ഒരു തെലുങ്ക് സിനിമയിലൂടെഅരങ്ങേറി പിന്നീട് തെന്നിന്ത്യൻ താരറാണിമായി മാറിയ താരമാണ് പ്രിയാമണി. തമിഴിലും തെലുങ്കിലും എല്ലാം കരുത്ത് തെളിയിച്ച താരം മലയാളത്തിൽ എത്തിയത് വിനയൻ ഒരുക്കിയ സത്യം എന്ന സിനിമയിൽ പൃഥ്വിരാജിന്റെ നായികയായി ആയിരുന്നു.
പിന്നീട് നിരവധി മലയാള സിനിമകളിലും അഭിനയിച്ച താരം ഒറ്റനാണയം, തിരക്കഥ, പുതിയ മുഖം, പ്രാഞ്ചിയേട്ടൻ ആന്റ ദ സെയ്ന്റ്, ഗ്രാന്റ് മാസ്റ്റർ തുടങ്ങിയ സിനിമകളിൽ നായികയായി എത്തി. പതിനെട്ടാം പടിയാണ് അവസാനമായി താരം മലയാളത്തിൽ അഭിനയിച്ച മലയാളം ചിത്രം. അതിഥി വേഷത്തിലാണ് പ്രിയാമണി ഈ ചിത്രത്തിലെത്തിയത്.
വിരാട പർവം, നാരപ്പ, മൈദാൻ, തുടങ്ങിയ സിനിമകളാണ് മറ്റു ഭാഷകളിൽ ഇനി താരത്തിന്റെതായി പുറത്തിറങ്ങാനുള്ളത്. അതേ സമയം ഒരു മലയാളം മിനിസ്‌ക്രീൻ റിയാലിറ്റി ഷോയിൽ പ്രിയാമണി ജഡ്ജായി എത്തുന്നുണ്ട്. പരുത്തി വീരൻ എന്ന തമിഴ് സിനിമയിലൂടെ ദേശിയ അവാർഡ് വരെ നേടിയെടുത്ത താരമാണ് പ്രിയാമണി.
അതേ സമയം താരം വേഷമിടുന്ന വെബ് സീരിസായ ആമസോൺ പ്രൈം സീരീസ് ദ ഫാമിലി മാൻ സീസൺ ടുവും വൻ വിജയമായി മാറിയതോടെ ഹാപ്പിയാണ് പ്രിയാമണി ഇപ്പോൽ. സീരീസിലെ നായികയായാണ് പ്രിയാമണി എത്തുന്നത്. ആദ്യ സീസണിൽ തന്നെ ആരാധകരെ നേടിയെടുത്ത പ്രിയമണിയും മനോജ് വാജ്പേയും രണ്ടാം സീസണിലും കൈയ്യടി നേടുന്ന ്പ്രകടനമാണ് കാഴ്ചവച്ചത്.
തെന്നിന്ത്യൻ സിനിമയിലെ താരമായ പ്രിയാമണി സീരീസിലൂടെ പാൻ ഇന്ത്യൻ താരമായി മാറിയിരിക്കുകയാണ്.
മലയാളികൾക്കും സുപരിചിതയായ താരമാാണ് ദേശീയ അവാർഡ് അടക്കം നേടിയിട്ടുള്ള പ്രിയാമണി. മലയാളത്തിലും നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. റിയാലിറ്റി ഷോ വിധി കർത്താവായും മലയാളികൾക്ക് സുപരിചിതയാണ് പ്രിയാമണി.
അതുകൊണ്ട് തന്നെ ദ ഫാമിലി മാനും പ്രിയാമണിയും കൈയ്യടി നേടുമ്പോൾ മലയാളി ആരാധകർക്കും സന്തോഷമാണ്. ഇപ്പോഴിതാ മലയാളത്തിൽ വീണ്ടും അഭിനയിക്കുന്നതിനെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് പ്രിയാമണി. മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിലാണ് പ്രിയാമണി മനസ് തുറന്നത്. മലയാളത്തിലേക്ക് ഇനിയെന്ന് എന്നു ചോദിച്ചാൽ ഉത്തരം അറിയില്ലെന്നാണ് പ്രിയാമണി പറയുന്നത്.
നല്ല പ്രൊജക്ടുകൾ വന്നാൽ തീർച്ചയായും ചെയ്യുമെന്നും താരം പറയുന്നു. അതേസമയം മലയാള സിനിമയിലെ ഒരുപാട് സുഹൃത്തുക്കൾ ഫാമിലി മാൻ കണ്ട് ഇഷ്ടമായെന്ന് മെസേജ് അയച്ചിരുന്നുവെന്നും പ്രിയാമണി പറഞ്ഞു. നടൻ അനൂപ് മേനോനും മെസേജ് അയച്ചിരുന്നുവെന്നാണ് താരം പറയുന്നത്. അതേസമയം പുതിയ സിനിമകളെ കുറിച്ചുള്ള ചർച്ചകൾ ദിനംപ്രതി നടക്കുന്നുണ്ട്. എന്നാൽ താൻ തിരക്കുപിടിക്കുന്നില്ല.
അങ്ങനെ തിരക്കിട്ട് ചെയ്യാൻ താൽപര്യമില്ല കൊവിഡ് ആയതുകൊണ്ട് പലയിടത്തും ഷൂട്ടിംഗ് നടക്കുന്നില്ല. നല്ല അവസരങ്ങൾ തീർച്ചയായും വരുമെന്നും മലയാളത്തെ തനിക്ക് അങ്ങനെ വിടാൻ പറ്റില്ലെന്നും പ്രിയാമണി വ്യക്തമാക്കുന്നു.