മതം മാറണമെന്നോ പള്ളിയിൽ പോകരുത് എന്നോ തന്നോട് വിവേക് ആവശ്യപ്പെട്ടിട്ടില്ല; തുറന്നു പറഞ്ഞ് വിവേക് ഗോപന്റെ ഭാര്യ സുമി

484

മലയാളം മിനിസ്‌ക്രീനുലും ബിഗ് സ്‌ക്രീനിലും തിളങ്ങിയ താരമാണ് വിവേക് ഗോപൻ. സിനിമകളേക്കാളും സീരയലുകളിലൂടെയാ വിവേക് ഏറെ പോപ്പുലറായത്. കൂടാതെ അടുത്തിടെ രാഷ്ട്രീയത്തിലേക്കും വിവേക് ഇറങ്ങിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി ടിക്കറ്റിൽ മൽസരിക്കുക കൂടി ചെയ്തതോടെ താരം ജനങ്ങൾക്ക് കൂടുതൽ സുപരിചിതനായി മാറി. അഭിനയത്തിന് പുറമെ ക്രിക്കറ്റ് താരം കൂടിയായ വിവേക് ഗോപൻ സെലബ്രിറ്റി ക്രിക്കറ്റ് ലീഗൽ മലയാളം ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ ക്രിക്കറ്റ് ടീമായ കേരള സ്ട്രൈക്കേഴ്‌സിനു വേണ്ടി കളിച്ചിട്ടുണ്ട്.

വിവാഹിതനായ വിവേകിന് ഒരു മകനും ഉണ്ട്. സുമി മേരി തോമസ് ആണ് താരത്തിന്റെ ഭാര്യ. ക്രസ്ത്യൻ സമുദായത്തിൽ പെട്ട സുമിയെ പ്രണയിച്ചാണ് വിവേക് വിവാഹം കഴിച്ചത്. ഇപ്പോഴിതാ തന്റെ കുടുംബ ജീവിതത്തെ കുറിച്ച് താരവും ഭാര്യുയം തുറന്നു പറയഞ്ഞതാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സൂരജിന്റേത് ഒരു പ്രണയവിവാഹമായിരുന്നെന്നും.

Advertisements

ക്രിസ്ത്യൻ കുടുംബത്തിലെ പെൺകുട്ടിയെ വീട്ടുകാരുടെ എതിർപ്പുകൾക്കൊടുവിൽ രജിസ്റ്റർ വിവാഹം ചെയ്യുകയായായിരുന്നെന്നാണ് താരം പറയുന്നത് . വിവാഹത്തിന് ശേഷമാണ് ഇരു വീട്ടുകാരും ഞങ്ങളുടെ ബന്ധത്തെ പിന്തുണച്ചതെന്നും വിവേക് ഗോപൻ പറയുന്നു. അതേസമയം ഒരു ഡാൻസ് ട്രൂപ്പിൽ വെച്ചാണ് താനും വിവേകും പരിചയപ്പെട്ടതും പിന്നീട് പ്രണയത്തിലായതെന്നും ഭാര്യ സുമി മേരി തോമസ് പറയുന്നു.

Also Read
ജോണിന് വേണ്ടി പെണ്ണ് ആലോചിക്കാൻ എന്നെ ഏൽപ്പിച്ചതാണ്, അവസാനം ഞാൻ തന്നെ കെട്ടേണ്ടിവന്നു: ജോണുമായുള്ള പ്രണയ വിവാഹത്തെ കുറിച്ച് ധന്യ മേരി വർഗീസ്

നാല് വർഷത്തോളമാണ് ഞങ്ങൾ പ്രണയിച്ചത്. ഇതിനിടയിൽ വിവേക് രജിസ്റ്റർ മാരേജ് ചെയ്യാമെന്ന് പറയുകയും രജിസ്റ്റർ മാരേജ് ചെയ്യുകയുമായിരുന്നു. രജിസ്റ്റർ മാരേജ് കഴിഞ്ഞ് ഒരു വർഷത്തിന് ശേഷമാണ് വീട്ടുകാർ സംഭവം അറിയുന്നത് ആദ്യം വല്ല്യ ബഹളമൊക്കെ ആയിരുന്നു പിന്നീട് വീട്ടുകാരും സമ്മദിക്കുകയായിരുന്നെന്നും സുമി മേരി തോമസ് പറയുന്നു.

അന്ന്യ മതത്തിൽപെട്ടയാളെ കല്യാണം കഴിക്കുമ്പോൾ ഉണ്ടാവുന്ന എതിർപ്പുകളെ ഉണ്ടായിരുന്നുള്ളു. പിന്നീട് പള്ളിയിൽ വെച്ച് ഞങ്ങളുടെ വിവാഹം നടന്നെന്നും സുമി പറയുന്നു. വിവാഹത്തിന് ശേഷം വളരെ കഷ്ട്ട പെട്ടായിരുന്നു ജീവിതം മുന്നോട്ട് കൊണ്ട് പോയിരുന്നത് രണ്ടായിരം രൂപയുടെ ഒരു ജോലി മാത്രമായിരുന്നു വിവേകിന് അന്ന് ഉണ്ടായിരുന്നത്.

പിന്നീട് മെഡിക്കൽ റപ്രസന്റീവായി ജോലിയൊക്കെ ചെയ്തെങ്കിലും എങ്ങും എത്താനായില്ല പിന്നീട് ആണ് സീരിയലിലും സിനിമകളിലും അവസരം ലഭിച്ചതെന്നും സുമി പറയുന്നു. വിവേക് വിവേകിന്റെ വിശ്വാസത്തിലും താൻ തന്റൈ വിശ്വാസത്തിലുമാണ് ജീവിക്കുന്നത്. ഒരിക്കൽ പോലും വിവേക് തന്നോട് മതം മാറണമെന്നോ പള്ളിയിൽ പോകണ്ട എന്നോ ആവിശ്യപെട്ടിട്ടില്ല. വല്ലപ്പോഴും മാത്രമാണ് വിവേക് മുഖം കറുപ്പിച്ച് സംസാരിക്കാറുള്ളത്. ഇത്രയും നല്ലൊരു ചെക്കനെ കിട്ടിയതിൽ ഇടയ്ക്ക് ദൈവത്തോട് താൻ നന്ദി പറയാറുണ്ടെന്നും സുമി പറയുന്നു.

അതേ സമയം ഏഷ്യാനെറ്റിൽ സംപ്രഷണം ചെയ്തിരുന്ന പരസ്പരം എന്ന പരമ്പരയിലെ സൂരജ് എന്ന കഥാപാത്രത്തിലൂടെയാണ് വിവേക് ജനകീയനായി മാറിയത്. പരസ്പരം എന്ന ഒറ്റ സീരിയലിലൂടെ പ്രേക്ഷക ശ്രദ്ധ നേടുകയും നിരവധി ആരാധകരെ സ്വന്തമാക്കുകയും ചെയ്ത താരമാണ് വിവേക് ഗോപൻ. 2013 ൽ ആരംഭിച്ച പരസ്പരം എന്ന പരമ്പരയിലൂടെ സൂരജ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് അഭിനയ ലോകത്തേക്ക് ചുവട് വെച്ച താരം തുടർച്ചയായ ഏഴ് വർഷങ്ങളാണ് പരസ്പരം സീരിയലിൽ അഭിനയിച്ചത്.

Also Read
അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ വീണ്ടും മലയാളിയെ തേടി ഭാഗ്യം: ഭാഗ്യവാൻ ഹരിശ്രീ അശോകന്റെ മരുമകനായ സനൂപ് സുനിൽ

പരസ്പരം സീരിയലിലെ മികച്ച പ്രകടനത്തിന് മികച്ച നടനുള്ള അവാർഡും താരം സ്വന്തമാക്കിയിരുന്നു.ഒരു ബേക്കറി കടക്കാരനും പടിപ്പുര വീട്ടിലെ പത്മാവതി അമ്മയുടെയും കൃഷ്ണന്റെയും മകനായും ദീപ്തി ഐ പി എസിന്റെ ഭർത്താവുമായി പരസ്പരം എന്ന പരമ്പരയിൽ മികച്ച പ്രകടനം കാഴ്ചവച്ച വിവേക് ഗോപൻ ഇന്നും മലയാളികളുടെ പ്രിയ താരങ്ങളിൽ ഒരാളാണ്.

സീരിയലിനു പുറമെ ചില സിനിമകളിലും സഹനടനായും പേക്ഷകർക്കിടയിൽ എത്താൻ താരത്തിന് സാധിച്ചു. ഒരു മരുഭൂമികഥ, പുള്ളിക്കാരൻ സ്റ്റാറ, ഒരു കുട്ടനാടൻ ബ്ലോഗ്‌സ്, കളിക്കൂട്ടുകാർ തുടങ്ങി നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. പരസ്പരം സീരിയൽ അവസാനിച്ചതോടുകൂടി പിന്നീട് ടെലിവിഷൻ പരമ്പരകളിൽനിന്നും വിട്ടുനിന്ന താരം ഒരു ഇടവേളയ്ക്കു ശേഷം കാർത്തിക ദീപം എന്ന പരമ്പരയിലൂടെ ശക്തമായ തിരിച്ചു വരവ് നടത്തിയിരിക്കുകയാണ്.

Advertisement