ദിലീപുമായി ഇത്രയും ആത്മബന്ധം ഉണ്ടായത് എങ്ങനെ: കാരണം തുറന്നു പറഞ്ഞ് ജയറാം

93

മിമിക്രി രംഗത്തുനിന്നും എത്തി മലയാള സിനിമയിൽ സൂപ്പർതാരങ്ങളായി മാറിയ നടൻമാരാണ് ജയാറും ദിലീപും. കലാഭവനിൽ നിന്നും എത്തിയ രണ്ടുപേരും ജീവിതത്തിലും അടുത്ത സൗഹൃദം കാത്തു സൂക്ഷിക്കുന്ന താരങ്ങളാണ്.

നിരവധി ശ്രദ്ധേയമായ സിനിമകളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായി മാറിവരാണ് ഇരുവരും. മലയാളത്തിന്റെ ക്ലാസിക് ഡയറക്ടർ പി പദ്മരാജൻ സംവിധാനം ചെയ്ത അപരൻ എന്ന ചിത്രത്തിലൂടെയാണ് ജയറാം സിനിമയിലെത്തിയത്. സംവിധാന സഹായിയായി എത്തി പിന്നീട് ചെറിയ വേഷങ്ങളിലൂടെ ദിലീപും സിനിമയിൽ കയറിവന്നു.

Advertisements

മിമിക്രി രംഗത്തുനിന്നുളള അനുഭവ സമ്പത്ത് ജയറാമിനും ദിലീപിനും കരിയറിൽ ഉടനീളം ഗുണകരമായി. സിനിമയിൽ കോമഡി അനായാസമായി ചെയ്യാൻ കഴിവുളള രണ്ട് താരങ്ങളാണ് ഇരുവരും. ദിലീപുമായുളള സൗഹൃദത്തെ കുറിച്ച് മുൻപ് പലതവണ ജയറാം തുറന്നുപറഞ്ഞിട്ടുണ്ട്. ജയറാമേട്ടൻ തനിക്ക് മൂത്ത സഹോദരനെ പോലെയാണ് എന്ന് ദിലീപും പല അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്.

Also Read
ശരിക്കും സമ്മതിക്കണം, അത്രയും വലിയൊരു നടന് ഇതൊന്നും ചെയ്യേണ്ട ഒരാവശ്യവുമില്ല: മമ്മൂട്ടിയെക്കുറിച്ച് ജുവൽ മേരി

അതേസമയം താനും ദിലീപുമായുളള സൗഹൃദം തുടങ്ങിയത് എവിടെ വെച്ചാണെന്ന് പറയുകയാണ് ജയറാം. ഫ്‌ളവേഴ്‌സ് ചാനലിന്റെ കോമഡി ഉത്സവത്തിൽ അതിഥിയായി വന്ന സമയത്താണ് ലാലു അലക്സിലൂടെയാണ് ഞങ്ങളുടെ സൗഹൃദം ഉണ്ടാവുന്നത് എന്ന് ജയറാം പറഞ്ഞത്. ലാലു അലക്സിന്റെ ശബ്ദം ഞാൻ ആദ്യമായി കേൾക്കുന്നത് ദിലീപിന്റെ വായിൽ നിന്നാണ് എന്നായിരുന്നു ജയറാം പറഞ്ഞത്.

ജയറാമിന്റെ വാക്കുകൾ ഇങ്ങനെ:

കലാഭവന്റെ മിമിക്രിയിൽ ഉളള കാലത്ത് ഞങ്ങൾ ഒരു ബോംബൈ പ്രോഗ്രാമിന് പോവുകയാണ്. പരിപാടിക്ക് പോവുന്നതിന് മുൻപ് ഭക്ഷണം കഴിക്കാൻ നോർത്ത് ഓവർ ബ്രിഡ്ജിന്റെ അവിടെ വണ്ടി നിർത്തി. എല്ലാവരും ഇറങ്ങിയപ്പോ പെട്ടെന്ന് പുറകിൽ നിന്ന് എന്നെ ഒരാൾ വിളിച്ചു. നമസ്‌കാരം എന്റെ പേര് ഗോപാലകൃഷ്ണൻ എന്നാണ്, ദിലീപ് സ്വയം പരിചയപ്പെടുത്തി.

മഹാരാജാസ് കോളേജിൽ പ്രീഡിഗ്രിക്ക് പഠിക്കുവാണ്, കലാഭവന്റെ മിമിക്രി എല്ലാം കാണാറുണ്ട്. ഞാൻ പറഞ്ഞു ശരി ശരി. പിന്നാലെ ഞാൻ ഒരാളെ ഒന്ന് ഇമിറ്റേറ്റ് ചെയ്തോട്ടെ എന്ന് ദിലീപ് എന്നോട് ചോദിച്ചു. ഞാൻ പറഞ്ഞു മോനെ പിന്നൊരിക്കൽ ആവട്ടെ. നമുക്ക് സമയം പോലെ ചെയ്യാം എന്ന്.

എന്നാൽ ഒറ്റ ആളെ മാത്രം, ലാലു അലക്സിനെ ഒന്ന് കാണിക്കട്ടെ എന്ന് ദിലീപ് വീണ്ടും പറഞ്ഞു. അപ്പോ ഞാൻ മനസിൽ ഓർത്തു, ആരും ലാലു അലക്‌സിനെ അങ്ങനെ അവതരിപ്പിച്ചിട്ടില്ലല്ലോ. ഒന്ന് കേട്ടു നോക്കാം എന്ന് തീരുമാനിച്ചു. അങ്ങനെ ലാലു അലക്സിന്റെ ഫേമസ് ഡയലോഗായ പേഴ്സണലായിട്ട് പറയുവാ ദിലീപ് അനുകരിച്ചു കാണിച്ചു.

ഇത് എനിക്ക് നന്നായി ഇഷ്ടപ്പെട്ടു. ഞാൻ ദിലീപിനെ ഹോട്ടലിനുളളിലേക്ക് ഭക്ഷം കഴിക്കാൻ ഒപ്പം കൊണ്ടുപോയി. ഞാനും ദിലീപും തമ്മിലുളള സൗഹൃദം ഉണ്ടാവുന്നത് ഈ ലാലു അലക്സിലൂടെയാണെന്ന് ജയറാം പറഞ്ഞു.

Also Read
റിയൽ ഭാര്യയ്ക്കും ഓൺസ്‌ക്രീൻ ഭാര്യയ്ക്കും ഒപ്പം സജിന്റെ പിറന്നാൾ ആഘോഷം, വൈറലായി അഞ്ജലിയുടെ ആശംസ

അതേസമയം തുടക്കകാലത്ത് ജയറാം നായകനായ സിനിമകളിൽ ചെറിയ റോളുകളിൽ ദിലീപ് എത്തിയിരുന്നു. തുടർന്ന് രണ്ട് പേരും നായക വേഷങ്ങളിൽ മലയാളത്തിൽ കൂടുതൽ സജീവമായി. അന്നുണ്ടായിരുന്നു അതേ ആത്മബന്ധം ഇപ്പോഴും ഇരുവരും തുടരുന്നു എന്നതാണ് സത്യം.

Advertisement