പ്രീഡിഗ്രിയോടെ പഠിപ്പ് നിർത്തി, പിന്നെ പെയിന്റിംഗ് പണിയും, മിക്രിയും, അമ്പരപ്പിക്കുന്ന ട്വിസ്റ്റും; ബിനു അടിമാലിയുടെ കഷ്ടപ്പാടുകൾ നിറഞ്ഞ ജീവിതകഥ ഇങ്ങനെ

523

വർഷങ്ങളായി വിവിധ ചാനൽ പരിപാടികളിലൂടേയും സിനിമകളിലൂടെയുമെല്ലാം മലയാളികൾക്ക് സുപരിചിതനായ താരമാണ് ബിനു അടിമാലി. പേരിന്റെ കൂടെ തന്നെ തന്റെ നാടിനേയും കൊണ്ട് നടക്കുന്ന കലാകാരനാണ് ബിനു അടിമാലി. മിമിക്രി രംഗത്ത് നിന്നും എത്തിയ ബിനു കിടിലൻ നർമ്മങ്ങളിലൂടെ മലയാളികളെ കുടുകുടെ ചിരിപ്പിക്കുകയാണ് ഇപ്പോൾ.

ഇപ്പോൾ സ്റ്റാർ മാജിക്കിലെ താരമാണ് ബിനു അടിമാലി. ബിനുവിന്റെ ഡയലോഗുകളുടെ വീഡിയോ ക്ലിപ്പുകൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. മിമിക്രിയിലെന്നത് പോലെ പാട്ടിലും പുലിയാണ് ബിനു. സ്റ്റാർ മാജിക്കിൽ പലപ്പോഴും ബിനു പാട്ട് പാടിയിട്ടുണ്ട്.

Advertisements

ഏത് സന്ദർഭത്തേയും കോമഡിയാക്കി മാറ്റാനും ഞൊടിയിടയിൽ മറുപടി നൽകാൻ കഴിയുന്നതുമാണ് ബിനുവിന്റെ വിജയം. ഉരുളയ്ക്ക് ഉപ്പേരി പോലെ വരുന്ന കൗണ്ടറുകളാണ് ബിനുവിനെ താരമാക്കി മാറ്റുന്നത്. ഇടുക്കിയുടെ തനത് ശൈലിയും ബിനുവിന് കൈയ്യടി നേടിക്കൊടുക്കുന്നു.

Also Read
ആ നടൻ മോശമായി സ്പർശിച്ചു, കോമ്പ്രമൈസ് ചെയ്താൽ എത്ര വേണമെങ്കിലും കിട്ടുമെന്ന് അയാൾ പറഞ്ഞു: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മാലാ പാർവ്വതി

അതേ സമയം ഇന്ന് ഏവർക്കും സുപരിചിതനായ കൗണ്ടറുകളുടെ രാജാവിന്റെ ഇവിടെ വരെയുള്ള യാത്ര വളരെ കഷ്ടപ്പാടുകൾ നിറഞ്ഞതായിരുന്നു. തന്റെ ജീവിതയാത്രയെ കുറിച്ച് ബിനു അടിമാലി തന്നെ തുറന്നു പറഞ്ഞിരുന്നു. മനോരമയ്ക്ക് നൽകിയൊരു അഭിമുഖത്തിലായിരുന്നു ബിനു അടിമാലി തന്റെ ജീവിതകഥ വെളിപ്പെടുത്തയിത്.

അച്ഛനും അമ്മയും അഞ്ച് മക്കളും അടങ്ങുന്നതായിരുന്നു ബിനുവിന്റെ കുടുംബം. അച്ഛൻ കർഷകനായിരുന്നു. അതുകൊണ്ട് തന്നെ ആഹാരത്തിന് ബുദ്ധിമുട്ടുണ്ടായിരുന്നില്ലെന്നാണ് അഭിമുഖത്തിൽ ബിനു തന്റേതായ ശൈലിയിൽ പറയുന്നത്. ചെറുപ്പം മുതൽക്കു തന്നെ ബിനുവും സഹോദരങ്ങളും കലാരംഗത്ത് മികവ് തെളിയിച്ചിരുന്നു.

സ്‌കൂൾ കാലത്ത് തന്നെ മിമിക്രി രംഗത്ത് കഴിവ് തെളിയിച്ചിരുന്നു. പ്രീഡിഗ്രിയ്ക്ക് ശേഷം പഠനം അവസാനിപ്പിച്ചു. പിന്നാലെ ബിനു സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് മിമിക്രി ട്രൂപ്പ് ആരംഭിക്കുകയായിരുന്നു. അടിമാലി സാഗര എന്നായിരുന്നു ട്രൂപ്പിന്റെ പേര്. സീസൺ സമയത്ത് പരിപാടികൾ അവതരിപ്പിക്കുകയും സീസൺ അല്ലാത്തപ്പോൾ പെയിന്റിംഗ് പണിക്ക് പോയുമായിരുന്നു അന്ന് മുന്നോട്ട് പോയിരുന്നത്.

ജീവിതം ഇങ്ങനെ പോകുന്നതിനിടെയാണ് ടെലിവിഷൻ പരിപാടികളിലേക്ക് എത്തുന്നത്. രസികരാജ നമ്പർ വൺ എന്ന പരിപാടിയിലേക്ക് എത്തുന്നതോടെ ജീവിതത്തിൽ അതൊരു വഴിത്തിരിവാകുന്നു. മിമിക്രി ആർട്ടിസ്റ്റ് എന്ന നിലയിൽ ജീവിതം മാറി മറിയുന്നു. പിന്നാലെ കോമഡി സ്റ്റാർസിലേക്ക്. ഇതോടെ ചാനൽ പരിപാടികളും ഷോകളുമൊക്കെ ലഭിച്ചു തുടങ്ങി.

Also Read
പിറന്നാൾ ദിനത്തിൽ എന്റെ പപ്പ അമ്മയ്‌ക്കൊരു കത്ത് എഴുതി… ഇത് ഇവിടെയുള്ള പരസ്പരം സ്‌നേഹിക്കുന്ന എല്ലാവർക്കുമായി പങ്കുവെക്കണമെന്ന് തോന്നി ; ശ്രദ്ധ നേടി അനൂപ് മോനോന്റെ പോസ്റ്റ്

അങ്ങനെ മിമിക്രി കൊണ്ട് ജീവിക്കാം എന്ന ആത്മവിശ്വാസം ബിനുവിന് ലഭിച്ചു. പിന്നാലെയാണ് സിനിമയിലേക്ക് എത്തുന്നത്. തൽസമയം ഒരു പെൺകുട്ടിയായിരുന്നു അരങ്ങേറ്റ ചിത്രം. ഇതിന് ശേഷം നിരവധി സിനിമകളിൽ അഭിനയിച്ചു. ഈ സമയത്തും ടിവിയിലും ബിനു സജീവമായിരുന്നു. അങ്ങനെ മിമിക്രിയിലൂടെ നേടിയ സമ്പാദ്യം കൊണ്ട് കഴിഞ്ഞ വർഷം ബിനു പുതിയ വീട് വച്ചു. ധന്യയാണ് ബിനുവിന്റെ ഭാര്യ. ഇരുവരും പ്രണയിച്ചാണ് വിവാഹം കഴിച്ചത്. മൂന്ന് മക്കളാണ് ബിനുവിനും ധന്യയ്ക്കുമുള്ളത്.

Advertisement