കാൻസർ വന്നപ്പോൾ എന്നെ സഹായിച്ചതും വേണ്ടകാര്യങ്ങൾ ചെയ്ത് തന്നതും ദിലീപും മമ്മൂട്ടിയും: തുറന്നു പറഞ്ഞ് കൊല്ലം തുളസി

236

മലയാളികൾക്ക് ഏറെ സുപരിചിതനായ താരമാണ് നടൻ കൊല്ലം തുളസി. നിരവധി വർഷങ്ങളായി
സിനിമാ സീരിയൽ രംഗത്ത് നിറഞ്ഞു നിൽക്കുന്ന കൊല്ലം തുളസിയുടെ യഥാർത്ഥ പേര് കെകെ തുളസീധരൻ നായർ എന്നാണ്.

സഹനടായും മറ്റു തിളങ്ങിയിട്ടുള്ള ഇദ്ദേഹം പല ചിത്രങ്ങളിലും വില്ലനായിട്ടാണ് വേഷമിട്ടിരിക്കുന്നത്. അതേ സമയം ഇദ്ദേഹത്തിന്റെ വില്ലൻ കഥാപാത്രങ്ങൾ എല്ലാം ഏറെ ശ്രദ്ധേയമായിട്ടുമുണ്ട്. അഭിനയത്തിനു പുറമേ കവിതയെഴുത്തിലും തത്പരനായ ഇദ്ദേഹത്തിന്റെ ഏതാനും കവിതകളുടെ സംഗീതാവിഷ്‌കാരം ഒരു പരാജിതന്റെ മോഹങ്ങൾ എന്ന പേരിൽ പുറത്തിറക്കിയിട്ടുണ്ട്.

Advertisements

അടുത്തിടെ ഇദ്ദേഹം രാഷ്ട്രീയത്തിൽ ഇറങ്ങി ബിജെപിയിൽ ചേർന്നിരുന്നു. എന്നാൽ ബിജെപിയുടെ ഒരു ചടങ്ങിൽ ഗുരുതരമായ സ്ത്രീവിരുദ്ധ പ്രസ്താവന നടത്തിയ ഇദ്ദേഹത്തിന് എതിരെ കേസെടുത്തിരുന്നു. ഇതോടെ ഇദ്ദേഹം ക്ഷമ ചോദിക്കുകയും രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പുക്കുയാണന്ന് പറയുകയും ചെയ്തിരുന്നു.

Also Read
പൂർണിമയ്ക്കും കാവ്യാ മാധവനും പേളി മാണിക്കും പിന്നാലെ ദിയ കൃഷ്ണയും, സംഭവമറിഞ്ഞ് പിന്തുണയും ആശംസകളുമായി ആരാധകരും

ഇപ്പോഴിതാ കൊല്ലം തുളസി പങ്കുവച്ച ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. താൻ കാൻസർ വന്ന് ഇരുന്ന സമയത്ത് തന്നെ സഹായിക്കാൻ ആരുമുണ്ടായിരുന്നില്ല. എന്നാൽ ദിലീപും മമ്മൂക്കയും പോലുള്ള ചിലരാണ് തന്നോട് കാര്യങ്ങൾ അന്വേഷിക്കുകയും തനിക്ക് വേണ്ട കാര്യങ്ങൾ എല്ലാം ചെയ്ത് തന്നതെന്നും വെളിപ്പെടുത്തുകയാണ് അദ്ദേഹം.

കൊല്ലം തുളസിയുടെ വാക്കുകൾ ഇങ്ങനെ:

2012 മുതൽ തനിക്ക് ക്യാൻസർ എന്ന മാരക രോഗത്തിന് അടിമപ്പെടേണ്ടി വന്നിരുന്നു അക്കാലത്ത് മറ്റാരും കാര്യങ്ങൾ ഒന്നും തിരക്കിയില്ല. ദിലീപാണ് ഇടയ്ക്കിടയ്ക്ക് വിളിച്ച് ചേട്ടന് സുഖമാണോ, എന്തെങ്കിലും കുഴപ്പമുണ്ടോ, എന്തെങ്കിലും വേണോ, അഭിനയിക്കാൻ പറ്റുമോ എന്നൊക്കെ ചോദിച്ചന്വേഷിച്ചത്.

സ്വകാര്യ ജീവിതത്തിൽ താരങ്ങൾ എങ്ങനെയായാലും താരങ്ങൾ സാമൂഹികമായ എങ്ങനെ ഇടപെടുന്നു മറ്റുള്ളവരോട് സഹജീവിസ്‌നേഹം എങ്ങനെ കാണിക്കുന്നു എന്നതിന് ആധാരമാക്കിയാണ് ഒരു താരത്തെ ജനങ്ങൾ വിലയിരുത്തുന്നത്. ദിലീപ് തന്നെ വിളിച്ച് അഭിനയിക്കാൻ പറ്റുമോ എന്ന് ചോദിച്ചു.

Also Read
എന്നെ കണ്ടാൽ കാവ്യചേച്ചിയെ പോലുണ്ടെന്ന് പലരും പറഞ്ഞിട്ടുണ്ട്, അതു കേൾക്കുമ്പോൾ ഒരു സന്തോഷമാണ്: തുറന്നു പറഞ്ഞ് അനു സിത്താര

നമ്മുടെ പടത്തിൽ ഒരു ചെറിയ സംഭവമുണ്ട് പഞ്ചായത്ത് പ്രസിഡണ്ടിന്റെ വേഷമാണ്. ചേട്ടൻ തന്നെ അഭിനയിച്ചാൽ അത് മനോഹരമായ ഉള്ളൂ എന്ന് ദിലീപ് എന്നോട് പറഞ്ഞു. കൂടാതെ രണ്ടുമൂന്നു ദിവസം ഷൂട്ടിംഗ് ഉണ്ടായിരുന്നുള്ളൂ. മാത്രവുമല്ല താൻ പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ പ്രതിഫലം തരുകയും ചെയ്തു എന്നും കൊല്ലം തുളസി പറയുന്നു.

അതേ സമയം സ്‌കൂൾ കാലഘട്ടം മുതൽ തന്നെ നാടകാഭിനയത്തിന് തുടക്കമിട്ട തുളസി 1979ൽ ഹരികുമാറിന്റെ ആമ്പൽപ്പൂവ് എന്ന സിനിമയിലൂടെയാണ് സിനിമാ രംഗത്തേക്ക് കടന്നു വരുന്നത്. തുടർന്ന് നിരവധി ചിത്രങ്ങളിൽ വേഷമിട്ടു.

200ലധികം സിനിമകൾ, 300ൽ കൂടുതൽ റേഡിയോ നാടകങ്ങൾ, 200ലധികം ടെലി സീരിയലുകൾ എന്നിവയിൽ പങ്കാളിയായി. 2006ൽ ജോഷിയുടെ ലേലം എന്ന ചിത്രത്തിൽ മികച്ച രണ്ടാമത്തെ നടനുള്ള കേരള ക്രിട്ടിക്‌സ് അവാർഡ് നേടിയെടുത്തു.

Also Read
കല്യാണത്തിന് മുൻപ് ഒത്തിരിപേർ എനിക്ക് മുന്നറിയിപ്പ് തന്നിരുന്നു പക്ഷേ, ഭർത്താവുമായി വേർപിരിഞ്ഞതിന്റെ കാരണം ആദ്യമായി വെളിപ്പെടുത്തി സീമ ജി നായർ

Advertisement