ആർത്തുല്ലസിച്ച് വെള്ളച്ചാട്ടത്തിൽ മുങ്ങിക്കുളിച്ച് അനു സിത്താരയും നിമിഷാ സജനും, വീഡിയോ വൈറൽ

59

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട യുവ നായികമാരാണ് അനു സിത്താരയും നിമിഷ സജയനും. വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് സിനിമയിൽ തിളങ്ങി നിൽക്കുന്ന ഇരുവരും അടുത്ത കൂട്ടുകാരികൾ കൂടിയാണ്. വളരെ പെട്ടെന്നാണ് ഇവർ മലയാളത്തിലെ നായികമാരുടെ പട്ടികയിൽ മുൻപന്തിയിൽ എത്തിയത്.

നിറഞ്ഞു തുളമ്പുന്ന ശാലീന സൗന്ദര്യവുമായിട്ടാണ് അനു സിത്താര വെള്ളിത്തിരയിലേക്ക് എത്തിയത്. മികച്ച നർത്തകി കൂടിയായ അനു സിത്താര സ്‌കൂൾ കലോൽസവ വേദിയിൽ നിന്നുമാണ് അഭിനയരംഗത്തേക്ക് എത്തുന്നത്. 2013 ൽ പൊട്ടാസ് ബോംബ് എന്ന സിനിമയിലൂടെയാണ് അഭിനയരംഗത്ത് എത്തിയതെങ്കിലും വിവാഹിത ആയതിന് ശേഷമാണ് അനു സിത്താര സിനിമയിൽ സജീവമായത്.

Advertisements

പ്രശസ്ത ഫാഷൻ ഫോട്ടോഗ്രാഫർ വിഷ്ണു പ്രസാദിനെയാണ് അനുസിത്താര വിവാഹം കഴിച്ചത്. ഇരുവരുടേയും പ്രണയ വിവാഹമായിരുന്നു. ശാലീന സൗന്ദര്യം കൊണ്ട് ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ മലയാളികളുടെ മനസ്സിൽ ഇടം നേടി അനു സിത്താര.

കുഞ്ചാക്കോ ബോബൻ, ജയസൂര്യ, ഉണ്ണി മുകുന്ദൻ തുടങ്ങി നിരവധി ചുള്ളൻ നായകന്മാരോടൊപ്പവും മെഗാസ്റ്റാർ മമ്മൂട്ടി സൂപ്പർതാരം ദീലീപ് എന്നിവർക്ക് ഒപ്പവും താരം ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു. അഭിനയിക്കുന്ന കഥാപാത്രങ്ങളിലും നാടൻ പെൺകുട്ടിയായതോടെ അനുവിന് ആരാധകരും ഏറെയാണ്.

ഫുക്രി, രാമന്റെ ഏദൻ തോട്ടം, അച്ചായൻസ്, ശുഭരാത്രി, നീയും ഞാനും, എന്നീ ചിത്രങ്ങളിലൂടെ മലയാളത്തിലെ മുൻനിര നായികാ പദവിയിൽ താരം എത്തിയിരുന്നു. ഒരു കുട്ടനാടൻ ബ്ലോഗ്, മാമാങ്കം മമ്മൂട്ടി ചിത്രങ്ങളിലാണ് അനു സിത്താര അഭിനയിച്ചത്. സോഷ്യൽ മീഡിയയിലും ഏറെ സജീവമായ അനു സിത്താര തന്റെ ജീവിതത്തിലെയും കരിയറിലെയും എല്ലാ വിശേഷങ്ങളും താരം ആരാധകരുമായും പങ്കുവയ്ക്കാറുണ്ട്.

മികച്ചൊരു ക്ലാസിക്കൽ നർത്തകി കൂടിയായ അനു സിത്താര പ്രശസ്ത സംവിധായകൻ ഒമർ ലുലു ഒരുക്കിയ ഹാപ്പി വെഡിങ്ങ് എന്ന ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറുന്നത്. ഇപ്പോൾ ഈ രണ്ടാം
ലോക്ക് ഡൗൺ കാലത്ത് ഷൂട്ടിങ് തിരക്കുകൾ ഒന്നുമില്ലാതെ കുടുംബത്തോടൊപ്പം വീട്ടിൽ തന്നെ കളിയുകയാണ് താരം.

അതേ സമയംമലയാളികളുടെ പ്രിയപ്പെട്ട നടിയായ നിമിഷ സജയൻ ദിലീഷ് പോത്തൻ സംവിധാനം ചെയ്ത തൊണ്ടി മുതലും ദൃക്സാക്ഷിയും എന്ന സിനിമയിലൂടെയാണ് നിമിഷ വെള്ളിത്തിരയിൽ എത്തുന്നത്. വളരെ കുറഞ്ഞ കരിയറിനുള്ളിൽ ഒരുപിടി മികച്ച കഥാപാത്രങ്ങൾ താരം അവതരിപ്പിച്ചു കഴിഞ്ഞു.

നടിയുടേതായി പുറത്തെത്തിയ അവസാന ചിത്രം മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത നായാട്ടാണ്. ചിത്രത്തിൽ സുപ്രധാന വേഷത്തിലാണ് നിമിഷ എത്തിയത്. ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചണിലെ അഭിനയത്തിന് ഗംഭീര അഭിപ്രായമാണ് ലഭിച്ചത്.

ഇപ്പോഴിതാ അടുത്ത സുഹൃത്തുക്കളായ അനു സിത്താരയും നിമിഷയും വെള്ളച്ചാട്ടത്തിൽ ഉല്ലസിക്കുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. സോഷ്യൽ മീഡിയയിൽ ഏറെ സജീവായായ അനു സിത്താരയാണ് ഇരുവരും ഒന്നിച്ചുള്ള വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.

നിരവധി ആരാധകരാണ് ഇവരുെ വീഡിയോയ്ക്ക് ലൈക്കുകളും കമന്റിുകളുമായി എത്തിയത്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോകളും ഒക്കെ നേരത്തെയും വൈറലായിട്ടുണ്ട്.

Advertisement