മലയാളം ടെലിവിഷൻ പ്രേക്ഷകരെ ഒന്നടങ്കം ആകർഷിച്ച് വിജയകരമായി മുന്നേറുന്ന പരമ്പരയാണ് പാടാത്ത പൈങ്കിളി എന്ന സീരിയൽ. ഏഷ്യാനെറ്റ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ഈ സൂപ്പർ ഹിറ്റ് പരമ്പര വളരെ ചുരിങ്ങിയ സമയം കൊണ്ടാണ് പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയത്.
കൺമണി എന്ന പാവം പെൺകുട്ടിയുടെ ജീവതവുമായി ബന്ധപ്പെട്ട കഥ പരയുന്ന ഈ സീരിയലിൽ കേന്ദ്ര കഥാപാത്രമായ കണ്മണിയാ എത്തുന്നത് മനീഷ മഹേഷ് എന്ന താരമാണ്. ഇപ്പോൾ കുടുംബസദസിന്റെ പ്രിയപ്പെട്ട മകൾ ആണ് പത്തനംതിട്ട ജില്ലയിലെ കോന്നി സ്വദേശിനിയായ മനീഷ.
ടിക്ടോക് വീഡിയോസ് വഴി ശ്രദ്ധനേടിയ താരം പിന്നീട് ഇ പരമ്പരയിൽ കുടി അഭിനയരംഗത്തേക്ക് അരങ്ങേറ്റം നടത്തുക ആയിരുന്നു. താരത്തിന്റെ ടിക്ക് ടോക്ക് വീഡിയോ കണ്ടാണ് പാടാത്ത പൈങ്കിളിയുടെ പ്രൊഡക്ഷൻ കൺട്രോളർ താരത്തെ ഓഡിഷന് വിളിക്കുന്നതും സീരിയലിലേക്ക് സെലക്ട് ചെയ്യുന്നതും.
ഇപ്പോഴിതാ തന്റെ അഭിനയ ജീവിതത്തെ കുറിച്ച് താൻ വന്ന വഴികളെയും കുറിച്ച് മനീഷ മോഹൻ തുറന്നു പറയുകയാണ്. ഒരു യൂട്യൂബ് ചാനലിന് നൽകിയ ഇന്റർവ്യൂവിനു ആയിരുന്നു താരം മനസ്സ് തുറന്നത്.
താരത്തിന്റെ വാക്കുകൾ ഇങ്ങനെ:
അഭിനയ ജീവിതത്തിലേക്ക് വന്നതിന് ശേഷം വന്ന മാറ്റത്തെ കുറിച്ച് പറയുകയാണെങ്കിൽ ഇപ്പോൾ തന്നെ സ്നേഹിക്കാൻ ഒരുപാട് ആളുകൾ ഉണ്ടായി. തന്റെ ആരുമല്ലെങ്കിലും തന്റെ ആണ് എന്ന് പറയാൻ നിരവധി ആളുകൾ ഉണ്ട് . തനിക്ക് അറിയാത്ത ആൾക്കാർ പോലും അതെന്റെ കൊച്ചാണ്, എന്റെ ബന്ധുവാണ്, എന്റെ കൂടെ പഠിച്ചതാണ് എന്നൊക്കെ പറയാറുണ്ട്.
അങ്ങനെ കേൾക്കുമ്പോൾ തനിക്ക് വലിയ സന്തോഷമാണ് തോന്നുന്നത്. തുടക്കത്തിൽ ഡയലോഗുകൾ പോലും ശരിക്കും പറയാൻ ഒന്നും തനിക്ക് പറ്റിയിട്ടില്ല. ഇപ്പോൾ ഒരുവിധം എല്ലാം ശരിയായി വരുന്നുണ്ട്. താൻ മാസ്ക് വെച്ച് പുറത്തിറങ്ങിയാൽ പോലും തന്നെ ഇപ്പോൾ ആളുകൾ തിരിച്ചറിയുന്നുണ്ട്. സീരിയൽ കണ്ടിട്ട് സിനിമയിലേക്കുള്ള ഓഫറുകൾ ധാരാളം വരുന്നുണ്ട്. തമിഴിലാണ് ആദ്യം അവസരം തനിക്ക് കിട്ടിയത്.
ജീവയുടെ നായികയായി അഭിനയിക്കാനാണ് അവസരം ലഭിച്ചത്. ഇപ്പോൾ സീരിയൽ ചെയ്ത് കൊണ്ട് ഇരിക്കുകയാണല്ലോ. അത് ഒഴിവാക്കാൻ എന്തായാലും പറ്റില്ലല്ലോ. സിനിമയും വേണ്ടെന്ന് വെച്ചിട്ടില്ല. വീട്ടിൽ വിവാഹ ആലോചനകളൊക്കെ തനിക്ക് വരാറുണ്ട്. പത്താം ക്ലാസിൽ പഠിക്കുന്ന സമയത്തു പോലും കല്യാണാലോചന വന്നിട്ടുണ്ട്.
പ്രായം എത്രയാണെന്ന് അറിയാതെ വന്ന ഒരു ആലോചന ആയിരുന്നു അത്. പത്താം ക്ലാസിൽ പഠിക്കുന്ന സമയത്ത് ആരുടെയെങ്കിലും കൂടെ പോകാൻ പറ്റില്ലല്ലോ. ഇപ്പോൾ അയാളുടെ കല്യാണമൊക്കെ കഴിഞ്ഞു. തനിക്ക് കുറച്ചധികം ആഗ്രഹങ്ങൾ ഒക്കെ ഉണ്ട്. അതൊക്കെ എന്ന് ആണോ പൂർത്തിയാവുന്നത് അന്ന് മാത്രം വിവാഹത്തെ കുറിച്ച് താൻ ചിന്തിക്കുന്നുള്ളു.
സീരിയൽ നടി ആയതിന് ശേഷം തന്നോട് ചിലർ വിവാഹം കഴിക്കാമോ എന്ന് ചോദിച്ച് നിരവധി സന്ദേശങ്ങൾ ഒക്കെ അയച്ചു വരാറുണ്ട്. തനിക്കിപ്പോൾ ഇരുപത് വയസ് ആവുന്നതേയുള്ളു. താൻ കുറച്ച് കൂടി വലുതാവട്ടേ വിവാഹം കഴിക്കാൻ. തന്നെ പോലെ തന്നെ നിഷ്കളങ്കമായ കുട്ടിയാണ് കണ്മണിയെന്നു മനീഷ പറയുന്നു.