മലയാള സിനിമാ അഭിനയരംഗത്തെത്തി വളരെ കുറഞ്ഞ സമയത്തിനുള്ളിൽ മുൻനിര നായകൻമാരുടെ പട്ടികയിൽ സ്ഥാനം പിടിച്ച നടനാണ് ടൊവിനോ തോമസ്. താരതമ്യേന ചെയറിയ സഹനടനായുളള വേഷങ്ങളിൽ തുടങ്ങി പിന്നീട് നായകനിരയിലേക്ക് ഉയരുകയായിരുന്നു ടൊവിനോ തോമസ്.
സെവൻത്ത് ഡേ, എന്ന് നിന്റെ മൊയ്തീൻ പോലുളള സിനിമകളിലെ പ്രകടനമാണ് നടന്റെ കരിയറിൽ ശ്രദ്ധിക്കപ്പെട്ടത്. ഒരു മെക്സിക്കൻ അപാരത എന്ന സിനിമ വിജയമായതോടെ ടൊവിനോ തോമസ് നായക വേഷങ്ങളിൽ സജീവമായി. ഇന്ന് മോളിവുഡിൽ താരമൂല്യം കൂടിയ നടന്മാരിൽ ഒരാളാണ് ടൊവിനോ തോമസ്.
കഥാപാത്രത്തിന്റെ പൂർണതയ്ക്കായി വലിയ തയ്യാറെടുപ്പുകളാണ് നടൻ നടത്താറുളളത്. എന്നാൽ ഇപ്പോഴിതാ സിനിമയിൽ ആദ്യകാലത്ത് താൻ അനുഭവിച്ച കഷ്ടപ്പാടുകൾ തുറന്നു പറഞ്ഞിരിക്കുകയാണ് അദ്ദേഹം.
തന്റെ മുഖം മലയാള സിനിമയ്ക്ക് പറ്റിയതല്ലെന്ന് ചില പ്രമുഖർ തന്നോട് പറഞ്ഞിട്ടുണ്ടെന്ന് പറയുകയാണ് ടൊവിനോ. ഫിഷ് റോക്ക് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ടൊവിനോയുടെ വെളിപ്പെടുത്തൽ.
എന്റെ മുഖം സിനിമയ്ക്ക് പറ്റിയതല്ലെന്ന് പറഞ്ഞ ഒരുപാട് പേരുണ്ട്. താൻ മലയാളിയാണെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ലെന്ന് പറഞ്ഞവരുണ്ട്.
ഞാൻ ഈ ബോഡി ബിൽഡിംഗ് ഒക്കെ ചെയ്തിരുന്നയാളാണ്. എന്നെ കാണുമ്പോൾ ആൾക്കാരുടെ മുൻവിധി ഇതാണ്, ദേ ഒരുത്തൻ വരുന്നുണ്ട്. അവനോട് കാണാൻ കൊള്ളാമെന്നോക്കെ ആരെങ്കിലും പറഞ്ഞിട്ടുണ്ടാകും. മസിലൊക്കെ ഉണ്ടാക്കി വെച്ചിട്ടുണ്ട്. അഭിനയിക്കാനൊന്നും അറിയില്ലായിരിക്കും ഈ മുൻവിധിയോടെയാണ് പലരും എന്നോട് പെരുമാറിയിരുന്നതെന്നും ടൊവിനോ പറയുന്നു.
്അതേ സമയം അടുത്തിടെ പുറത്തിറങ്ങിയ കളയിലെ ടൊവിനോയടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
അതേസമയം കളയ്ക്ക് ശേഷവും കൈനിറയെ ചിത്രങ്ങളാണ് നടന്റെതായി അണിയറയിൽ ഒരുങ്ങുന്നത്. ടോവിനോ തോമസ് ബേസിൽ ജോസഫ് കൂട്ടുകെട്ടിൽ വരുന്ന മിന്നൽ മുരളി പാൻ ഇന്ത്യൻ ലെവലിൽ വരുന്ന പ്രോജക്ടാണ്.
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം പുറത്തിറങ്ങും. കഥാപാത്രത്തിന്റെ പൂർണതയ്ക്കായി എന്തും ചെയ്യാറുളള താരമാണ് ടൊവിനോ തോമസ്. കരിയറിന്റെ തുടക്കത്തിൽ ചെറിയ വേഷങ്ങളിലാണ് നടൻ അഭിനയിച്ചത്. ദുൽഖർ സൽമാൻ നായകനായ എബിസിഡിയിൽ വില്ലൻ വേഷത്തിൽ മുൻപ് ടൊവിനോ എത്തി.