സിനിമയിലൂടെ എത്തി സീരിയൽ രംഗത്ത് തന്റേതായ സ്ഥാനം നേടിയെടുത്ത താരമാണ് മൃദുല വിജയ്. നിരവധി സൂപ്പർഹിറ്റ് സീരിയലുകളിൽ വേഷമിട്ട താരത്തിന് ആരാധകരും ഏറെയാണ്. അതേ സമയം അടുത്തിടെ താരത്തിന്റെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു.
സീരിയൽ നടനായ യുവ കൃഷ്ണയും ആയിട്ടാണ് താരത്തിന്റെ വിവാഹ നിശ്ചയം കഴിഞ്ഞത്. മഴവിൽ മനോരമയിലെ മഞ്ഞിൽ വിരിഞ്ഞ പൂവ് പരമ്പരയിലാണ് യുവ ഇപ്പോൾ വേഷമിടുന്നത്. തിരുവനന്തപുരത്ത് വെച്ച് കഴിഞ്ഞ വർഷം വളരെ ലളിതമായി അടുത്ത ബന്ധുക്കൾ പങ്കെടുത്ത ചടങ്ങിൽ ആയിരുന്നു ഇവരുടെ വിവാഹ നിശ്ചയം നടത്തിയത്. അന്ന് മുതൽ വിവാഹം എന്നാണെന്ന ചോദ്യം ഇരുവരും നേരിടുന്നതതാണ്.
അതിനുള്ള മറുപടി നൽകിയിരിക്കുകയാണ് ഇപ്പോൾ ഇരുവരും. 2021 ൽ വിവാഹം ഉണ്ടാകും, ആറുമാസത്തിന് ഉള്ളിൽ വിവാഹം നടക്കും എന്നൊക്കെ പറഞ്ഞതല്ലാതെ ഇത് വരെയും വിവാഹ തീയതിയെ കുറിച്ച് ഇരുവരും സംസാരിച്ചിരുന്നില്ല.
എന്നാൽ ഇപ്പോൾ ജൂലൈയിൽ വിവാഹം ഉണ്ടാകും എന്നാണ് ആരാധകരുടെ സംശയത്തിന് യുവ നൽകിയ മറുപടി. ഒരേ മേഖലയിൽ നിന്നുള്ളവർ ആണെങ്കിലും ഇവരുടെ പ്രണയ വിവാഹമല്ല. മിനിസ്‌ക്രീനിൽ തിളങ്ങി നിൽക്കുന്ന മൃദുലയും യുവയും ഒന്നിക്കാൻ കാരണം മറ്റൊരു മിനിസ്‌ക്രീൻ താരമാണ്.
പ്രശസ്ത നടി രേഖ രതീഷ് ഇടപെട്ടാണ് ഇരുവരുടെയും വിവാഹം നിശ്ചയിച്ചത്. വിവാഹ ശേഷവും അഭിനയത്തിൽ തുടരുമെന്ന് മൃദുല പറഞ്ഞിരുന്നു. അതേസമയം വിവാഹത്തോടെ മൃദുലയുടെ സഹോദരിയും നടിയും ആയ പാർവതി അഭിനയരംഗം വിട്ടിരുന്നു.
നടൻ എന്നതിന് പുറകേ മികച്ച ഒരു മജിഷ്യനും മെന്റലിസ്റ്റുമാണ് യുവ കൃഷ്ണ. സംഗീത നൃത്ത അധ്യാപികയായ കൃഷ്ണ വേണിയാണ് യുവയുടെ അമ്മ. നന്ദിനിയും നന്ദിതയും ചേച്ചിമാർ. 2015 മുതൽ സീരിയൽ അഭിനയത്തിൽ സജീവമായ മൃദുല വിജയ് തിരുവനന്തപുരം സ്വദേശിയാണ്.
ബിഗ് സ്‌ക്രീനിലൂടെ അഭിനയരംഗത്തേക്ക് എത്തിയ മൃദുല ഇന്ന് മിനി സ്‌ക്രീനിൽ തിരക്കുള്ള നടിയാണ്. വിജയകുമാറും റാണിയുമാണ് അച്ഛനമ്മമാർ. ഏക സഹോദരി പാർവ്വതി. ജീവിതനൗക ക്യാമറാമാൻ അരുൺ രാവൺ ആണ് പാർവതിയുടെ ഭർത്താവ്.