നിർമ്മാതാവായി എത്തി പിന്നീട് മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ സജീവമായ താരമാണ് ദിനേശ് പണിക്കർ. ഇപ്പോൾ ഏഷ്യനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന പാടാത്ത പൈങ്കിളി എന്ന പരമ്പരയിൽ അഭിനയിക്കുകയാണ് അദ്ദേഹം. പരമ്പരയിൽ അച്ഛൻ ആനന്ദ് വർമ്മ എന്ന ശക്തമായ കഥാപാത്രത്തെയാണ് ദിനേശ് പണിക്കർ അവതരിപ്പിക്കുന്നത്.
പ്രമുഖ സിനിമാ നിർമ്മാതാവ് കൂടിയാണ് അദ്ദേഹം തന്റെ നിർമ്മാണ കമ്പനിയായ കൃപാ ഫിലിംസിന്റെ ബാനറിൽ നിർമ്മിച്ച മോഹൻലാൽ ചിത്രം കിരീടം ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ചാ വിഷയമാണ്. മോഹൽലൽ, തിലകൻ, പാർവ്വതി, മുരളി, മോഹൻരാജ്, മാമുക്കോയ, ജഗതി, കവിയൂർ പൊന്നമ്മ തുടങ്ങിയപരായിരുന്നു കീരീടത്തിൽ പ്രധാന വേഷത്തിൽ എത്തിയത്.
1989 ൽ പുറത്തിറങ്ങിയ ചിത്രമാണെങ്കിലും മോഹൻലാലിന്റെ സേതുമാധവനും തിലകന്റെ അച്യുതൻ നായരുമൊക്കെ ഇന്നും പ്രേക്ഷകരുടെ മനസ്സിൽ മായാതെ നിൽക്കുന്നുണ്ട്. ദിനേശ് പണിക്കർ ആദ്യമായി നിർമ്മിച്ച ചിത്രമായിരുന്നു കിരീടം. ചിത്രം മികച്ച വിജയം നേടിയിരുന്നു. സിനിമ പോലെ തന്നെ കിരീടത്തിലെ പാട്ടും ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഇതിന് ശേഷം മികച്ച ചിത്രങ്ങൾ താരം നിർമ്മിച്ചിരുന്നു. മലയോഗം, കളിവീട്, പ്രണയവർണ്ണങ്ങൾ, മയിൽപ്പീലികാവ് തുങ്ങിയ ചിത്രങ്ങൾ ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ചാ വിഷയമാണ്. ചിത്രം നിർമ്മിച്ചതിന് ഒപ്പം തന്നെ കിരീടത്തിൽ അഭിനയിക്കാനും ദിനേശ് പണിക്കറിന് അവസരം ലഭിച്ചിരുന്നു. എന്നാൽ അന്ന് അദ്ദേഹം അവസരം വേണ്ടെന്ന് വയ്ക്കുകയായിരുന്നു.
നേരത്തെ മനോരമയ്ക്ക് നൽകിയ ഒരു അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. നടി പാർവതി അവതരിപ്പിച്ച കഥാപാത്രത്തെ വിവാഹം കഴിക്കുന്ന വേഷമായിരുന്നു ദിനേശിനെ തേടിയെത്തിയത്. ഭാര്യ സമ്മതിക്കാത്തതിനെ തുടർന്ന് ആ വേഷത്തിൽ നിന്ന് പിൻമാറുകയായിരുന്നു താരം. ദിനേശ് പണിക്കരുടെ ആ പഴയ അഭിമുഖം ഇപ്പോൾ വൈറലാകുകയാണ്.
മോഹൻലാലിന്റെ കഥാപാത്രമായ സേതുമാധവന്റെ കാമുകിയായ ദേവിയെ ആയിരുന്നു പാർവതി ചിത്രത്തിൽ അവതരിപ്പിച്ചത്. ചിത്രത്തിൽ ശ്രദ്ധിക്കപ്പെട്ട ഒരു കഥാപാത്രം കൂടിയായിരുന്നു പാർവതിയുടേത്. സേതുമാധവന് നേരിടേണ്ടി വന്ന പ്രശ്‌നങ്ങളെ തുടർന്ന് ദേവിയെ നഷ്ടമാകുകയായിരുന്നു. തുടർന്ന് മറ്റൊരാളെ ദേവി വിവാഹം കഴിക്കുന്നു.
കണ്ണീർ പൂവിന്റെ കവിളിൽ തലോടി എന്ന ഗാനത്തിലൂടൊയാണ് വിവാഹം കാണിക്കുന്നത്. വിവാഹം കഴിഞ്ഞ് പോകുന്ന രംഗമായിരുന്നു ഗാനത്തിൽ കാണിച്ചത്. ദേവിയുടെ വരൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാനായിട്ടായിരുന്നു സംവിധായകൻ ദിനേശ് പണിക്കരെ സമീപിച്ചത്. പാട്ടിൽ വിവഹവേഷത്തിൽ പാർവതിയുടെ കയ്യും പിടിച്ച് നടക്കുന്ന ഒരു ചെറിയ രംഗമായിരുന്നു അത്.
എന്നാൽ അദ്ദേഹത്തിന്റെ താരത്തിന്റെ ഭാര്യ ഇത് സമ്മതിച്ചിരുന്നില്ല പാർവതിയുടെ ഭാർത്താവ് ആയി അഭിനയിക്കാൻ ചാൻസ് കിട്ടിയെന്നായിരുന്നു അന്ന് ഭാര്യയോട് പറഞ്ഞത്. എന്നാൽ ഭാര്യയ്ക്ക് ശരിക്കും ഷോക്ക് ആയിരുന്നു. അന്ന് അത് അഭിനയിക്കാൻ സമ്മതിച്ചില്ല. തുടർന്ന് ആ രംഗം അഭിനയിക്കുവനായി മറ്റൊരാളിനെ കണ്ടെത്തുകയായിരുന്നെന്ന് ദിനേശ് പണിക്കർ പറയുന്നു.
സത്യത്തിൽ സിനിമയിൽ അഭിനയിക്കാൻ ഭയമായിരുന്നുവെന്നും ദിനേശ് പണിക്കർ പറയുന്നുണ്ട്. അത് സ്വന്തം സിനിമയിലാണെങ്കിൽ പോലും. അഭിനയിക്കാൻ അറിയില്ലെന്നാണ് ഞാൻ സ്വയം കരുതിയിരുന്നത്. എന്നാൽ അന്ന് അവസരം നഷ്ടപ്പെട്ടതിൽ സങ്കടമില്ല. കാരണം അതൊരു ചെറിയ വേഷമായിരുന്നു ദിനേശ് പണിക്കർ പറയുന്നു.
പിന്നീട് മികച്ച വേഷങ്ങൾ ദിനേശ് പണിക്കരെ തേടി സിനിമയിൽ എത്തുകയായിരുന്നു. ഇപ്പോഴും അദ്ദേഹം അഭിനയത്തിൽ സജീവമാണ്. മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട അച്ഛനാണ് താരം അവതരിപ്പിക്കുന്ന പാടാത്ത പൈങ്കിളി പരമ്പരയിലെ ആനന്ദ് വർമ്മ.