മമ്മൂട്ടി ഉപദേശിക്കും ഞാൻ അതിന്റെ വിപരീതമേ ചെയ്യൂ, അങ്ങനെ ചെയ്താലെ രക്ഷപ്പെടു, വെളിപ്പെടുത്തലുമായി ഇന്നസെന്റ്

119

അമ്പതോളം വർഷങ്ങളായി പല പല വേഷങ്ങൾ ചെയ്ത് മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് നടൻ ഇന്നസെന്റ്. കടുത്ത ഇടതുപക്ഷ രാഷ്ട്രീയക്കാരൻ കൂടിയായ ഇന്നസെന്റ് കഴിഞ്ഞ തവണ ചാലക്കുടിയിലെ ലോകസഭാ എംപി കൂടിയായിരുന്നു. 1972 ൽ സിനിമയിൽ എത്തിയ ഇന്നസെന്റ് ഇന്നും സജീവമാണ്.

അതേ സമയം ഹാസ്യകഥാപാത്രങ്ങളും സീരിയസ് റോളുകളും ഒരേ പോലെ കൈകാര്യം ചെയ്യുന്ന താരത്തെ തലമുറ വ്യത്യാസമില്ലാതെയാണ് എല്ലാവരും ഒരുപോലെ സ്‌നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്നത്. ശരീര ഭാഷയും തൃശൂർ ശൈലിയിലുള്ള സംഭാഷണവുമാണ് ഇന്നസെന്റിന്റെ പ്രധാന സവിശേഷത. ഇടയ്ക്ക് കിടിലൻ വില്ലൻ വേഷങ്ങളിലും അദ്ദേഹം എത്താറുണ്ട്.

Advertisements

അതേ സമയം അഭിനേതാവ് എന്നതിൽ ഉപരി സിനിമ നിർമ്മാതാവ് കൂടിയാണ് അദ്ദേഹം. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് താരത്തിന്റെ ഒരു പഴയ അഭിമുഖമാണ്. മമ്മൂട്ടി നൽകിയ ഒരു ഉപദേശത്തെ കുറിച്ചാണ് അഭിമുഖത്തിൽ ഇന്നസെന്റ് പറഞ്ഞത്. എന്നാൽ അതിന്റെ വിപരീതമാണ് താൻ ചെയ്യുന്നതെന്നും അങ്ങനെയുളളവനെ രക്ഷപ്പെടുകയുള്ളുവെന്നും ഇന്നസെന്റ് പറയുന്നു. ജോൺ ബ്രിട്ടാസിനോടായിരുന്നു താരം ഇക്കാര്യം പറഞ്ഞത്.

ഇന്നസെന്റിന്റെ വാക്കുകൾ ഇങ്ങനെ:

മറ്റുള്ളവരോട് സംസാരിക്കുന്ന രീതിയെ കുറിച്ചൊക്കെ ചിലപ്പോൾ മമ്മൂട്ടി പറഞ്ഞു തരാറുണ്ട്. അമ്മയുടെ പ്രസിഡന്റ് ആയതുകൊണ്ട് തന്നെ വളരെ ഗൗരവത്തോടെ സംസാരിക്കണമെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. എന്നാൽ അതിന്റെ വിപരീതമാണ് ഇപ്പോൾ ചെയ്യുന്നത്. അങ്ങനെ ചെയ്യുന്നവൻ രക്ഷപ്പെടുമെന്ന് നർമ്മ രൂപേണേ ഇന്നസെന്റ് പറയുന്നു.

ചാനൽ അഭിമുഖത്തിന് എത്തിയപ്പോൾ പോലും മമ്മൂട്ടി ഉപദേശം നൽകിയിരുന്നു. കാര്യഗൗരവത്തോടെ സംസാരിക്കണമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. കാരണം ഈ ഷോ ലോകം മുഴുവനുള്ള ആളുകൾ കാണുന്നതാണ്. മമ്മൂട്ടി ഇത്തരത്തിലുളള ഉപദേശം നൽകാനുള്ള കാരണത്തെ കുറിച്ചും ഇന്നസെന്റ് പറഞ്ഞിരുന്നു.

താൻ എപ്പോഴും കോമഡി പറഞ്ഞാൽ ആളുകൾ തനിക്ക് കാര്യ ഗൗരവമില്ലെന്ന് വിചാരിക്കും. തിരഞ്ഞെടുപ്പിൽ വോട്ടും ലഭിക്കുകയില്ലെന്നും ഹാസ്യരൂപേണെ ഇന്നസെന്റ് പറഞ്ഞു. കൈരളി ടിവിയ്ക്ക് വേണ്ടി ജോൺ ബ്രിട്ടാസുമായിട്ടുള്ള അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങൾ പറഞ്ഞത്. ഏതായാലും ഇന്നസെന്റിന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. മികച്ച പ്രതികരണമാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.

ഇന്നച്ചൻ ട്രോളി എന്നിങ്ങനെയുള്ള കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. മമ്മൂട്ടിയുടെ ഏറ്റവും അടുത്ത സുഹൃത്താണ് ഇന്നസെന്റ്. മെഗാസ്റ്റാറിന്റെ പഴയ ചിത്രങ്ങളിലും പുതിയ ചിത്രങ്ങളിലും ഒരുപോലെ സജീവമാണ് താരം. മമ്മൂട്ടിയുടെ അച്ഛൻ വേഷത്തിൽ വരെ ഇന്നസെന്റ് അഭിനയിച്ചിട്ടുണ്ട്. സുനാമിയാണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ഇന്നസെന്റിന്റെ സിനിമ.

Advertisement