പേളി മാണിക്ക് പത്ത് കോടി കാഴ്ചക്കാർ, ജിപിക്ക് താരങ്ങളുടെ രണ്ടര കോടിക്ക് മുകളിൽ, ഞെട്ടിക്കുന്ന യുട്യൂബ് വരുമാനം നേടി പേളിയും ജിപിയും

399

മലയാളത്തിലെ സിനിമാ സീരിയൽ താരങ്ങൾ കൂടുതൽ പേരും യുട്യൂബ് ചാനൽ എന്ന ആശയത്തിലേക്ക് എത്തിച്ചേർന്നത് ഈ ലോക്ക് ഡൗൺ സമയത്തായിരുന്നു. ഒട്ടു മിക്ക താരങ്ങൾക്കും ഇപ്പോൾ സ്വന്തമായി യൂടൂബ് ചാനൽ ഉണ്ട്.

വീട്ടിലെ ചെറിയ കാര്യങ്ങൾ മുതൽ വലിയ കാര്യങ്ങൾ വരെ ചാനലിലൂടെ പുറത്ത് വിട്ട് വരുമാനം ഉണ്ടാക്കാൻ പലരും പഠിച്ച് കഴിഞ്ഞു. സെലിബ്രറ്റികൾ മാത്രമല്ല ഇപ്പോൾ വളരെ സാധാരണക്കാരായ പലരും ഇതിലൊടെ വരുമാനം കണ്ടെത്തുന്നുണ്ട്.

Advertisements

ഇപ്പോഴിതാ ഏത് താരങ്ങൾക്കാണ് ഏറ്റവും കൂടുതൽ കാഴ്ചക്കാർ എന്ന കാര്യമാണ് പുറത്തു വരുന്നത്.
ഏറ്റവും കൂടുതൽ കാഴ്ചക്കാരുമായി മുന്നിൽ നിൽക്കുന്നത് പേർളി മാണിയാണ്. പത്ത് ലക്ഷത്തിൽ കൂടുതൽ ആളുകളാണ് പേർളിയെ പിന്തുടരുന്നത്.

നടനും അവതാരകനുമായ ജിപി എന്ന ഗോവിന്ദ് പദ്മ സൂര്യയും അത്യാവശ്യം നല്ല വിഡിയോകളും കാഴ്ചക്കാരുമായി മുന്നേറുകയാണ്. തങ്ങളുടെ ചാനലിലൂടെയാണ് പേർളിയും ജിപിയും അവരുടെ കൂടുതൽ വിശേഷേകളും പങ്കുവെക്കുന്നത്. ഇതിലൂടെ അവരുണ്ടാക്കുന്ന വരുമാനം എത്രയായിരിക്കും എന്ന് ചിന്തിക്കുന്നവരുണ്ടോ.

ലക്ഷങ്ങളാണ് ജിപിയും പേളിയും ചേർന്ന് ഒരു വർഷം കൊണ്ട് നേടി എടുത്തതെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. ആരാണ് ഇവരിൽ വരുമാനത്തിന്റെ കാര്യത്തിൽ മുന്നിൽ എന്ന് ചോദിച്ചാൽ അത് എല്ലാവരെയും ഞെട്ടിച്ച് കൊണ്ട് പേളി മാണി ആണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ജിപി യുടെ വിഡിയോകൾ ഈ അടുത്ത സമയം തൊട്ടാണ് വൈറലായി തുടങ്ങിയത്.

താരങ്ങളായ തങ്ങളുടെ സുഹൃത്തുക്കളുടെ വീടുകളിൽ പോകുക, സുഹൃത്തുക്കളുമായുള്ള യാത്രകൾ അതൊക്കെയാണ് ജിപിയുടെ സ്‌റ്റൈൽ. തമാശ നിറഞ്ഞുള്ള കാര്യങ്ങളാണ് ജിപിയുടെ ചാനലിൽ കൂടുതൽ വിഡോകളിലും ഉള്ളത് . മൂന്ന് ലക്ഷത്തിന് അടുത്താണ് ജിപിയുടെ ചാനൽ സബ്സ്‌ക്രൈബ് ചെയ്തിട്ടുള്ളത്.

അതിൽ നിന്നും ഉയർന്ന് വരുന്നുണ്ട് അതിൽ നിന്നെല്ലാം രണ്ടര കോടിയ്ക്ക് മുകളിൽ വ്യൂസ് ആണ് ജിപി നേടിയത്. 145 വീഡിയോയിൽ നിന്നുമാണ് ഇത്രയും കാഴ്ചക്കാരെ ലഭിച്ചത്. അങ്ങനെയെങ്കിൽ ഇതിൽ നിന്നും അദ്ദേഹത്തിന് ഇന്ത്യൻ രൂപ അഞ്ചര ലക്ഷത്തിന് മുകളിൽ വരുമാനമായി ജിപിയ്ക്ക് ലഭിച്ചിട്ടുണ്ടാവും എന്നാണ് ഏകദേശമുള്ള ഒരു കണക്ക്.

പേളിയ്ക്കും ശ്രീനിഷിനും മകൾ നില ജനിച്ചതോടെ ഭാഗ്യം കൂടിവന്നത്. ഇപ്പോൾ ഇവരുടെ ചാനൽ വലിയ ഹിറ്റാണ്. ഒരു വർഷം കൊണ്ട് പേളിയുടെ ചാനലിൽ വന്നത് പത്ത് കോടിയ്ക്ക് മുകളിൽ വ്യൂസ് ആണ്. ഗംഭീരമായൊരു വളർച്ചയാണിത്. 2011 മുതൽ പേളിയുടെ ചാനൽ ഉണ്ടെങ്കിലും ഈ അടുത്തിടെയാണ് കൂടുതൽ ആക്ടീവ് ആയത്.

കേവലം 31 വീഡിയോയിലൂടെയാണ് പത്ത് കോടി കാഴ്ചക്കാരെ കൊണ്ട് വന്നത് എന്നതാണ് ഏറെ ശ്രദ്ധേയമായ കാര്യം. അതിലൂടെ ഇരുപത്തി രണ്ടര ലക്ഷം രൂപയാണ് പേളിയ്ക്ക് വരുമാനം ലഭിച്ചത്. കൃത്യമായ കണക്ക് ഇതല്ലെങ്കിലും ഇതിനും മുകളിലായിരിക്കും കിട്ടിയിട്ടുണ്ടാവുക. ഇപ്പോൾ നില മോൾ കൂടി വന്നതോടെ കുഞ്ഞിനെ കാണാനാണ് പേളിയുടെ ചാനലിൽ എല്ലാവരും എത്തുന്നത്.

Advertisement