ഇനിയും ആ ബന്ധം തുടർന്നാൽ ഞങ്ങൾ ശത്രുക്കളാവും എന്നത് ഉറപ്പായിരുന്നു:വിവാഹ മോചനത്തെ കുറിച്ച് സാധിക വേണുഗോപാൽ

2523

മലയാളം മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഏറെ ആരാധകരുള്ള താരമാണ് സാധിക വേണുഗോപാൽ. മഴവിൽ മനോരമ സംപ്രേക്ഷണം ചെയ്ത പട്ടുസാരി എന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് സാധിക വേണുഗോപാൽ. ചെറുതും വലുതുമായ വേഷങ്ങളിൽ എത്തി നിരവധി ആരാധകരെ സ്വന്തമാക്കിയ താരം മോഡൽ രംഗത്തും അവതാരിക എന്ന നിലയിലും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് അത്ര പരിചിത അല്ലാതിരുന്ന സാധിക പട്ടുസാരി എന്ന ഒറ്റ പരമ്പര കൊണ്ട് പ്രേക്ഷരുടെ ഹൃദയം കീഴടക്കുകയായിരുന്നു. സീരിയലിൽ മാത്രമല്ല സിനിമയിലും സാധിക അഭിനയിച്ചിട്ടുണ്ട്. ഓർക്കുട്ട് ഒരു ഓർമക്കൂട്ട്, കലികാലം, എം എൽ എ മണി പത്താം ക്ലാസും ഗുസ്തിയും, ബ്രേക്കിംഗ് ന്യൂസ് തുടങ്ങിയവയാണ് സാധിക അഭിനയിച്ച ചിത്രങ്ങൾ. ഹ്രസ്വചിത്രങ്ങളിലും സജീവമാണ് നടി.

Advertisements

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചായാകുന്ന മിനിസ്‌ക്രീൻ താരം കൂടിയാണ് സാധിക. സ്റ്റാർ മാജിക് എന്ന പരിപാടിയിലെ സ്ഥിരം അംഗങ്ങളിൽ ഒരാളുമാണ് താരം. സോഷ്യൽ മീഡിയകളിലും ഏറെ സജീവമാണ് നടി. പലപ്പോഴും ഗ്ലാമറസ് ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി സാധിക സോഷ്യൽ മീഡിയകളിൽ ചർച്ചയാകുറുണ്ട്.

തന്റെ വിവാഹ ജിവിതതത്തിൽ ഉണ്ടായ തകർച്ചയെക്കുറിച്ച് തുറന്നു പറയുകയാണ് സാധികാ വേണുഗോപാൽ ഇപ്പോൾ. താൻ തന്നെയാണ് വിവാഹ മോചനം എന്ന ആവശ്യം ആദ്യം മുന്നോട്ട് വെച്ചതെന്നാണ് സാധിക പറയുന്നത്. ഇനിയും ആ ബന്ധം തുടർന്നാൽ ഞങ്ങൾ ശത്രുക്കൾ ആവും എന്നത് ഉറപ്പായതിനാൽ പരസ്പരം സമ്മതത്തോടെ ബന്ധം പിരിയുകയായിരുന്നു.

വിവാഹ ശേഷം ഞാൻ എപ്പോഴും എന്റെ ഭർത്താവിനോട് പറഞ്ഞിരുന്ന കാര്യം, ഞാൻ വളരെ ഇന്റിപെന്റന്റ് ആയി നടന്നിട്ടുള്ള കുട്ടിയാണ്. എന്നിരുന്നാലും വിവാഹ ശേഷം ഒതുങ്ങി ജീവിയ്ക്കാൻ ഞാൻ തയ്യാറാണ്. എന്നാൽ ഒറ്റയ്ക്ക് ചെയ്തു പോയ കാര്യങ്ങൾ പിന്നീടങ്ങോട്ട് ഒരാളുടെ സപ്പോർട്ടോടെ ചെയ്യുമ്പോൾ ഞാൻ അയാളിൽ വല്ലാതെ ഡിപ്പന്റഡ് ആവും.

അങ്ങനെ ഒരാളിൽ മാത്രം ഞാൻ ഡിപ്പന്റഡ് ആവുമ്പോൾ എനിക്ക് ആ ആളിന്റെ പൂർണ ശ്രദ്ധയും പരിഗണനയും ആവശ്യമാണ്. വീട്ടുകാരെയും വീടും ഉപേക്ഷിച്ച് ഒരാളുടെ അടുത്ത് വന്ന് നിൽക്കുമ്പോൾ അയാളുടെ അറ്റൻഷൻ ഇല്ലാതെ ജീവിക്കാൻ കഴിയില്ല. അത് കിട്ടാതെ വന്നപ്പോൾ പല തവണ ഞാൻ അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട്.

ഈ ബന്ധം അധികം മുന്നോട്ട് പോവും എന്ന് തോന്നുന്നില്ല എന്ന്. പല തവണ ഞങ്ങൾ അതേ കുറിച്ച് സംസാരിച്ചു. ഒരുപാട് തവണ സംസാരിച്ചിട്ടും മാറ്റമൊന്നും വന്നില്ല. ഒരു ഘട്ടം എത്തിയപ്പോൾ എനിക്ക് തീരെ യോജിക്കാൻ പറ്റാത്ത അവസ്ഥ വന്നപ്പോൾ, വേർപിരിയുന്നത് തന്നെയാണ് നല്ലത് എന്ന് തോന്നിയെന്നും സാധിക പറയുന്നു.

Advertisement