‘മഞ്ജു പത്രോസ് സിമിയെ ഒഴിവാക്കി, രണ്ടുംഅടിച്ചു പിരിഞ്ഞു’ സംഭവത്തിൽ വിശദീകരണവുമായി താരങ്ങൾ

470

മഴവിൽ മനോരമ ചാനലിലെ വെറുതെയല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെ എത്തി പിന്നീട്
മലയാളം സിനിമാ സീരിയൽ രംഗത്തെ അറിപ്പെടുന്ന നടിയായി മാറിയ താരമാണ് മഞ്ജു പത്രോസ്. ചെറുതും വലുതുമാ. നിരവധി വേഷങ്ങളിലൂടെ മഞ്ജു പത്രോസ് മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറുകയായിരുന്നു.

മിനിസ്‌ക്രീനിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ഏഷ്യനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന ബിഗ്‌ബോസ് മലയാളം പതിപ്പ് സീസൺ 2 ൽ മഞ്ജു പത്രോസ് മൽസരാർഥിയായി എത്തിയിരുന്നു. എന്നാൽ ബിഗ് ബോസ് സീസൺ രണ്ടിൽ എത്തിയതോടെ താരം ചില വിവാദങ്ങളിലും പെട്ടിരുന്നു. താരത്തിനെതിരെ സൈബർ വിമർശനവും രൂക്ഷമായിരുന്നു

Advertisements

ഭർത്താവ് സുനിച്ചനുമായി മഞ്ജു പത്രോസ് വേർപിരിയുന്നു എന്നും വാർത്തകൾ പ്രചരിച്ചിരുന്നു. ബിഗ്ബോസിൽ മഞ്ജു പുറത്താകുന്നതിന് മുമ്പേ ഈ പ്രചരണങ്ങൾ നടന്നിരുന്നു. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ നടി ഓരോ പോസ്റ്റുമായി എത്തുമ്പോൾ ഇപ്പോഴും സോഷ്യൽ മീഡിയകളിൽ നെഗറ്റീവ് കമന്റുകൾ കിട്ടാറുണ്ട്.

അതേ സമയം ബിഗ്‌ബോസ് ഷോയിൽ നിന്ന് പുറത്തെത്തിയതിനുശേഷം ബ്ലാക്കീസ് എന്ന പേരിലുള്ള തങ്ങളുടെ യുട്യൂബ് ചാനലും അഭിനയവും ഒക്കെയായി മുന്നോട്ടുപോവുകയാണ് മഞ്ജു. സുഹൃത്ത് സിമിയായിയരുന്നു മഞ്ജുവിനോടൊപ്പം ഉണ്ടായിരുന്നത്. മഞ്ജു സിമിയെ ഒഴിവാക്കി, അടിച്ചു പിരിഞ്ഞു, എന്ന് തുടങ്ങി നിരവധി ആരോപണങ്ങൾ അടുത്തിടെ ഉയർന്നുവന്നിരുന്നു.

ഇപ്പോഴിതാ ഇരുവരുടെയും ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആണ്. മഞ്ജുവും തമ്മിൽ പിരിയാനുള്ള കാരണം എന്ന ക്യാപ്ഷൻ നൽകിക്കൊണ്ടാണ് സിമി വീഡിയോ പങ്ക് വച്ചത്. വീഡിയയോയിൽ ഇരുവരും പറയുന്നത് ഇങ്ങന:

സത്യം അതല്ല കുറെ നാളായി ഇവൾ എന്നോട് പറയുകയാണ് ഒറ്റക്ക് ഒരു യൂ ട്യൂബ് ചാനൽ തുടങ്ങാൻ. കാരണം ഞങ്ങൾ ഒരുമിച്ചു കാണുന്നത് വളരെ കുറവാണ് . അപ്പോൾ ഒരുമിച്ചുള്ള വീഡിയോകൾ എടുക്കാനും ബുദ്ധിമുട്ടാണ്. എന്നാൽ ഞാൻ ഒറ്റക്ക് തുടങ്ങിയാൽ ഒരു രക്ഷേം ഉണ്ടാകില്ല എന്ന് പറഞ്ഞൊഴിവായതാണ് ആദ്യം.

അതിനുശേഷമാണ് പിന്നീട് ഒരു യൂ ട്യൂബ് ചാനൽ തുടങ്ങിയത്. അല്ലാതെ മഞ്ജു ഒഴിവാക്കി, ഞങ്ങൾ തമ്മിൽ പിരിഞ്ഞു എന്ന് കേൾക്കുന്നതിൽ യാതൊരു സത്യവും ഇല്ല. ആദ്യം യൂ ട്യൂബ് ചാനൽ ഞങ്ങൾ തുടങ്ങി കഴിഞ്ഞപ്പോൾ ആണ് ബിഗ് ബോസിലേക്ക് പോകുന്നത്.

അന്ന് ആ വ്േളാഗ് മുൻപോട്ട് പോകുന്നതിന്റെ ഇടയിൽ, ആ ചാനലിന്റെ കമന്റ് ബോക്‌സിൽ ചിലർ വന്നിട്ട് പറഞ്ഞു, ആ തള്ളയേ ഒഴിവാക്കൂ, ഞങ്ങൾ കാണാം, സിമി ചേച്ചി മാത്രം മതി. മഞ്ജുവിനെ വേണ്ട എന്ന് പറഞ്ഞുവെന്നും ഇരുവരും വ്യക്തമാക്കുന്നു.

Advertisement