ആ ബന്ധത്തിന്റെ ആഴം മനസിലാകുന്നത് എന്റെ വിവാഹശേഷം ആയിരുന്നു: വെളിപ്പെടുത്തലുമായി വിന്ദുജ മേനോൻ

152

മലയാള സിനിമാ അഭിനയരംഗത്തേക്ക് ഒന്നാനാം കുന്നിൽ ഒരാടി കുന്നിൽ എന്ന ചിത്രത്തിലൂടെ ബാലതാരമായി എത്തി പിന്നീട് നായികയായി മാറിയ നടിയാണ് വിന്ദുജ മേനോൻ. ടികെ രാജിവ് കുമാർ നടനവിസ്മയം മോഹൻലാലിനെ നായകനാക്കി ഒരുക്കിയ പവിത്രം എന്ന സിനിമയിലൂടെയാണ് വിന്ദൂജ മേനോൻ ആരാധകർക്ക് പ്രിയങ്കരിയായി മാറുന്നത്.

പിന്നീട് ഒരുപിടി സിനിമകളിലൂടെ തന്നെ പ്രേക്ഷകരുടെ മനസ് കവരുകയും ചെയ്തു വിന്ദജ. കലോത്സവ വേദികളിലെ താരമായിരുന്നു വിന്ദൂജ മേനോൻ. 1997ൽ പുറത്തിറങ്ങിയ സൂപ്പർമാൻ എന്ന ചിത്രത്തിന് ശേഷം ഇടവേളയെടുത്ത വിന്ദുജ പിന്നീട് 2016ൽ പുറത്തിറങ്ങിയ ആക്ഷൻ ഹീറോ ബിജുവിലൂടെയാണ് മടങ്ങി വരുന്നത്.

Advertisements

ഇതിനിടെ ടെലിവിഷനിൽ സജീവമായിരുന്നു താരം. പല ചാനലുകളിലായി നിരവധി പരമ്പരകളിൽ അഭിനയിച്ചിട്ടുണ്ട്. അവതാരകയായും വിധി കർത്താവായും താരം എത്തിയിട്ടുണ്ട്. ഇപ്പോൾ വീണ്ടും സിനിമയിൽ നിന്നെല്ലാം വിട്ടു നിൽക്കുകയാണെങ്കിലും വിന്ദുജയോടുള്ള മലയാളികളുടെ സ്നേഹത്തിന് കുറവൊന്നും വന്നിട്ടില്ല.

അഭിനയത്തിൽ നിന്നും വിട്ടു നിൽക്കുമ്പോഴും നൃത്ത രംഗത്ത് സജീവമാണ് വിന്ദുജ. ആക്ഷൻ ഹീറോ ബിജുവിലായിരുന്നു വിന്ദുജ അവസാനമായി അഭിനയിച്ചത്. ഇപ്പോൾ ഭർത്താവ് രാജേഷ് കുമാറിനും മകൾ നേഹയ്ക്കുമൊപ്പം മലേഷ്യയിലാണ് വിന്ദുജ. വിന്ദുജയുടെ എന്നെന്നും ഓർത്തിരിക്കുന്ന കഥാപാത്രമാണ് പവിത്രത്തിലെ മീനാക്ഷി.

വർഷങ്ങൾക്ക് ശേഷം മീനാക്ഷിയെ കുറിച്ച് വിന്ദുജ മനസ് തുറന്നിരിക്കുകയാണ്. കേരള കൗമുദിയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്നു പറച്ചിൽ. മീനാക്ഷിയെ കുറച്ചുകൂടി നന്നാക്കാമായിരുന്നു എന്ന് പവിത്രം കാണുമ്പോഴെല്ലാം തനിക്ക് തോന്നിയിട്ടുണ്ടെന്നാണ് വിന്ദുജ പറയുന്നത്.

മകളെ കുറിച്ചും മകൾ അഭിനയത്തിലേക്ക് വരുമോ എന്നതിനെ കുറിച്ചുമെല്ലാം വിന്ദുജ തുറന്നു പറയുന്നുണ്ട്. വിന്ദൂജ മേനോന്റെ വാക്കുകൾ ഇങ്ങനെ:

പതിനഞ്ച് വയസിലായിരുന്നു മീനാക്ഷിയെ അവതരിപ്പിച്ചത്. ചേട്ടച്ഛനും മീനാക്ഷിയും തമ്മിലുള്ള ബന്ധത്തിന് ഇത്രമേൽ ആഴമുണ്ടെന്ന് താൻ മനസിലാക്കുന്നത് വിവാഹശേഷമാണെന്ന് വിന്ദുജ പറയുന്നു. ബാലതാരമായി രണ്ട് മൂന്ന് സിനിമകളിൽ അഭിനയിച്ചുവെങ്കിലും ഒരു കൊച്ചുകുട്ടിയ്ക്ക് മനസിലാക്കേണ്ട കാര്യങ്ങൾ മാത്രം അപ്പോൾ അറിഞ്ഞാൽ മതിയായിരുന്നു.

എന്നാൽ സിനിമയെന്ന മാധ്യമത്തെ പൂർണമായി തിരിച്ചറിയുന്നത് പവിത്രത്തിലൂടെയാണ്. പവിത്രം പോലൊരു സിനിമ പിന്നീട് വന്നിട്ടില്ലെന്നും മീനാക്ഷിയെ പോലൊരു കഥാപാത്രം ഇനി എപ്പോഴെങ്കിലും വരുമെന്ന് വിശ്വസിക്കാനേ പറ്റൂ. മകൾ നേഹയ്ക്ക് സിനിമ ഇഷ്ടമാണ്, അഭിനയിക്കാൻ ആഗ്രഹമുണ്ട്, അവസരം വന്നിരുന്നു. എന്നാൽ വിദ്യാഭ്യാസം നേടിക്കഴിഞ്ഞ് മതി എല്ലാം എന്ന് അച്ഛൻ തനിക്ക് നൽകിയ ഉപദേശം അവൾക്കും നൽകിയിട്ടുണ്ട്. ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും നൽകിയിട്ടുണ്ട്.

തനിക്ക് സീരിയലുകളിൽ നിന്നുമുള്ള വിളികൾ ഇപ്പോഴും ഉണ്ടാകാറുണ്ട്. എന്നാൽ ഒരേതരം കഥാപാത്രങ്ങൾ തന്നെ വരുന്നതിനാൽ ചെയ്യണോ വേണ്ടയോ എന്ന് ആലോചിക്കും. വേറിട്ട കഥാപാത്രം ചെയ്യാനാണ് ആഗ്രഹം. അതു എത്രമാത്രം സാധിക്കുമെന്ന് അറിയില്ലെന്നും വിന്ദൂജ മേനോൻ വ്യക്തമാക്കുന്നു.

Advertisement