ഡിംപിളിനെ ഭയങ്കര ഇഷ്ടമാണ് ചിലപ്പോൾ നല്ല കുശുമ്പ് തോന്നും: മുൻ ഭർത്താവിന്റെ സഹോദരിയെ കുറിച്ച് മേഘ്‌ന വിൻസെന്റ്, താരത്തിന്റെ വാക്കുകളിൽ പശ്ചാത്താപം എന്ന് ആരാധകർ

130

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന സൂപ്പർഹിറ്റ് പരമ്പരയായിരുന്നു ചന്ദനമഴ എന്ന സീരിയൽ. നിറയെ ആരാധകരെ വാരിക്കൂട്ടി സൂപ്പർ ഹിറ്റ് പരമ്പരയായി മാറിയ ചന്ദനമഴിലൂടെ ശ്രദ്ധേയായ നടിയാണ് മേഘ്‌ന വിൻസെന്റ്. സീരിയലിലെ അമൃത എന്ന പാവം കഥാപാത്രത്തെ അവതരിപ്പിച്ചായിരുന്നു മേഘ്‌ന കൈയ്യടി നേടിയത്.

പരമ്പര അവസാനിച്ചിട്ട് വർഷങ്ങളായെങ്കിലും ഇന്നും അമൃതയായാണ് താരത്തെ വിശേഷിപ്പിക്കുന്നത്. അമൃതയെന്ന കഥാപാത്രം നൽകിയ ആത്മവിശ്വാസം വളരെ വലുതായിരുന്നുവെന്ന് മേഘ്ന പറയുന്നു.
അതേ സമയം ആ കാലത്ത് ഏറെ ട്രോളുകൾ ഏറ്റുവാങ്ങിയ കഥാപാത്രം കൂടിയായിരുന്നു മേഘ്‌നയുടെ അമൃത. നടി ഡിംപിളിന്റെ സഹോദരൻ ഡോണിനെ വിവാഹം കഴിച്ചതോടെ സീരിയൽ അഭിനയ ജീവിതത്തിൽ നിന്നും മേഘ്‌ന ഒന്നു മാറി നിന്നിരുന്നു.

Advertisements

എന്നാൽ ഇവരുടെ ദാമ്പത്യത്തിന് അധികം ആയുസ്സുണ്ടായിരുന്നില്ല. ഡോണുമായുള്ള ബന്ധം വേർപെടുത്തിയ മേഘ്‌ന സീകേരളയിലെ മിസ്റ്റർ ഹിറ്റ്ലർ എന്ന സീരിയലിലൂടെ മടങ്ങിവന്നിരുന്നു. അതേ സമയം കുറഞ്ഞ കാലത്തിനുള്ളിൽ മേഘ്‌നയുടെ വിവാഹവും വിവാഹ മോചനവുമൊക്കെ നടന്നിരുന്നു.

ഇരപ്പോഴിതാ തന്റെ വിശേഷങ്ങൾ പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് മേഘ്‌ന വിൻസെന്റ്. കേരള കൗമുദിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്നി പറച്ചിൽ. മേഘ്‌ന വിൻസെന്റിന്റെ വാക്കുകൾ ഇങ്ങനെ:

തുടക്കകാലത്ത് അത്ര പക്വതയുണ്ടായിരുന്നില്ല. ആരെന്ത് പറഞ്ഞാലും വിശ്വസിക്കുന്ന, വൈകാരികമായി വീണുപോവുന്ന തരത്തിലുള്ള പൊട്ടത്തിയായിരുന്നു. അരുവിക്കരയിലെ പ്രസംഗമൊക്കെ അന്ന് സംഭവിച്ച് പോയതാണ്. വീഴ്ചയിൽ നിന്നും എഴുന്നേറ്റ് പാഠമുൾക്കൊണ്ട് മുന്നേറാനായി തീരുമാനിച്ചതോടെയാണ് ജീവിതം മാറിയത്.

ചന്ദനമഴയിലെ അമൃതയുമായി എനിക്ക് മാനസികമായൊരു അടുപ്പമുണ്ടായിരുന്നു. മലയാളത്തിലും തമിഴിലുമായി നാലര വർഷത്തോളം ഞാൻ അമൃതയെ അവതരിപ്പിച്ചിരുന്നു. അമൃത എപ്പോഴും കൂടെയുണ്ടായിരുന്നു. പ്രാർത്ഥിക്കാനും സങ്കടപ്പെടാനും മറ്റുള്ളവരെ കരുതലോടെ കൊണ്ടുനടക്കാനും മാത്രമേ അമൃതയ്ക്ക് അറിയുള്ളൂ. ഞാനുമായി വളരെയടുത്തുള്ള കഥാപാത്രമായിരുന്നു അത്. അഭിനയ രംഗത്തേക്ക് വന്നിട്ട് 15 വർഷമായെങ്കിലും കരിയർ ബ്രേക്കായി മാറിയത് അമൃതയായിരുന്നു.

അമൃതയെ മറന്നിട്ടില്ലെന്ന് ആളുകൾ പറയുമ്പോൾ വല്ലാത്തൊരു സന്തോഷമാണ്. മുൻപ് ഒരിക്കൽ ഒരു ഉദ്ഘാടനത്തിന് പോയപ്പോൾ വയസ്സായൊരു അമ്മൂമ്മ പലനിറത്തിലുള്ള മിഠായികൾ എനിക്ക് സമ്മാനിച്ചിരുന്നു. വേറൊന്നും തരാനില്ലല്ലോയെന്ന് പറഞ്ഞ് സങ്കടപ്പെടുകയായിരുന്നു അവർ. എനിക്ക് ലഭിച്ച ഏറ്റവും വലിയ സമ്മാനമാണ് ഇതെന്ന് പറഞ്ഞപ്പോൾ അവരുടെ മുഖത്തുണ്ടായ ചിരി അതെനിക്ക് മറക്കാനാവില്ല.

ചാലഞ്ചിങ്ങായ കഥാപാത്രത്തെയാണ് ഇപ്പോൾ അവതരിപ്പിക്കുന്നത്. ലോക് ഡൗൺ സമയയത്ത് ബോറടി മാറ്റാനായാണ് ചാനൽ തുടങ്ങിയത്. ഇത്ര സക്സസാവുമെന്ന് കരുതിയിരുന്നില്ല. പ്രത്യേകിച്ചൊരു പ്ലാനിംഗൊന്നും ഇല്ലാതെയാണ് ജീവിതം പോവുന്നത്. സന്തോഷത്തോടെയിരിക്കാനാണ് ആഗ്രഹിക്കുന്നത്.

വിവാഹം കഴിഞ്ഞിട്ടും സ്വന്തം വീട്ടിലാണോ നിൽക്കുന്നതെന്ന് ചിലർ ചോദിച്ചിരുന്നു. ഞാൻ അൻസൺ ചേട്ടന്റെ വീട്ടിലാണ് നിൽക്കുന്നത്. പള്ളിപ്പുറത്താണ് വീട്. ഞാൻ ഒറ്റയ്ക്ക് പുറത്ത് പോവുന്നയാളല്ല, ചേട്ടൻ ഫ്രീയാവുമ്പോഴാണ് ചാനലിന് വേണ്ടിയുള്ള വീഡിയോ ഷൂട്ട് ചെയ്യുന്നത്. മാസത്തിലൊരിക്കലോ രണ്ടാഴ്ചയിലൊരിക്കലോ കിട്ടുന്ന ഫ്രീ ടൈമാണ് വീഡിയോ ഷൂട്ട് ചെയ്യുന്നത്.

ഒരുദിവസം തന്നെ അഞ്ചാറ് വീഡിയോ ചെയ്യാറുണ്ട്. അൻസൺ ചേട്ടന്റെ ജോലിയെക്കുറിച്ചും ചിലർക്ക് സംശയമുണ്ട്. ഷെഫാണോ, കുക്കാണോയെന്നൊക്കെ ചോദിച്ചിരുന്നു. പുള്ളി എംബിഎ കഴിഞ്ഞ് കുടുംബ ബിസിനസിൽ ചേരുകയായിരുന്നു. ഫിഷറീസിന്റെ ബിസിനസാണ്. പിന്നെ സൈഡായി ഇവന്റ് ചെയ്യുന്നുണ്ട്. ഇനി അഭിനയത്തിലേക്ക് തിരിച്ച് വരുമോയെന്നായിരുന്നു മറ്റൊരു ചോദ്യം.

കുഞ്ഞിലെ മുതലേ അഭിനയിക്കാൻ അവസരം ലഭിക്കുകയായിരുന്നു. അത് സംഭവിച്ചതാണ്. അങ്ങനെ പാഷനായി ചെയ്തതൊന്നുമല്ല. തേടി വന്ന അവസരങ്ങൾ ഉപയോഗിക്കുകയായിരുന്നു എന്നും താരം പറയുന്നു. അതേ സമയം കൂട്ടുകാരിയും മുൻ ഭർത്താവിന്റെ സഹോദരിയയുമായ ഡിംപിളിനെ ഇഷ്ടമാണോ എന്ന ചോദ്യത്തിന് എന്തിനാണ് താൻ ഡിംപിളിനെ വെറുക്കുന്നത് എന്നായിരുന്നു മേഘ്‌നയുടെ മറുപടി.

എനിക്ക് ഡിംപിളിനെ ഭയങ്കര ഇഷ്ടമാണ്, നല്ല രസമായിരുന്നു ചില സമയത്ത് എനിക്ക് ഭയങ്കര കുശുമ്പ് തോന്നും. എനിക്ക് രണ്ടും സൈഡിലും ബിംബിൾസ് ഉള്ളത് ഭയങ്കര ഇഷ്ടമാണെന്നും താരം കവിൾ തൊട്ടുകൊണ്ട് താരം പറയുന്നു. അതേ സമയം ആരാധകർ ഏറെ താൽപര്യത്തോട് ചോദിച്ച ഈ ചോദ്യത്തിന് ഇത്തരത്തിൽ മറുപടി പറഞ്ഞതിന് താരത്തെ വിമർശിച്ചും ധാരാളം പേർ എത്തുന്നുണ്ട്.

അതേ സമയം നല്ല പശ്ചാത്താപം ഉണ്ട് അല്ലേ എന്നാണ് ചില ആരാധകരുടെ ചോദ്യം. ഏതായും മേഘ്‌ന യുടെ മറുപടി ആരാധകർ ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോൾ.

Advertisement