ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന കുടുംബവിളക്ക് എന്ന സീരിയൽ മലയാള ടെലിവിഷനിൽ വലിയ വിജയമായി മാറി കൊണ്ടിരിക്കുകയാണ്. ഇതിനോടകം തന്നെ പ്രേക്ഷകർ ഏറ്റെടുത്ത ഈ സീരിയൽ റേറ്റിങ്ങിലും ഏറെ മുൻപിലാണ്.
കുടുംബവിളക്കിലെ നായികാ കഥാപാത്രമായ സുമിത്രയും വില്ലത്തി വേദികയും സിദ്ധാർഥുമെല്ലാം പ്രേക്ഷകരുടെ ഇഷ്ടം നേടി എടുത്തത് പോലെ അതിലെ മറ്റ് താരങ്ങളും ശ്രദ്ധേയരാണ്. അനന്യ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് നടി ആതിര മാധവും ശീതളായി നടി അമൃത നായരുമൊക്കെ നിറഞ്ഞ് നിൽക്കുകയാണ്.
സോഷ്യൽ മീഡിയ പേജുകളിൽ സജീവമായി പോസ്റ്റുകൾ ഇടാറുള്ള നടിമാർ അടുത്തിടെ ഒരു ഡാൻസ് വീഡിയോയുമായി എത്തിയിരുന്നു. കുടുക്ക് എന്ന പാട്ടിനായിരുന്നു താരങ്ങളുടെ ഡാൻസ്. ആതിരയുടെ വീഡിയോ കണ്ട് പ്രചോദനം ഉൾകൊണ്ട് മറ്റ് പലരും ഈ ഡാൻസ് വീഡിയോയുമായി വന്നു.
അതും നടി സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവെച്ചിരുന്നു. തോർത്തും മുണ്ടുമൊക്കെ ഉടുത്ത് പഴയൊരു ഗെറ്റപ്പിലാണ് എല്ലാവരും ഈ ഡാൻസ് കളിക്കുന്നത്. ഇതിനിടെ വീഡിയോയ്ക്ക് താഴെ മോശം കമന്റിട്ടവന് കുറിക്ക് കൊള്ളുന്ന മറുപടിയുമായി എത്തിയ ആതിരയുടെ പോസ്റ്റാണ് ഇപ്പോൾ വൈറലാവുന്നത്.
ആ തോർത്ത് അഴിച്ചിട്ട് കളിച്ചാൽ പൊളിക്കും എന്നായിരുന്നു ഒരാൾ കമന്റുമായി എത്തിയത്. അയ്യോ സഹോദര, തോർത്ത് മാറ്റി കാണിക്കാൻ അമ്മയോട് പറഞ്ഞാൽ മതി. നിങ്ങളുടെ വീട്ടിലെ ആൾക്കാർ കളിക്കുന്ന കളി അല്ല ഇതെന്നും ആയിരുന്നു ആതിരയുടെ മറുപടി.
ടിപ്പിക്കൽ ഞരമ്പ്, പിറ്റി എന്നീ ഹാഷ് ടാഗുകൾ കൂടി ആതിര കൊടുത്തിരുന്നു. ആതിര മാത്രമല്ല കുടുംബവിളക്കിലെ ശീതളിനെ അവതരിപ്പിക്കുന്ന നടി അമൃതയും ഇതേ കമന്റിന് മറുപടി കൊടുത്തിരുന്നു.
റംഷാദ് ഇക്ക, ചേട്ടന്റെ വീട്ടിൽ ഉള്ളവർ കളിക്കുന്നത് പോലെ ബാക്കി ഉള്ളവർക്കും പറ്റുമോ എന്നായിരുന്നു അമൃത ചോദിച്ചത്.
നമ്മുടെ ചേട്ടന്മാരുടെ ഒരു കാര്യം എന്ന് പറഞ്ഞ് ആതിര ഇതിന്റെ സ്ക്രീൻഷോട്ടും പരസ്യമാക്കിയിരുന്നു. ഇതുപോലെ വിമർശിക്കാൻ എത്തുന്നവരെ കണ്ടം വഴി ഓടിക്കുന്ന നടിമാർക്ക് അഭിനന്ദനവുമായി എത്തിയിരിക്കുകയാണ് ആരാധകർ.