ഒരുപിടി മികച്ച സിനിമകളിലൂടെ മലയാളി പ്രേഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ യുവനടിയാണ് നിരഞ്ജന അനൂപ്. ചെറുതും വലുതുമായി നിരവധി ചിത്രങ്ങളിൽ ഇതിനോടകം നിരഞ്ജന അഭിനയിച്ചു കഴിഞ്ഞു. രഞ്ജിത് മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനെ നായകനാക്കി ഒരുക്കിയ ലോഹം എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് നിരഞ്ജന അനൂപ് അരങ്ങേറിയത്.
ഐവി ശശി മോഹൻലാൽ കൂട്ടുകെട്ടിലൊരുങ്ങിയ ദേവാസുരം സിനിമയ്ക്ക് കാരണക്കാരനായ മുല്ലശ്ശേരി രാജുവിന്റെ പേരക്കുട്ടിയുമാണ് നിരഞ്ജന. അമ്മ നാരായണി അറിയപ്പെടുന്ന നർത്തകി കൂടിയാണ്. കുറച്ച് സിനിമകളിലൂടെ തന്നെ നിരഞ്ജനയ്ക്ക് ശ്രദ്ധ ലഭിക്കുകയുണ്ടായി.
സോഷ്യൽ മീഡിയയിലും വളരെ സജീവമായ താരം തന്റെ എല്ലാ വിശേഷങ്ങളും പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ ഇൻസ്റ്റഗ്രാമിൽ ആരാധകരുമായി നടത്തിയ ചോദ്യോത്തരവേളയിൽ ഒരു വിരുതന്റെ ചോദ്യത്തിന് നിരഞ്ജന നൽകിയ മറുപടിയാണ് വൈറലാകുന്നത്.
വാ നമുക്ക് ഒളിച്ചോടാം എന്നായിരുന്നു ആരാധകന്റെ ആവശ്യം. എനിക്ക് പ്രേമവുമില്ല, പ്രേമിക്കാൻ ആഗ്രഹവുമില്ല. ടാറ്റാ, ബൈ ബൈ’ എന്നാണ് ഇയാൾക്ക് നിരഞ്ജന നൽകിയ മറുപടി. സ്വന്തം ശബ്ദത്തിൽ വീഡിയോ പോസ്റ്റ് ചെയ്തുകൊണ്ടാണ് നിരഞ്ജന മറുപടി നൽകിയത്.
അതേ സമയം കഴിഞ്ഞ ദിവസം രാത്രി ബോറടി മാറ്റുന്നതിനായാണ് ഇൻസ്റ്റഗ്രാമിൽ നിരഞ്ജന ക്യു ആൻഡ് എ തുടങ്ങിയത്. ഈ നവരസങ്ങൾ എങ്ങനെയാണ് ഉണ്ടാകുന്നതെന്ന വിജയ് യേശുദാസിൻറെ ചോദ്യത്തിന് ഭയാനകം ഞാൻ ഇങ്ങനെ പഠിച്ചു, ബാക്കി വഴിയെ പഠിക്കുന്നു, വീട്ടിലേക്ക് വന്നാൽ ബാക്കി കാണാമേ എന്നാണ് നിരഞ്ജന മറുപടി നൽകിയത്. വാക്‌സിൻ എടുത്തോ എന്ന ചോദ്യത്തിന് വാക്‌സിനെടുക്കുന്ന ചിത്രവും പങ്കുവെച്ചു.
ജഗൻ ഷാജി കൈലാസിന്റെ ബോർ അടിക്കുമ്പോൾ എന്തു ചെയ്യും എന്ന ചോദ്യത്തിന് ബാ പോയി ഫ്രണ്ട്‌സ് കാണാം എന്നാണ് നിരഞ്ജന നൽകിയ മറുപടി. കുടുംബ ഫോട്ടോ ചോദിച്ചയാൾക്ക് അച്ഛനും അമ്മയോടും ഒപ്പം നിൽക്കുന്നൊരു ചിത്രവും താരം പങ്കുവെച്ചു. മൊബൈലിലെ വാൾപേപ്പർ ഏതാണെന്ന് ചോദിച്ചയാൾക്കും ചിത്രം പങ്കുവെച്ചായിരുന്നു മറുപടി.
ചേച്ചിക്ക് കാർ ഡ്രൈവിങ് അറിയോ എന്ന് ഒരു ആരാധകൻ ചോദിച്ചപ്പോൾ എനിക്കൊരു ജാതകദോഷമുണ്ട്, അത് കഴിയാതെ വണ്ടിയെടുത്താൽ തട്ടിപോകുമെന്ന് ജ്യോത്സൻ പറഞ്ഞു, അതിനാൽ കാത്തിരിക്കുകയാണെന്നായിരുന്നു മറുപടി. ലവർ ഉണ്ടോയെന്ന ചോദ്യത്തിന് നോ എന്നായിരുന്നു ഉത്തരം.
ഫേവറ്റേറ്റ് ഐസ്‌ക്രീം ഫ്‌ലേവർ ഏതാണെന്ന ചോദ്യത്തിന് ചോക്ലേറ്റ് എന്നായിരുന്നു ഉത്തരം. നിവിൻ പോളിയുടെ’പ്രേമം’ ഇഷ്ടമാണോ എന്ന ചോദ്യത്തിന് ‘പ്രേമം’ ഇഷ്ടമില്ലാത്ത മലയാളികളുണ്ടോയെന്നാണ് നിരഞ്ജന തിരിച്ച് ചോദിച്ചത്. ഒരു സൂപ്പർ പവർ കിട്ടിയാൽ എന്ത് ചെയ്യുമെന്ന ചോദ്യത്തിന് ഉത്തരമില്ലെന്നായിരുന്നു മറുപടി.
അതേ സമയം എക്കാലത്തെയും ഹിറ്റ് ചിത്രം ദേവാസുരം സിനിമയിലെ മോഹൻലാൽ രേവതി കഥാപാത്രങ്ങൾക്ക് പ്രചോദനമായത് നിരഞ്ജനയുടെ മുത്തശ്ശനും മുത്തശ്ശിയുമാണ്. അടുത്തിടെ തന്റെ മുത്തശ്ശനെയും മുത്തശ്ശിയേയും രേവതി സന്ദർശിച്ച ഒരു പഴയകാല ചിത്രം നിരഞ്ജന പോസ്റ്റ് ചെയ്തിരുന്നു.