ക്ലാരയ്ക്കാണ് പ്രാധാന്യം എന്നറിഞ്ഞിട്ടും എന്തിനാണ് രാധയായി തൂവാനത്തുമ്പികളിൽ അഭിനയിച്ചത്, കിടിലൻ മറുപടിയുമായി പാർവതി

4628

ഒരുകാലത്ത് മലയാള സിനിമയിലെ സൂപ്പർ നടിയായിരുന്നു പാർവ്വതി എന്ന അശ്വതി. വിടർന്ന കണ്ണുകളും ഇടതൂർന്ന മുടിയും ശാലീന സൗന്ദര്യവുമായി എത്തി ഒരുപിടി മലയാള ചിത്രങ്ങളിൽ മികച്ച കഥാപാത്രത്തെ അവതരിപ്പിച്ച് ആരാധകരെ വാരിക്കൂട്ടിയ നടിയാണ് പാർവതി.

സിനിമയിൽ തിളങ്ങി നിൽക്കുമ്പോൾ തന്നെ നടൻ ജയറാമിനെ പ്രണയിച്ച് വിവാഹം കഴിച്ച പാർവ്വതി പിന്നീട് സിനിമാ വിടുകയായിരുന്നു. ഇപ്പോൾ മലയാള സിനിമയിലെ മാതൃകാ താര ദമ്പതികൾ ആണ് ജയറാമും പാർവ്വതിയും.

Advertisements

അതേ സമയം മലയാളത്തിലെ ഒട്ടുമിക്ക മുൻനിര സംവിധായകർക്ക് ഒപ്പവും മമ്മൂട്ടിയും മോഹൻലാലും അടക്കമുള്ള സൂപ്പർ താരങ്ങൾക്ക് ഒപ്പവും വർക്ക് ചെയ്തിട്ടുള്ള പാർവ്വതി എന്നെന്നും മലയാളികൾക്ക് ഓർക്കാൻ ഒരു പിടി മികച്ച കഥാപാത്രങ്ങളെ സമ്മാനിച്ചിരുന്നു. 1986 ൽ വിവാഹിതരേ ഇതിലെ എന്ന ബാലചന്ദ്രൻ മേനോൻ സിനിമയിലൂടെ അഭിനയ രംഗത്ത് എത്തിയ പാർവ്വതി 1993 വരെയുള്ള കാലഘട്ടത്തിൽ 70 ഓളം സിനിമകളിൽ വേഷമിട്ടു.

Also Read
ഇവരിങ്ങനെ തുണി കുറച്ചില്ലെങ്കിൽ, ഇതിലും കുറച്ച് അഭിനയിക്കാൻ മറ്റൊരാൾ വരുമെന്ന് കമന്റ്: സനൂഷ കൊടുത്ത കിടിലൻ മറുപടി ഇങ്ങനെ

എഴുതാപ്പുറങ്ങളും, ജാലകവും, ഒരുമിന്നാമുനുങ്ങിന്റെ നുറുങ്ങു വെട്ടവും, തൂവാനത്തുമ്പികളും, ദിനരാത്രങ്ങളും കീരിടവും അടക്കം നിരവധി സിനിമകളിൽ മികച്ച കഥാപാത്രങ്ങളെ പാർവ്വതി സമ്മാനിച്ചു. അതേ സമയം മലയാളത്തിന്റെ ക്ലാസ്സിക് സംവിധായകൻ പത്മരാജന്റെ തൂവാനത്തുമ്പികളിലെ രാധയായുള്ള പാർവ്വതിയുടെ ഭാവാഭിനയവും മലയാളികൾ ഇന്നും നെഞ്ചോട് ചേർത്തുപിടിക്കുന്നതാണ്.

ഇപ്പോഴിതാ ക്ലാരയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രമെന്നറിഞ്ഞിട്ടും എന്തിന്റെ അടിസ്ഥാനത്തിലാണ് തൂവാനത്തുമ്പികളിലെ രാധയാകാൻ തീരുമാനിച്ചതെന്ന ചോദ്യത്തിന് പാർവതി നൽകിയ മറുപടി വീണ്ടും ചർച്ചയാകുകയാണ്. 2020 ഡിസംബറിൽ മഴവിൽ മനോരമയ്ക്ക് നൽകിയ അഭിമുഖത്തിനിടെ ഇതിന്റെ കാരണം പാർവതി വ്യക്തമാക്കിയത്.

തൂവാനത്തുമ്പികളിൽ സുമലത അവതരിപ്പിച്ച ക്ലാര എന്ന കഥാപാത്രമായിരുന്നു നിറഞ്ഞു നിന്നിരുന്നത്. എങ്ങനെയാണ് രാധ എന്ന കഥാപാത്രത്തെ സ്വീകരിച്ചത് എന്ന ചോദ്യത്തിന് ആയിരുന്നു പാർവതി മറുപടി നൽകിയത്.

പാർവ്വതിയുടെ വാക്കുകൾ ഇങ്ങനെ:

പത്മരാജൻ എന്ന വലിയൊരു സംവിധായകൻ. അദ്ദേഹത്തിൽ നിന്നുള്ള ആദ്യത്തെ ഓഫർ. എന്ത് ക്യാരക്ടർ ആയാലും അത് ചെയ്യുക എന്ന് മാത്രമെ തോന്നിയുള്ളു. അങ്ങനെയാണ് കഥ കേൾക്കുന്നത്. അദ്ദേഹം പറഞ്ഞിരുന്നു തുല്യ പ്രാധാന്യമുള്ള കഥാപാത്രമാണ് എന്റേത് എന്ന്.

Also Read
ലാലേട്ടൻ മണിക്കുട്ടാ എന്ന് വിളിക്കുമ്പോൾ അതിൽ ഒരു അനിയനോടുള്ള സ്‌നേഹവും വാത്സല്യവുമാണ്, അദ്ദേഹം പറഞ്ഞിട്ടുള്ള കാര്യങ്ങൾ ജീവിതത്തിൽ പ്രാവർത്തികമാക്കിയിട്ടുമുണ്ട്: മണിക്കുട്ടൻ

സുമലതയ്ക്കാണ് കുറച്ചുകൂടുതലായി ചെയ്യാനുള്ളതെന്നും എന്നോട് പറഞ്ഞിട്ടുണ്ടായിരുന്നു. അങ്ങനെയാണ് ആ കഥാപാത്രം ചെയ്യുന്നത്. അതൊരു വലിയ അനുഭവമായിരുന്നു. അതു കഴിഞ്ഞിട്ടാണ് അപരൻ സിനിമ ചെയ്യുന്നതെന്നം പാർവതി പറഞ്ഞു.

1987ലാണ് തൂവാനത്തുമ്പികൾ പുറത്തിറങ്ങുന്നത്. പത്മരാജൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണിത്. മോഹൻലാൽ, സുമലത, പാർവതി, അശോകൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മികച്ച വിജയം നേടിയു ഈ ക്ലാസ്സ് ചിത്രം ഇന്നും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട സിനിമയാണ്.

Advertisement