ശാസ്താംകോട്ട പോരുവഴി ശാസ്താംനടയിൽ വിസ്മയ എന്ന പെൺകുട്ടിക്ക് ഉണ്ടായ ദാരുണ സംഭവം കേരളത്തിൽ വലിയ കോളിളക്കമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഭീമമായ സ്ത്രീധനം നൽകി തന്നെയാണ് ഈ പെൺകുട്ടിയെ വീട്ടുകാർ കെട്ടിച്ചു വിട്ടത്. എന്നിട്ടും നിരന്തര കഷ്ടത അനുഭവിക്കുകയായിരുന്നു ബിഎംഎസ് വിദ്യാർത്ഥിനി കൂടിയായ ഈ പെൺകുട്ടി.
കുറച്ചു മാസങ്ങൾ കൂടി കഴിഞ്ഞിരുന്നു എങ്കിൽ ആയുർവേദ ഡോക്ടർ ആവേണ്ട കുട്ടിയാണ് ഇത് എന്നതാണ് ഏറ്റവും സങ്കടമുണ്ടാക്കുന്നത്. നിരവധി ആളുകളാണ് ഇപ്പോൾ ഈ വിഷയത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രതികരിക്കുന്നത്. അക്കുട്ടത്തിൽ സിനിമാ സീരിയൽ രംഗത്ത് നിന്നുമുള്ള സെലിബ്രേറ്റികളും രാഷ്ട്രീയക്കാരും ഒക്കെയുണ്ട്.
മലയാളത്തിന്റെ സൂപ്പർ താരം നടൻ ജയറാമും ഇതുമായി ബന്ധപ്പെട്ട് ഒരു പോസ്റ്റ് ഫേസ്ബുക്കിൽ ഇട്ടിരുന്നു. ഇന്ന് നീ, നാളെ എൻറെ മകൾ എന്ന ഒറ്റ വാചകമായിരുന്നു ജയറാം കുറിച്ചത്. ഇതിനൊപ്പം പെൺകുട്ടിയുടെ ചിത്രം ചേർക്കുകയും ചെയ്തു ജയറാം. എന്നാൽ ഇപ്പോൾ ജയറാമിന് എതിരെ സോഷ്യൽ മീഡിയയിൽ കടുത്ത വമിർശനം ആണ് ഉയരുന്നത്.
ജയറാം ഒരു ജ്വല്ലറിയുടെ പരസ്യത്തിൽ അഭിനയിച്ചത് ചൂണ്ടിക്കാട്ടിയാണ് ജയറാമിന് എതിരായ വിമർശനം. എന്റെ ചക്കി ഏറ്റവും സുന്ദരി ആകുന്നത് 250 കിലോ സ്വർണം അണിയുമ്പോൾ ആണ് എന്നാണ് ആ പരസ്യത്തിലെ ജയറമേട്ടന്റെ ഡയലോഗ്. മകൾക്ക് സ്ത്രീധനം കൊടുക്കുമോ? ഉവ്വ്. മോൻ വാങ്ങിക്കുമോ നൈസ് ആയിട്ട്. പരസ്യത്തിൽ അഭിനയിക്കുമോ ഊവ്വ്. പിന്നെന്തിനാ ഇപ്പോ കരച്ചിൽ? ഒരു ട്രെന്റ്. താങ്കളെ മാത്രം ഉദ്ദേശിച്ചല്ല കേട്ടോ എന്നായിരുന്നു ഒരാൾ കമന്റിട്ടത്.
ഇതു പോലെയുള്ള നിരവധി വിമർശന കമന്റുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വന്നുകൊണ്ടിരിക്കുന്നത്. കൂടാതെ നിരവധി ട്രോളുകളും ജയറാമിനെ വിമർശിച്ച് ഇറങ്ങിയിട്ടുണ്ട്. നേരത്തെ സിനിമാ സീരിയൽ നടിയായ വീണാ നായരും ഈ വിഷയത്തിൽ പ്രതികരിച്ച് ട്രോളുകൾ ഏറ്റു വാങ്ങിയിരുന്നു. സ്വർണം അണിയില്ല വാങ്ങില്ല എന്നൊക്കെ പെൺകുട്ടികൾ തീരമാനിക്കണം എന്നൊക്കെ പറഞ്ഞായിരുന്നു വീണാ നായരുടെ പോസ്റ്റ്.
തൊട്ടു പിന്നാലെ വിവാഹത്തിന് സ്വർണംകൊണ്ട് മൂടിയ നിലയിലുള്ള വീണാ നായരുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലുടെ പുറത്തു വന്നും തൊട്ടു പിന്നാലെ ട്രോളുകളും. ഇതോടെ നടി പോസ്റ്റ് മുക്കുകയും ചെയ്തു.