മലയാളികൾക്കും ഏറെ പ്രിയപ്പെട്ട, തെന്നിന്ത്യൻ സിനിമയിലെ മുൻനിര നായികമാരകിൽ ഒരാളാണ് ആൻഡ്രിയ ജെർമിയ. തമിഴിനും തെലുങ്കിനും പിന്നാലെ മലയാളത്തിലും തിളങ്ങിയിട്ടുള്ള് താരം നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ മലയാളി മനസ്സ് കീഴടക്കിയിരുന്നു. രാജീവ് രവി ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കിയ അന്നയും റസൂലും എന്ന സിനിമയിലൂടെയാണ് ആൻഡ്രിയ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയത്. പിന്നണി ഗായികയായി എത്തി പിന്നീട് അഭിനയത്തിലും തിളങ്ങുക ആയിരുന്നു ആൻഡ്രിയ.
ഫഹദിന്റെ അന്നയും റസൂലിനും പിന്നാലെ മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന് ഒപ്പവും പൃഥ്വിരാജിന് ഒപ്പവും എല്ലാം അഭിനയിച്ചു കഴിഞ്ഞ താരത്തിന് മലയാളത്തിൽ ആരാധകരും ഏറെയാണ്. ഗൗതം മേനോൻ സംവിധാനം ചെയ്ത വേട്ടയാട് വിളയാട് എന്ന ചിത്രത്തിലൂടെ പ്ലേ ബാക്ക് സിംഗർ ആയി രണ്ടായിരത്തി അഞ്ചിലാണ് ആൻഡ്രിയ സിനിമ മേഖലയിലേക്ക് കടന്നു വരുന്നത്. അതിനു ശേഷം ഫഹദ് ഫാസിൽ അഭിനയിച്ച അന്നയും റസൂലും എന്ന ചിത്രത്തിൽ അന്ന ആയി അഭിനയിച്ച് മലയാളികളുടെ മനസിൽ ഇടം നേടിയത്.
അതേ സമയംഒരു നടി ആകുന്നതിനേക്കാൾ ഉപരി ഒരു ഗായികയായി അറിയപ്പെടാനായിരുന്നു ആൻഡ്രിയയ്ക്ക് താത്പര്യം. ഇതുവരെ ഇരുന്നൂറ്റി അമ്പതിൽ ഏറെ ഗാനങ്ങൾ താരം ആലപിച്ചിട്ടുണ്ട്. നിരവധി ചിത്രങ്ങളിലും നടി അഭിനയിച്ചിട്ടുമുണ്ട്. ചൂടൻ രംഗങ്ങളിൽ അഭിനയിക്കാനും താരം തയ്യാറാണ്. സിനിമയുടെ കഥ അത്തരം രംഗങ്ങൾ ആവശ്യപ്പെടുന്നുണ്ടെങ്കിൽ അത് ചെയ്യുന്നതിൽ തെറ്റില്ലെന്ന നിലപാടാണ് താരത്തിന്. ധനുഷിന്റെ വടചെന്നെ എന്ന സിനിമയിൽ താരം അത്തൊരു രംഗത്തിൽ എത്തിയിരുന്നു.
ഇപ്പോഴിതാ ഒരു സിനിമയിൽ പൂർണ വിവസ്ത്രയായി അഭിനയിക്കാൻ ആൻഡ്രിയ സമ്മതം മൂളിയെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. മിഷുകിൻ ചിത്രം ‘പിസാസ് 2’ വിലാണ് ആൻഡ്രിസ വസ്ത്രമൊന്നും ഇല്ലാതെ അഭിനയിക്കുക. സിനിമയിലെ ഒരു രംഗത്തിൽ പൂർണ വിവസ്ത്രയായി അഭിനയിക്കേണ്ടത് അത്യാവശ്യമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
കഥ നിർബന്ധമായും ഇത് ആവശ്യപ്പെടുന്നതിനാൽ ആ രംഗം ചെയ്യാൻ താരം സമ്മതമറിയിച്ചെന്നാണ് സൗത്ത് ഇന്ത്യൻ സിനിമയുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം. ഈ സിനിമയ്ക്കായി താരം കൂടുതൽ പ്രതിഫലം ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
അതേ സമയം നേരത്തെ യുവ സംഗീത സംവിധായകൻ അനിരുദ്ധുമായിട്ട് ഉള്ള താരത്തിന്റെ ബന്ധം നിരവധി ഗോസിപ്പുകൾക്ക് ഇട നൽകിയിരുന്നു. 2010ൽ പുറത്തിറങ്ങിയ സെൽവരാഘവൻ സംവിധാനം ചെയ്ത് കാർത്തിക് നായകനായ ആയിരത്തിൽ ഒരുവൻ ആയിരുന്നു ആൻഡ്രിയയുടെ സിനിമ ജീവിതത്തിലെ വഴിത്തിരിവായ ചിത്രം.
Also Read
അങ്ങനെയൊക്കെ നോക്കി അഭിനയിച്ച നടിയല്ല ഞാൻ, ആ സിനിമയിലും ഞാൻ അവിവാഹിതയായ നായിക ആയിരുന്നു: ഇന്ദ്രജ
തുടർന്ന് വെങ്കട്ട് പ്രഭുവിന്റെ മൾട്ടി സ്റ്റാർ മൂവി മങ്കാത്ത, അന്നയും റസൂലും, വിശ്വരൂപം, പുതിയ തിരുപ്പങ്ങൾ, എൻണ്ട്രെന്റ്രും പുന്നകൈ, ലോഹം, ലണ്ടൻ ബ്രിഡ്ജ്, തരമണി, ക തുടങ്ങിയവയാണ് താരത്തിന്റെ പ്രധാന ചിത്രങ്ങൾ. ഹാരിസ് ജയരാജ്, യുവാൻ ശങ്കർ രാജ, എ ആർ റഹ്മാൻ, തമൻ, അനിരുദ്ധ് രവിചന്ദർ,ദേവി ശ്രീ പ്രസാദ്, ജി വി പ്രകാശ് തുടങ്ങിയവരുടെ കൂടെയും ആൻഡ്രിയ പ്ലേ ബാക്ക് സിംഗർ ആയിട്ടുണ്ട്. ഫിലിം ഫെയർ അവാർഡ് വിജയ് ടിവി അവാർഡ് നോമിനേഷൻ താരത്തിനെ തേടി എത്തിയിട്ടുണ്ട്.