നടനായും സംവിധായകനായും നിർമ്മാതാവായും മലയാള സിനിമയിൽ തിളങ്ങിനിക്കുന്ന താരമാണ് യൂത്ത് ഐക്കൺ പൃഥ്വിരാജ്. രാജസേനന്റെ നക്ഷത്ത്രകണ്ണുള്ള രാജകുമാർ അവനുണ്ടൊരു രാജകുമായി എന്ന സിനിമയിലാണ് പൃഥ്വി ആദ്യം അഭിനയിച്ചതെങ്കിലം രഞ്ജിത്തിന്റെ നന്ദനം ആണ് താരത്തിന്റെ ആദ്യ സിനിമയായി പറയപ്പെടുന്നത്.
നന്ദനത്തിന്റെ തകർപ്പൻ വിജയത്തിന് ശേഷം താരത്തിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. വ്യത്യസ്തമായ നിരവധി വേഷങ്ങളിലൂടെ മലയാളത്തിന് പിന്നാലെ തമിഴിലും ബോളിവുഡിലും പൃഥിരാജ് സൂപ്പർഹിറ്റുകൾ സമ്മാനിച്ചിട്ടുണ്ട്.
സൂപ്പർതാരമായി വിലസുമ്പോൾ തന്നെ നിർമ്മാതാവിന്റെയും സംവിധായകന്റെയും കുപ്പായം കൂടി പൃഥ്വി അണിഞ്ഞു. നിരവധി സിനിമകൾ നിർമ്മിച്ച പൃഥ്വിരാജ് താരരാജാവ് മോഹനൽലാലിനെ നായകനാക്കി ലൂസിഫർ എന്ന സിനിമയായിരുന്നു സംവിധാനം ചെയ്തത്. മലയാളത്തിലെ കളക്ഷൻ റെക്കോർഡുകൾ എല്ലാം തിരുത്തിയ ലൂസിഫറിന്റെ രണ്ടാം ഭാഗമായ എംപുരാൻ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് പൃഥ്വിരാജ് ഇപ്പോൾ.
അതേ സമയം സിനിമാ മേഖലയിൽ നിന്ന് തനിക്കുണ്ടായ അനുഭവങ്ങൾ തുറന്നു പറഞ്ഞ് രംഗത്ത് എത്തിയിക്കു കയുകയാണ് പൃഥ്വിരാജ് ഇപ്പോൾ . ഫാസിൽ സംവിധാനം ചെയ്ത സിനിമയിലേക്ക് സ്‌ക്രീൻ ടെസ്റ്റിനായി തന്നെ വിളിപ്പിച്ചതും പിന്നീട് ആ സിനിമയിൽ ഫഹദ് ഫാസിൽ നായകൻ ആയതിനെ കുറിച്ചുമാണ് പൃഥ്വിരാജ് തുറന്നു പറഞ്ഞത്.
റെഡ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു പൃഥ്വിരാജിന്റെ തുറന്നു പറച്ചിൽ. താരത്തിന്റെ വാക്കുകൾ ഇങ്ങനെ:
കൈയ്യെത്തും ദൂരത്ത് എന്ന സിനിമയെടുക്കാൻ പാച്ചിക്ക (ഫാസിൽ)തീരുമാനിച്ചപ്പോഴാണ് തന്നോട് സ്‌ക്രീൻ ടെസ്റ്റിന് വരാൻ പറഞ്ഞു. ഫാസിലിന്റെ ആലപ്പുഴയിലെ വീട്ടിൽ വെച്ചാണ് സ്‌ക്രീൻ ടെസ്റ്റ് നടന്നത്. ക്യാമറാമാൻ ആനന്ദകുട്ടനും അന്ന് അവിടെ ഉണ്ടായിരുന്നു. സ്‌ക്രീൻ ടെസ്റ്റിന് കോ ആക്റ്ററായി ഒൻമ്പതാം ക്ലാസിൽ പഠിക്കുന്ന അസിൻ തോട്ടുങ്കലും വന്നിട്ടുണ്ടായിരുന്നു.
സ്‌ക്രീൻ ടെസ്റ്റ് കഴിഞ്ഞതിന് ശേഷം ഈ സിനിമയല്ല നിനക്ക് ചേരുന്നത്. നീ ഒരു ആക്ഷൻ പടത്തിലാണ് അഭിനയിക്കേണ്ടത് എന്നാണ് പാച്ചിക്ക പറഞ്ഞത്. സ്‌ക്രീൻ ടെസ്റ്റിന് ശേഷം താൻ ഓസ്ട്രേലിയയിലേക്ക് പോയി. പിന്നീട് ഫാസിലിന്റെ ചിത്രത്തിൽ അഭിനയിച്ചത് ഫഹദ് ഫാസിൽആയിരുന്നു.
എന്നാൽ കാലങ്ങൾക്ക് ശേഷം രഞ്ജിത്ത് സാർ നന്ദനം സംവിധാനം ചെയ്യാൻ നിന്ന സമയത്ത് തന്നെപടത്തിലേക്ക് നിർദേശിച്ചത് പാച്ചിക്ക ആയുരുന്നു എന്നും പൃഥ്വിരാജ് വെളിപ്പെടുത്തുന്നു. അതേ സമയം കൈയ്യെത്തും ദൂരത്ത് വൻപരാജയമായി മാറിയിരുന്നു. മെഗാസ്റ്റാർ മമ്മൂട്ടി അതിഥി താരമായി എത്തിയിട്ടും ചിത്രം പരാജയപ്പെടു കയായിരുന്നു. എന്നാൽ കൈയ്യെത്തും ദൂരത്തിിലെ പാട്ടുകളെല്ലാം പ്രേക്ഷകർ ഏറ്റെടുത്തിരുന്നു.