നസ്രിയ എനിക്ക് വേണ്ടി ഒരുപാട് കാര്യങ്ങൾ നഷ്ടപ്പെടുത്തി, നസ്രിയയ്‌ക്കൊപ്പം ജീവിതം ആരംഭിച്ച ശേഷമാണ് എനിക്ക് നേട്ടങ്ങൾ ഉണ്ടായി തുടങ്ങിയത്: നടൻ ഫഹദ് ഫാസിൽ

46

മലയാളി സിനിമാ ആരാധകരൂടെ ഇഷ്ട താരദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയയും. സിനിമയിലെ പോലെതന്നെ ജീവിതത്തിലും കെമിസ്ട്രി വർക്കൗട്ട് ചെയ്യ്ത് മുന്നേറുകയാണ് ഈ താരദമ്പതികൾ ഇപ്പോൾ. അതേ സമയം നസ്രിയയും ആയുള്ള വിവാഹ ജീവിതം തന്നെ ഒരുപാട് മാറ്റി എന്ന് ഫഹദ് ഫാസിൽ ഇടയ്ക്ക് വെളിപ്പെടുത്തിയിരുന്നു.

സൂപ്പർഹിറ്റായ ബാംഗ്ലൂർ ഡെയ്സ് എന്ന സിനിമയിൽ ഒന്നിച്ചഭിനയിക്കുന്നതിന് ഇടയിലാണ് നസ്രിയയും ഫഹദ് ഫാസിലും തമ്മിൽ പ്രണയത്തിലാകുകയും വിവാഹം കഴിക്കുകയും ചെയ്തത്. എന്നാൽ ഇപ്പോൾ തനിക്കു വേണ്ടി നസ്രിയ വ്യക്തിപരമായ ഒരുപാട് കാര്യങ്ങൾ നഷ്ടപ്പെടുത്തിയെന്നും നസ്രിയ വന്നില്ലായിരുന്നു എങ്കിൽ തന്റെ ജീവിതം എന്താകുമായിരുന്നെന്ന് അറിയില്ലെന്നും തുറന്ന് പറയുകയാണ് ഫഹദ് ഫാസിൽ.

Advertisements

സോഷ്യൽ മീഡിയയിൽ പങ്കു വച്ച കുറിപ്പിലൂടെയാണ് തന്റെ ജീവിതത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും ഫഹദ് തുറന്ന് പറയുന്നത്. ഫഹദിന്റെ കുറിപ്പ് ഇങ്ങനെ:

ഒരു വലിയ മഹാമാരിയെ നാം നേരിടുന്ന സമയത്ത് എഴുതുന്നത് ശരിയാണോ യെന്നറിയില്ല. പക്ഷേ നാമെല്ലാവരും നമ്മാൽ കഴിയും വിധം ഇന്നും എന്നും പോരാടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. മലയൻകുഞ്ഞ്’എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഉുണ്ടായ അപകടത്തിൽ നിന്നുള്ള തിരിച്ചുവരവിലായിരുന്നു ഞാനും.

എന്നെ സംബന്ധിച്ച് ലോക്ഡൗൺ മാർച്ച് 2ന് ആരംഭിച്ചതാണ്. അപകടത്തെക്കുറിച്ച് ക്ലോസ് എന്നാണ് എന്റെ ഡോക്ടർമാർ പോലും പറഞ്ഞത്. വീണപ്പോൾ മുഖം താഴെയടിക്കും മുമ്പ് തന്നെ ഞാൻ കൈകൾ കുത്തി. 80 ശതമാനം സംഭവങ്ങളിലും വീഴ്ചയുടെ ആഘാതത്തിൽ ആളുകൾക്ക് അതിനു സാധിക്കുന്നതല്ല. പക്ഷേ മനസ്സാന്നിധ്യം കൈവെടിയാഞ്ഞതിനാൽ എനിക്കതു സാധിച്ചു.

അങ്ങനെ മുൻപ് നിരവധി തവണ ഉണ്ടായതു പോലെ വീണ്ടുമൊരിക്കൽ കൂടി ജീവിതത്തിൽ ഭാഗ്യം എന്നെ തുണച്ചു. ഇത്തരമൊരു കാലത്ത് ഇത്രയും കാലം എനിക്കൊപ്പം നിന്ന പ്രേക്ഷകരോട് ചിലതൊക്കെ പറയണമെന്ന് എനിക്കുണ്ട്. ഞങ്ങളുടെ ഏറ്റവും വലിയ അഭിമാന പദ്ധതികളിലൊന്നായ ‘മാലിക്’ എന്ന ചിത്രം വളരെയധികം വിഷമത്തോടെയാണെങ്കിലും ഒടിടിയിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചിരിക്കുകയാണ്.

ആ സിനിമയുമായി ബന്ധപ്പെട്ട എല്ലാവരുടെയും വർഷങ്ങൾ നീണ്ട പരിശ്രമത്തിന്റെ ഫലമാണത്. അടുത്ത കാലത്ത് ഒടിടിയിൽ റിലീസ് ചെയ്ത എന്റെ മറ്റു സിനിമകൾ പോലെയല്ല മാലിക്. അവയൊക്കെ ആദ്യം മുതൽക്കെ ഒടിടി റിലീസിനായി ഒരുക്കപ്പെട്ടതായിരുന്നെങ്കിൽ മാലിക് തിയറ്ററിൽ തന്നെ റിലീസ് ചെയ്യാനിരുന്നതാണ്.

പക്ഷേ എല്ലാവരും ചേർന്നെടുത്ത ഈ തീരുമാനത്തോട് ഞാനും യോജിക്കുന്നു ഒപ്പം നിങ്ങൾ ഓരോരുത്തരോടും സിനിമ കാണണമെന്ന് അഭ്യർഥിക്കുകയും ചെയ്യുന്നു. തിയറ്ററുകൾ പഴയ രീതിയിലാകാൻ ഞാൻ കാത്തിരിക്കുകയാണ്. നിങ്ങളോരോരുത്തരും നിങ്ങളുടെ ജീവിതവും പഴയ രീതിയിലാകാൻ കാത്തിരിക്കുന്നുവെന്നും ഞാൻ മനസ്സിലാക്കുന്നു.

തിയറ്ററുകൾ ഇനി തുറക്കുമ്പോൾ നിങ്ങൾക്കായി പുതിയൊരു സിനിമ നൽകേണ്ടത് ഉത്തരവാദിത്തമായി ഞാൻ ഏറ്റെടുക്കുന്നു. മുൻപ് ഒന്നു രണ്ട് അഭിമുഖങ്ങളിൽ ഞാൻ എഞ്ചിനിയറിങ് കോളജിൽ നിന്ന് പുറത്തായ കാര്യം പറഞ്ഞിട്ടുണ്ട്. ആറു വർഷം നീണ്ട അമേരിക്കയിലെ പഠനത്തിനു ശേഷം തിരികയെത്തുമ്പോൾ എനിക്ക് ഡിഗ്രി ഇല്ലായിരുന്നു. അതു കൊണ്ട് തന്നെ എനിക്ക് എവിടെ നിന്നു വേണമെങ്കിലും തുടങ്ങാമായിരുന്നു.

ബാംഗ്ലൂർ ഡെയ്‌സ് എന്ന സിനിമയുടെ ഏഴാം വാർഷികവും ഒരുപാട് നല്ല ഓർമകൾ സമ്മാനിക്കുന്നു. നസ്രിയയെ ഇഷ്ടപ്പെടുന്നതും ഒരുമിച്ചൊരു ജീവിതം ആരംഭിക്കുന്നതുമൊക്കെ. ഒരു എഴുത്തും ഒപ്പം ഒരു മോതിരവും നൽകിയാണ് എന്റെ ഇഷ്ടം നസ്രിയയെ അറിയിച്ചത്. നസ്രിയ യെസ് പറഞ്ഞില്ല നോ എന്നും പറഞ്ഞില്ല. ബാംഗ്ലൂർ ഡെയ്‌സിൽ അഭിനയിക്കുമ്പോൾ ഞാൻ മറ്റു രണ്ടു സിനിമകളിൽ കൂടി അഭിനയിക്കുന്നു ണ്ടായിരുന്നു.

മൂന്ന് സിനിമകളിൽ അഭിനയിക്കുകയെന്നത് ആത്മഹത്യാപരമാണ്. പക്ഷേ അപ്പോഴും ഞാൻ ബാംഗ്ലൂർ ഡെയ്‌സ് ലൊക്കേഷനിലേക്ക് തിരികെ പോകാൻ കാത്തിരുന്നു. നസ്രിയ്‌ക്കൊപ്പം സമയം ചെലവഴിക്കാൻ ഞാൻ ഇഷ്ടപ്പെട്ടു. എനിക്കൊപ്പം ജീവിക്കാൻ തീരുമാനിച്ചതിനാൽ നസ്രിയ ഒരുപാട് കാര്യങ്ങൾ ജീവിതത്തിൽ വേണ്ടെന്നു വച്ചിട്ടുണ്ട്.

പക്ഷേ അത്തരം ചിന്തകളൊക്കെ എന്നെ അലട്ടിയിരുന്നപ്പോൾ നസ്രിയ പറയുമായിരുന്നു. hello, method actor, who do you think you are? It’s just one simple life. pack your bags with everyone and everything you need;. ഞങ്ങൾ വിവാഹിതരായിട്ട് 7 വർഷമായി. ഇപ്പോഴും ഞാൻ ടിവിയുടെ റിമോട്ട് ബാത്ത് റൂമിൽ മറന്നു വയ്ക്കുമ്പോൾ ‘നിങ്ങളാരാണെന്നാണ് നിങ്ങളുടെ വിചാരം?’ എന്ന ചോദ്യം വീണ്ടും നസ്രിയ ചോദിക്കും. കഴിഞ്ഞ ഏഴു വർഷം എനിക്ക് ഞാൻ അർഹിക്കുന്നതിലും കൂടുതൽ ലഭിച്ചു.

ഞങ്ങൾ ഒന്നിച്ചു ജോലി ചെയ്യുന്നു, പരസ്പരം പിന്തുണയ്ക്കുന്നു ഒന്നിച്ചൊരു കുടുംബമായി നിൽക്കുന്നു.
ഈ അപകടത്തിൽ എന്റെ മൂക്കിൽ പ്രത്യക്ഷത്തിൽ സ്റ്റിച്ചിട്ട മൂന്ന് പാടുകൾ സംഭവിച്ചിട്ടുണ്ട്. ഈ അപകടത്തിൽ സംഭവിച്ച ഏറ്റവും ചെറിയ മുറിവുകളാണവ. ചിലപ്പോൾ കുറച്ചു കാലം അതു കാണും അല്ലെങ്കിൽ എക്കാലവും അതവിടെ കാണും.

എപ്പോഴും പഠിച്ചു കൊണ്ടിരിക്കുക എന്നതാണ് എന്റെ ജീവിതത്തിൽ ഞാൻ സ്വീകരിച്ചിട്ടുള്ള രീതി. എനിക്കറിയില്ല എന്ന് പറയാൻ ധൈര്യം തന്നതും അതാണ്. നസ്രിയയ്‌ക്കൊപ്പം ജീവിതം ആരംഭിച്ച
ശേഷമാണ് എനിക്ക് നേട്ടങ്ങൾ ഉണ്ടായി തുടങ്ങിയത്. ഇതൊന്നും ഞാൻ ഒറ്റയ്ക്ക് ചെയ്തതല്ല. നസ്രിയയ്ക്ക് ഞങ്ങളെ കുറിച്ച് അത്ര ഉറപ്പ് ഇല്ലായിരുന്നുവെങ്കിൽ എന്റെ ജീവിതം എന്താകുമായിരുന്നു എന്ന് ഓർക്കുന്നു.

കഥകളെ ഏറ്റവും ഇഷ്ടപ്പെടുന്ന ഒരാളെന്ന നിലയ്ക്ക് അന്നും ഇന്നും ഒരു കഥ എങ്ങനെ അവസാനിക്കുന്നുവെന്നത് എന്നെ സംബന്ധിച്ച് ഏറെ കൗതുകകരമാണ്. ചിലപ്പോഴെങ്കിലും ഞാൻ ജീവിക്കുന്ന എന്റെ കഥ അവസാനിക്കുന്നതായി തോന്നിയിട്ടുണ്ട്്. പക്ഷേ അതിപ്പോഴും അവസാനിച്ചിച്ചില്ല. നേട്ടങ്ങളോടെയും കോട്ടങ്ങളോടെയും ഞാൻ അതിൽ നിന്നൊക്കെ പുറത്തു വന്നു.

എല്ലാ അവസാനങ്ങളും മനോഹരമായ മറ്റൊരു കഥയുടെ ആരംഭമാണ്. അതു ചിലപ്പോൾ നമ്മുടെയാകാം അല്ലെങ്കിൽ നാം കൂടി ഭാഗമായിട്ടുള്ള മറ്റൊരാളുടെ കഥയാകാം. പക്ഷേ നമുക്കെല്ലാവർക്കും നമ്മുടേതായ ഭാഗങ്ങൾ ഉണ്ടെന്ന് ഓർമിക്കുക. ഇക്കാലം നമുക്കൊക്കെ ബുദ്ധിമുട്ടേറിയതാണെന്നറിയാം. പക്ഷേ പുതിയ ഒരു ആരംഭത്തിനായി ഇതും അവസാനിക്കും എന്നായിരുന്നു ഫഹദിന്റെ കുറിപ്പ്.

Advertisement