അഭിനയം നിർത്തുന്നു, നടി കാജൽ അഗർവാൾ ഇനി പുതിയ ബിസിനസ്സിലേക്ക്

227

മലയാളി സിനിമാ പ്രേമികൾക്കും ഏറെ പ്രിയപ്പെട്ട, കേരളത്തിലും നിറയെ അരാധകരുള്ള തെന്നിന്ത്യൻ താരസുന്ദരിയാണ് കാജൽ അഗർവാൾ. നിരവധി സൂപ്പർ ഹിറ്റുകളിലെ നായികാ വേഷത്തിലൂടെ തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ നായികയായി മാറി താരത്തിന് ധാരാളം ആരാധകരുമുണ്ട്.

തമിഴിയ യുവ താരങ്ങൾക്കും സൂപ്പർ താരങ്ങൾക്കും എല്ലാം ഒപ്പം അഭിനയിച്ചിട്ടുള്ള കാജൽ തെന്നിന്ത്യൻ സിനിമകളിൽ മാത്രമല്ല ബോളിവുഡിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. അതേ സമയം അടുത്തിടെ ആയിരുന്നു കാജലിന്റെ വിവാഹം നടന്നത്.

Advertisements

ആരാധകർ ആഘോഷമാക്കിയിരുന്നു കാജലിന്റെ വിവാഹം. വിവാഹ ശേഷം നടിമാർ സിനിമയിൽ നിന്നും പിന്മാറുന്ന പതിവ് കാജൽ തെറ്റിക്കുമെന്നായിരുന്നു ആരാധകർ കരുതിയിരുന്നത്. എന്നാൽ ആരാധകരുടെ പ്രതീക്ഷകൾ തകരുന്നതായാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം കാജൽ അഗർവാൾ സിനിമയിൽ നിന്നും ഇടവേളയെടുക്കുകയാണ്.
തന്റെ ഭർത്താവായ ഗൗതം കിച്ച്ലുവിന്റെ ബിസിനസിൽ ശ്രദ്ധിക്കുക എന്ന ലക്ഷ്യത്തോടെയാണ് കാജൽ സിനിമയിൽ നിന്നും പിന്മാറുന്നതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇപ്പോൾ നേരത്തെ തന്നെ കമിറ്റ് ചെയ്ത സിനിമകൾ തീർക്കുന്നതിലുള്ള തിരക്കുകളിലാണ് കാജൽ.

തമിഴ്, തെലുങ്ക് സിനിമകളിലെ മിന്നും താരമാണ് കാജൽ. കമൽഹാസനൊപ്പം അഭിനയിക്കുന്ന ഇന്ത്യൻ 2 ആണ് കാജലിന്റെ പുതിയ തമിഴ് ചിത്രം. ശങ്കർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. തെലുങ്കിൽ ചിരഞ്ജീവി ചിത്രം ആചാര്യയാണ് കാജലിന്റെ പുതിയ സിനിമ.

ചിത്രത്തിൽ രാം ചരൺ, പൂജ ഹെഗ്ഡെ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഇതിന് പുറമെ രണ്ട് ഹിന്ദി ചിത്രങ്ങളും കാജലിന്റേതായി ഇറങ്ങാനുണ്ട്. അജയ് ദേവ്ഗണിനൊപ്പം വീണ്ടുമെത്തുന്ന കൈതി റീമേക്ക് ആണ് ഇതിലൊന്ന്.

കൊവിഡ് പ്രതിസന്ധി നിലനിൽക്കുന്നതിനാൽ ഷൂട്ടിംഗ് മുടങ്ങിയിരിക്കുകയാണ്. അതിനാൽ നിയന്ത്രണം മാറിയ ശേഷം നേരത്തെ കമ്മിറ്റ് ചെയ്ത സിനിമകൾ പൂർത്തിയാക്കും. പുതിയ സിനിമകൾ ചെയ്യുന്നില്ലെന്നും ഭർത്താവിന്റെ ബിസിനസിലേക്ക് കടക്കുകയാണെന്നുമാണ് താരവുമായി അടുത്ത വൃത്തങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

നേരത്തെ ഒരു അഭിമുഖത്തിൽ ഇതേക്കുറിച്ച് കാജൽ മനസ് തുറന്നിരുന്നു. തന്റെ കുടുംബത്തിൽ നിന്നും ഭർത്താവിൽ നിന്നും നല്ല പിന്തുണയാണ് ലഭിക്കുന്നത്. അതിനാൽ സിനിമയിൽ ശ്രദ്ധിക്കാൻ സാധിക്കുന്നുണ്ട് എന്നായിരുന്നു കാജൽ പറഞ്ഞത്. അതേസമയം തന്റെ ഭർത്താവ് ആവശ്യപ്പെടുകയാണെങ്കിൽ സിനിമ ഉപേക്ഷിക്കുമെന്നും കാജൽ പറഞ്ഞിരുന്നു.

Advertisement