താൻ ചെയ്ത മോഹൻലാലിന്റെ ബിഗ് ബ്രദർ പരാജയപ്പെടാൻ കാരണം ഇവരാണ്, മുൻകൂട്ടി തീരുമാനിച്ച അറ്റാക്കായിരുന്നു സിനിമയ്ക്ക് എതിരെ നടന്നത്: സിദ്ദിഖ്

5836

മലയാള സിനിമയിൽ ഒരുകാലത്ത് നടൻമാരുടേതിനേക്കാൾ കൂടുതൽ സംവിധായക ജോഡികളായ സിദ്ദിഖ് ലാൽ കൂട്ടുകെട്ടിന്റെ സിനിമകൾ കാണാൻ കാത്തിരുന്നവർ ഏറെയാണ്. റാംജിറാവു സ്പീക്കിംഗ് എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രം പ്രേക്ഷകർക്ക് സമ്മാനിച്ച് സംവിധാനം തുടങ്ങിയ സിദ്ധീഖും ലാലും മലയാളികൾക്ക് ഇടയിൽ ഉണ്ടാക്കിയ ഓളം അത്ര വലുതായിരുന്നു.

പിന്നീട് ഒരുപിടി വിജയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരരായി മാറി സിദ്ധികും ലാലും. സിദ്ധീഖ്‌ലാൽ കൂടട്ടുകെട്ടിൽ റാംജീറാവിന് പിന്നാലെ ഇൻ ഹരിഹർനഗർ, ഗോഡ്ഫാദർ, വിയറ്റാനം കോളനി, കാബൂളിവാല എന്നീ സൂപ്പർഹിറ്റ് സിനിമകൾ പിറന്നു. പിന്നീട് മാന്നാർ മത്തായി സ്പീക്കിംഗ് എന്ന സിനിമ ഇരുവരും ഒന്നിച്ച് ചെയ്‌തെങ്കിലും ചില പ്രശ്‌നങ്ങൾ മൂലം സംവിധാനത്തിന്റെ ക്രെഡിറ്റ് അന്നത്തെ ഒകെ ഫിലിംസിന്റെ ഉടമയും ഇപ്പോഴത്തെ പാല എംഎൽഎയുമായ മാണി സി കാപ്പന്റെ പേരിൽ ആയിരുന്നു.

Advertisements

Also Read
ബിഗ് ബോസ് താരവുമായി സെറിൻ ഖാൻ പൊരിഞ്ഞ പ്രണയത്തിൽ, കാമുകനുമൊത്തുള്ള ഗോവയിലെ ഡേറ്റിംഗിന്റെ ചിത്രങ്ങൾ പുറത്ത്

മാന്നാർ മത്തായിയുടെ രചന മാത്രമേ ഇവരുടെ പേരിൽ ഉണ്ടായിരുന്നുള്ളു. പിന്നീട് ഈ സംവിധായക ജോചി വേർപിരിയുകയും സിദ്ധീഖ് തനിച്ച് സിനിമ സംവിധാനം ചെയ്യാനും തുടങ്ങി. അതേ സമയം സിദ്ധീഖ് ചെയ്ത ചിത്രങ്ങൾ റിലീസ് ചെയ്ത് വർഷങ്ങൾ കഴിഞ്ഞെങ്കിലും ഇവരുടെ സിനിമകളെല്ലാം ഇന്നും പ്രേക്ഷക മനസുകളിൽ നിറഞ്ഞുനിൽക്കുന്നു.

മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി ഭാഷകളിലും തിളങ്ങിയ സംവിധായകനാണ് സിദ്ദിഖ്. ഹിറ്റ്ലർ എന്ന മമ്മൂട്ടി ചിത്രത്തിലൂടെയാണ് അദ്ദേഹം സ്വതന്ത്ര സംവിധായകനായത്. മലയാളത്തിന്റെ താരാജാവ് മോഹൻലാലിനൊപ്പം സിദ്ധീഖ്‌ലാൽ ജോഡിയിൽ വിയറ്റ്നാം കോളനി, തനിച്ച് ലേഡീസ് ആൻഡ് ജെന്റിൽമാൻ, ബിഗ് ബ്രദർ എന്നീ സിനിമകൾ സിദ്ധീഖ് ചെയ്തു. ഇതിൽ എറ്റവുമൊടുവിൽ ഇറങ്ങിയ ബിഗ് ബ്രദർ തിയ്യേറ്ററുകളിൽ വമ്പൻ പരാജയമായിരുന്നു.

ആരാധകരും പ്രേക്ഷകരും വലിയ പ്രതീക്ഷകളോടെ കാത്തിരുന്ന ചിത്രമാണ് ബിഗ് ബ്രദർ. എന്നാൽ സോഷ്യൽ മീഡിയയിൽ വന്ന പ്രതികരണങ്ങൾ സിനിമയ്ക്ക് തിരിച്ചടിയായി. റിലീസ് സമയത്ത് ബിഗ് ബ്രദർ സിനിമയ്ക്ക് നേരെയുണ്ടായ സൈബർ അറ്റാക്കുകലെ കുറിച്ച് തുറന്നു പറയുകയാണ് സംവിധായകൻ സിദ്ധിഖ് ഇപ്പോൾ.

മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സംവിധായകൻ മനസു തുറന്നത്. റിലീസ് സമയത്ത് നേരിട്ട സൈബർ അറ്റാക്കാണ് ബിഗ് ബ്രദറിന്റെ പരാജയത്തിന് കാരണമെന്ന് സംവിധായകൻ പറയുന്നു. സിനിമ തിയ്യേറ്ററിൽ കണ്ട് ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞവർക്ക് പോലും സൈബർ അറ്റാക്ക് നേരിടേണ്ടി വന്നു. സത്യത്തിൽ ഈ മോഹൻലാൽ ചിത്രത്തിന് സാമ്പത്തിക നഷ്ടമുണ്ടാക്കാൻ കാരണം ഇവിടെയുളള സൈബർ ആക്രമികളാണ് എന്നും സിദ്ധിഖ് പറയുന്നു.

Also Read
തെങ്കാശിപട്ടണത്തിലെ ആ വേഷം ചെയ്യേണ്ടത് ഞാനായിരുന്നു, പക്ഷേ സംഭവിച്ചത് ഇങ്ങനെ, പടം കണ്ടപ്പോൾ അയ്യോ എന്ന് വിളിച്ചുപോയി; വെളിപ്പെടുത്തലുമായി നടി മന്യ

ബിഗ് ബ്രദറിന്റെ ഹിന്ദി പതിപ്പിന് യൂടൂബിൽ മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്. ചിത്രം ഹിന്ദിയിൽ ഹിറ്റായി മാറി. ഹിന്ദിക്കാർക്ക് ചിത്രം ഇഷ്ടപ്പെട്ടതുകൊണ്ട് ഇപ്പോൾ അവിടെ പോയി വരെ ചീത്ത വിളിക്കുകയാണ് ചിലർ എന്നും സിദ്ധിഖ് പറയുന്നു. ഒരു സിനിമ റിലീസ് ചെയ്യുമ്പോൾ ആക്രമണങ്ങൾ തടയാൻ പ്രത്യേക സൈബർ വിംഗിന്റെ സഹായം നിർമ്മാതാവും സംവിധായകനും തേടേണ്ട അവസ്ഥയാണ്.

സോഷ്യൽ മീഡിയയിൽ കൃത്യമായ ഐഡന്റിറ്റി ഉളളവരല്ല ഈ ചീത്ത പറയുന്നത്. ഇത്തരക്കാർ മലയാള സിനിമയെ ഉന്മൂലനം ചെയ്യുമെന്നും സംവിധായകൻ പറയുന്നു. നേപ്പാളിലൊക്കെ യൂടൂബ് ട്രെൻഡിംഗ് നമ്പർ വൺ ആയിരുന്നു ബിഗ് ബ്രദർ. റിലീസ് സമയത്ത് സിനിമയുടെ മൊഴിമാറ്റ അവകാശം കൊടുത്തിരുന്നില്ല. ബിഗ് ബ്രദർ ആമസോൺ പ്രൈം വഴി കണ്ടാണ് ഹിന്ദിയിൽ നിന്നും ആളുകൾ എത്തിയത്.

അങ്ങനെ ഞങ്ങൾ പ്രതീക്ഷിച്ച തുകയ്ക്ക് തന്നെ അവർക്ക് വിൽക്കുകയും ചെയ്തുവെന്നും സിദ്ധിഖ് പറയുന്നു. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി ഭാഷകളിലും വിജയ സിനിമകൾ ഒരുക്കിയ സംവിധായകനാണ് സിദ്ധിഖ്.

Also Read
ഭാര്യ മരിച്ചതിന് പിന്നാലെ പ്രശസ്ത പാചക വിദഗ്ധനും നിർമ്മാതാവുമായ നൗഷാദ് അതീവ ഗുരുതരാവസ്ഥയിൽ, പ്രാർത്ഥനയോടെ ആരാധകരും സഹപ്രവർത്തകരും

അതേ സമയം വർഷങ്ങൾക്ക് ശേഷം സിദ്ദിഖ് ലാൽ കൂട്ടുകെട്ടിൽ കിംഗ് ലയർ എന്ന ചിത്രവും പുറത്തിറങ്ങിയിരുന്നു. എന്നാൽ സിദ്ദിഖിന്റെ തിരക്കഥയിൽ ലാൽ ആണ് സിനിമ സംവിധാനം ചെയ്തത്. ദിലീപ് നായകനായ ചിതരത്തിൽ മഡോണ സെബാസ്റ്റിയൻ ആയിരുന്നു നായിക. മികച്ച വിജയമാണ് ഈ ചിത്രം നേടിയെടുത്തത്.

Advertisement