നയൻതാരയ്ക്ക് 7 കോടിവരെ, അനുഷ്‌കയും 6 കോടിയും, തൊട്ടുപിന്നാലെ പൂജാ ഹെഡ്ഗയും സാമന്തയും: പടുകൂറ്റൻ പ്രതിഫലം വാങ്ങി താരസുന്ദരിമാർ, അമ്പരപ്പിക്കുന്ന കണക്കുകൾ പുറത്ത്

749

മലയാളികൾക്ക് ഏറെ പ്രിയങ്കരരായ തെന്നിന്ത്യൻ താരസുന്ദരികളാണ് അനുഷ്‌കാ ഷെട്ടിയും നയൻതാരയും.
ഇന്ത്യൻ സിനിമയിലെ ബ്രഹ്മാണ്ഡ ചിത്രങ്ങളായിരുന്നു ബാഹുബലി സീരീസിലൂടെ തെന്നിന്ത്യയിൽ വീണ്ടും താരമൂല്യം കൂടിയ താരമാണ് അനുഷ്‌ക ഷെട്ടി. അഭിനയ പ്രാധാന്യമുളള റോളുകൾക്കൊപ്പം ഗ്ലാമർ വേഷങ്ങളിലും നടി തിളങ്ങിയിരുന്നു.

മലയാള സിനിമയിൽ കൂടി തുടങ്ങി തെന്നിന്ത്യൻ സിനിമയിലെ ലേഡി സൂപ്പർസാറ്റാറായി മാറിയ താരമാണ് മലയാളി കൂടിയായ നയൻതാര. തെന്നിത്യയിലെ ഒട്ടുമിക്ക സൂപ്പർതാരങ്ങൾക്ക് ഒപ്പവും യുവനിരയക്ക് ഒപ്പവും സൂപ്പർഹിറ്റുകൾ സമ്മാനിക്കുന്ന നയൻതാര താരമൂല്യം ഉയർന്ന നടിയാണ്.

Advertisements

ഇപ്പോഴിതാ നയൻതാരയും അനുഷ്‌കാ ഷെട്ടിയും വാങ്ങുന്ന പടുകൂറ്റൻ പ്രതിഫലത്തെ കുറിച്ചുള്ള വിവരങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. തെലുങ്ക്, തമിഴ് ഭാഷകളിലെ മിക്ക സൂപ്പർതാരങ്ങൾക്കൊപ്പവും സിനിമകൾ ചെയ്ത താരമാണ് അനുഷ്‌ക. നായികാ വേഷങ്ങൾക്കൊപ്പം കേന്ദ്രകഥാപാത്രമായുളള സിനിമകളും നടിയുടെ കരിയറിൽ പുറത്തിറങ്ങി.

Also Read
പൂർണിമയ്ക്കും കാവ്യാ മാധവനും പേളി മാണിക്കും പിന്നാലെ ദിയ കൃഷ്ണയും, സംഭവമറിഞ്ഞ് പിന്തുണയും ആശംസകളുമായി ആരാധകരും

ടോളിവുഡിന് പുറമെ കോളിവുഡിലും നിരവധി സിനിമകളിൽ അനുഷ്‌ക ഷെട്ടി അഭിനയിച്ചിരുന്നു. സെലക്ടീവായി മാത്രമാണ് അനുഷ്‌ക ഷെട്ടി ഇപ്പോൾ സിനിമകൾ ചെയ്യുന്നത്. കേന്ദ്ര കഥാപാത്രമായുളള സിനിമകളാണ് നടിയുടെതായി കൂടുതൽ പുറത്തിറങ്ങുന്നത്. അതേസമയം തെന്നിന്ത്യൻ നായികമാരിൽ എറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നതും അനുഷ്‌ക തന്നെയാണ്.

ഐഎംഡിബി പുറത്തുവിട്ട പുതിയ ലിസ്റ്റിലാണ് അനുഷ്‌ക ഷെട്ടി ഒന്നാമത് എത്തിയത്. ബാഹുബലി സീരീസിന്റെ വമ്പൻ വിജയമാണ് നടിയുടെ കരിയറിൽ വഴിത്തിരിവായത്. ആദ്യ ഭാഗത്തിൽ കുറച്ചുസമയം മാത്രമുളള അനുഷ്‌ക രണ്ടാം ഭാഗത്തിൽ ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചു. ബാഹുബലിക്ക് ശേഷം അനുഷ്‌ക ഷെട്ടി പ്രതിഫലം കൂട്ടിയിരുന്നു.

നിലവിൽ ആറ് കോടി രൂപ മുതലാണ് ഒരു ചിത്രത്തിന് അനുഷ്‌ക വാങ്ങുന്നതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പ്രതിഫലത്തിന്റെ കാര്യത്തിൽ അനുഷ്‌കയ്ക്ക് പിന്നിലായി നയൻതാരയാണ് ഉളളത്. തമിഴിലെ ലേഡീ സൂപ്പർസ്റ്റാറായ നയൻസിന് ഇപ്പോഴും താരമൂല്യം കൂടുതലാണ്. സൂപ്പർതാരങ്ങളുടെ നായികയായും കേന്ദ്രകഥാപാത്രമായുളള സിനിമകളും നയൻതാരയുടെതായി പുറത്തിറങ്ങി.

ഗ്ലാമർ റോളുകൾ ഇപ്പോൾ അധികം ചെയ്യാത്ത താരം വേറിട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ചാണ് പ്രേക്ഷകർക്ക് മുൻപിൽ എത്താറുളളത്. അതേസമയം ഒരു സിനിമയ്ക്കായി 3 കോടി മുതൽ ഏഴ് കോടി വരെയാണ് നയൻതാര വാങ്ങുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. പൂജ ഹെഗ്ഡെയാണ് അനുഷ്‌കയ്ക്കും നയൻതാരയ്ക്കും പിന്നിലുളളത്. അല്ലു അർജുൻ ചിത്രം അല വൈകുന്ദരപുരംലോയുടെ ബ്ലോക്ക്ബസ്റ്റർ ചിത്രത്തിലൂടെ തെലുങ്കിൽ വീണ്ടും തിളങ്ങിയ നായികയാണ് പൂജ.

Also Read
എന്നെ കണ്ടാൽ കാവ്യചേച്ചിയെ പോലുണ്ടെന്ന് പലരും പറഞ്ഞിട്ടുണ്ട്, അതു കേൾക്കുമ്പോൾ ഒരു സന്തോഷമാണ്: തുറന്നു പറഞ്ഞ് അനു സിത്താര

കൂടാതെ അണിയറയിൽ ഒരുങ്ങുന്ന സൂപ്പർതാര ചിത്രങ്ങളിലെല്ലാം നായികയായി നടി എത്തുന്നു. ഒരു സിനിമയ്ക്കായി 4 കോടി രൂപയാണ് പൂജ ഹെഗ്ഡെയുടെ പ്രതിഫലം. സാമന്ത അക്കിനേനി 3 കോടി രൂപയാണ് ഒരു സിനിമയ്ക്ക് വാങ്ങുന്നത്. വിവാഹ ശേഷവും സിനിമയിൽ സജീവമായ സാമന്ത ഫാമിലി മാൻ സെക്കൻഡ് സീസണിലൂടെ വെബ്സ് സീരിസ് രംഗത്തും തുടക്കം കുറിച്ചു. നായികാ പ്രാധാന്യമുളള സിനിമകളും സാമന്തയുടെതായി പുറത്തിറങ്ങിയിട്ടുണ്ട്.

തമിഴ്, തെലുങ്ക് ഭാഷകളിലാണ് നടി കൂടുതൽ സജീവമായത്. ഈ ലിസ്റ്റിൽ രാകുൽ പ്രീത് സിങ് അഞ്ചാമത് എത്തിയിരിക്കുന്നു. തെലുങ്കിൽ കൂടുതൽ സജീവമായ രാകുൽ പ്രീത് തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. ഗ്ലാമർ വേഷങ്ങളിലാണ് നടി കൂടുതൽ തിളങ്ങിയത്. 1.5 കോടി മുതൽ 3 കോടി വരെയാണ് രാകുൽ പ്രീത് വാങ്ങുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. ബോളിവുഡ് ചിത്രം സർദാർ കാ ഗ്രാൻഡ്സൺ ആണ് നടിയുടെതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.

രാകുൽ പ്രീതിന് പുറമെ നടി തമന്നയും ഒരു ചിത്രത്തിന് 1.5 കോടി മുതൽ 3 കോടി വരെയാണ് വാങ്ങുന്നത്. കാജൽ അഗർവാളും തമന്നയ്ക്കൊപ്പം ഇതേ പ്രതിഫലം ഒരു ചിത്രത്തിനായി വാങ്ങുന്നു. 1 കോടി മുതൽ 3 കോടി വരെയാണ് കീർത്തി സുരേഷിന്റെ പ്രതിഫലം. രാഷ്മിക മന്ദാന, ശ്രുതി ഹാസൻ തുടങ്ങിയ താരങ്ങൾ 2 കോടി രൂപ ഒരു സിനിമയ്ക്ക് വാങ്ങുന്നു എന്നാണ് റിപ്പോർട്ട്.

Also Read
കല്യാണത്തിന് മുൻപ് ഒത്തിരിപേർ എനിക്ക് മുന്നറിയിപ്പ് തന്നിരുന്നു പക്ഷേ, ഭർത്താവുമായി വേർപിരിഞ്ഞതിന്റെ കാരണം ആദ്യമായി വെളിപ്പെടുത്തി സീമ ജി നായർ

Advertisement