സീരിയൽ സെറ്റിൽ നാൽപ്പതാം പിറന്നാൾ ആഘോമാക്കി നിത്യാ ദാസ്, ചർമ്മം കണ്ടാൽ പ്രായം പറയില്ലെന്ന് ആരാധകർ, ആശംസാ പ്രവാഹം

109

മലയാളത്തിന്റെ ജനപ്രിയ നടൻ ദിലീപിനെ നായകനാക്കി താഹ സംവിധാനം ചെയ്ത ഈ പറക്കും തളിക എന്നമുഴുനീള ഹാസ്യചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ നായികയാണ് നിത്യ ദാസ്. മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട സിനിമകളിൽ ഒന്നാണ് ഈ പറക്കു തളിക. മലയാളികളെ ഒന്നടങ്കം പൊട്ടിച്ചിരിപ്പിച്ച് ദിലീപ്, നിത്യ ദാസ്, ഹരിശ്രീ അശോകൻ, കൊച്ചിൻ ഹനീഫ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ ചിത്രം ഇപ്പോഴും ടിവിയിൽ സൂപ്പർഹിറ്റാണ്

ഈ രണ്ട് ഗെറ്റപ്പിലാണ് ചിത്രത്തിൽ നിത്യ ദാസ് വേഷമിട്ടത്. ബസന്തി എന്ന നാടോടി പെൺകുട്ടിയായിട്ടാണ് ഈ പറക്കും തളികയിൽ ആദ്യം നിത്യ എത്തുന്നത് . പിന്നീടാണ് നിത്യ യഥാർത്ഥ രൂപത്തിൽ എത്തുന്നത്. ഇത് സിനിമയിലെ നിർണായക രംഗങ്ങളിൽ ഒന്നായിരുന്നു. അതേ സമയം ഇപ്പോൾ സിനിമയിൽ നിന്നെല്ലാം വിട്ടു നിൽക്കുകയാണ് നിത്യ. തമിഴ് സീരിയലുകളിൽ സജീവമാണ് നിത്യ ഇപ്പോൾ.

Advertisements

ഈ പറക്കും തളികയ്ക്ക് ശേഷം നരിമാൻ, കുഞ്ഞിക്കൂനൻ, ബാലേട്ടൻ, കഥാവശേഷൻ, സൂര്യകിരീടം തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് നിത്യ. 2007 ൽ പുറത്തിറങ്ങിയ സൂര്യ കിരീടമാണ് അവാസനം തീയേറ്ററിലെത്തിയ സിനിമ. വിവാഹത്തോടെ സിനിമയോട് വിടപറയുകയായിരുന്നു. അരവിന്ദ് സിങ് ജാംവാൽ ആണ് നിത്യയുടെ ഭർത്താവ്. 2005 ൽ ഒരു വിമാന യാത്രയ്ക്കിടെയാണ് നിത്യയും അരവിന്ദും പരിചയപ്പെടുന്നത്.

നിത്യ യാത്ര ചെയ്തിരുന്ന വിമാനത്തിലെ ക്രൂവിലെ അംഗമായിരുന്നു അരവിന്ദ്. പിന്നീട് രണ്ട് വർഷത്തോളം ഇരുവരും പ്രണയിച്ചു. രണ്ട് മക്കളാണ് ഇവർക്കുള്ളത്. നേരത്തെ കശ്മീരിലായിരുന്നു നിത്യ താമസിച്ചിരുന്നത്. ഇപ്പോൾ കുടുംബത്തോടൊപ്പം കോഴിക്കോട് സ്ഥിര താമസമാക്കിയിരിക്കുകയാണ് താരവും കുടുംബവും.

2007 ൽ വിവാഹിതയായ നിത്യദാസ് പിന്നീട് സിനിമകളിൽ അഭിനയിച്ചിട്ടില്ല. എന്നാൽ ടെലിവിഷൻ രംഗത്ത് അതിന് ശേഷവും ഇപ്പോഴും സജീവമാണ് താരം. തമിഴിൽ സൺ ടിവിയിലെ കാണാന കണ്ണേ എന്ന സീരിയലിൽ അഭിനയിക്കുകയാണ് ഇപ്പോൾ നിത്യദാസ്. സോഷ്യൽ മീഡിയയിൽ സജീവമാണ് നിത്യ. കുടുംബവിശേഷങ്ങളും യാത്രാവിശേഷങ്ങളുമൊക്കെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

കുടുംബത്തോടൊപ്പമുള്ള നിത്യദാസിന്റെ ചിത്രങ്ങൾക്ക് മികച്ച സ്വീകാര്യതയും അഭിപ്രായങ്ങളുമാണ് സോഷ്യൽ മീഡിയയിൽ ലഭിക്കാറുള്ളത്. ഇപ്പോഴിതാ താരത്തിന് നാൽപത് വയസ് പൂർത്തിയായിരിക്കുകയാണ്. താരം പിറന്നാൾ ആഘോഷിക്കുന്ന വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. സീരിയൽ ലൊക്കേഷനിൽ വെച്ച് കേക്ക് മുറിക്കുന്ന വീഡിയോ പങ്കുവെച്ചാണ് തന്റെ നാൽപതാം പിറന്നാൾ ആഘോഷിച്ച സന്തോഷം താരം പങ്കുവെച്ചത്.

കൂടെ സീരിയലിന്റെ മറ്റു അണിയറപ്രവർത്തകരും ഉണ്ട്. അതേ സമയം നിത്യക്ക് നാൽപത് വയസ് ആയി വിശ്വസിക്കാൻ ആവുന്നില്ലെന്നും ചർമ്മം കണ്ടാൽ പ്രായം പറയില്ലെന്നുമാണ് ആരാധകർ പറയുന്നത്.

Advertisement