നിര്‍ബന്ധിച്ച് ലൈംഗിക വേഴ്ച നടത്താന്‍ ശ്രമിച്ച എയ്ഡ്‌സ് രോഗിയായ ഭര്‍ത്താവിനെ ഭാര്യ സ്വകാര്യഭാഗത്ത് തൊഴിച്ചു കൊന്നു

24

ബംഗളൂരു: നിര്‍ബന്ധിച്ച് ലൈംഗിക വേഴ്ച നടത്താന്‍ ശ്രമിച്ച എയ്ഡ്‌സ് രോഗിയായ ഭര്‍ത്താവിനെ സ്വകാര്യഭാഗത്ത് തൊഴിച്ചു കൊന്നു. സ്വകാര്യ കമ്പനിയിലെ െ്രെഡവറായ 45 കാരനാണ് കൊല്ലപ്പെട്ടത്. കൃത്യം ചെയ്ത 35 കാരിയെ പോലീസ് അറസ്റ്റു ചെയ്തു. ഞായറാഴ്ച വെളുപ്പിനായിരുന്നു സംഭവം.

Advertisements

മദ്യ ലഹരിയിലായിരുന്ന ഭര്‍ത്താവ് വെളുപ്പിന് എഴുന്നേറ്റ ശേഷം ഭാര്യയെ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചെങ്കിലും ഭാര്യ സമ്മതിച്ചില്ല ഇതാണ് കൊലപാതകത്തില്‍ കലാശിച്ചത്. അസുഖ ബാധിതനായ ഭര്‍ത്താവുമൊത്ത് വര്‍ഷങ്ങളായി ലൈംഗിക ബന്ധം നടത്താറില്ലെന്ന് ഭാര്യ പോലീസിനോട് പറഞ്ഞു. എന്നാല്‍ ഭര്‍ത്താവ് പിന്തിരിഞ്ഞില്ലെന്നും ബലമായി വേഴ്ച നടത്താന്‍ ശ്രമിച്ചപ്പോള്‍ ഇയാളുടെ വൃഷണത്തിന് തൊഴിച്ച് പോകുകയായിരുന്നുവെന്നും പ്രതി വ്യക്തമാക്കി. ചവിട്ടേറ്റ ഇയാള്‍ ഉടന്‍ തന്നെ ദേഹാസ്വാസ്ഥ്യം വന്ന് വീഴുകയും അല്‍പ സമയത്തിന് ശേഷം മരണപ്പെടുകയുമായിരുന്നു.

15 വര്‍ഷം മുമ്പ് വിവാഹിതരായ ഇവര്‍ക്ക് 13 വയസ്സുള്ള ഒരു മകളുണ്ട്. ഈ മകളെ സംരക്ഷിക്കേണ്ടത് കൊണ്ടാണ് എയ്ഡ്‌സ് രോഗമുണ്ടെന്നറിഞ്ഞിട്ടും വിവാഹ മോചനം തേടാതെ ഒരുമിച്ച് ജീവിച്ചിരുന്നതെന്ന് യുവതി പോലീസിനോട് പറഞ്ഞു. അതേസമയം മകളെ ചോദ്യം ചെയ്ത പൊലീസിന് ചില വൈരുധ്യങ്ങള്‍ ബോധ്യപ്പെട്ടിട്ടുണ്ടെന്നും പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മാത്രമേ യഥാര്‍ത്ഥ മരണ കാരണം പറയാന്‍ കഴിയൂ എന്നും പോലീസ് കമ്മീഷണര്‍ എംഎന്‍ അനുചേത് വ്യക്തമാക്കി.

Advertisement