മിനിസ്‌ക്രീനിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെടുന്ന താരസുന്ദരിമാർ ഇവരാണ്, മിക്കവർക്കും ഉള്ള പ്രത്യേകതകൾ ഇങ്ങനെ

454

ലോക്ഡൗൺ മൂലം കഴിഞ്ഞവർഷം മാർച്ച് മുതൽ നമ്മുടെ സിനിമാ സീരിയൽ താരങ്ങൾ എല്ലാം വർക്ക് ഒന്നുമില്ലാതെ വീടുകളിൽ തന്നെ ഇരിപ്പായിരുന്നു. ഇതിന്റെ ഫലമായി പലരും സോഷ്യൽ മീഡിയയിൽ സജീവമായി. ജോലിക്ക് ആളിനെ വെച്ച് പേജുകൾ കൈകാര്യ ചെയ്തിരുന്ന പലരും തങ്ങളുടെ പേജുകൾ സ്വന്തമായി കൈകാര്യം ചെയ്യാനും തുടങ്ങി.

അതേ പോലെ ഇവരെക്കുറിച്ചുള്ള വാർത്തകളും വിശേഷങ്ങളും എല്ലാം സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. ഇപ്പോഴിതാ 2020ൽ മലയാളി പ്രേക്ഷകരുടെ ഇടയിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട മിനിസ്‌ക്രീൻ താരങ്ങളുടെ ഈ ടൈംസ് പട്ടിക പുറത്ത് വന്നിരിക്കുകയാണ്. പ്രിയ താരങ്ങളായ മാളവിക വെയിൽസ്, റബേക്ക സന്തോഷ്, മൃദുല വിജയ്, ലക്ഷ്മി നക്ഷത്ര, ആര്യ, മീനാക്ഷി രവീന്ദ്രൻ, ശ്രുതി രജനികാന്ത്, രേഷ്മ, സ്വാസിക, മെർഷീന നീനു എന്നിവരുടെ പേരാണ് പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്.

Advertisements

വർഷങ്ങളായി ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലും ഒരുപോല തിളങ്ങുന്ന താരമാണ് മാളവിക. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത മലവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിലൂടെയാണ് നടി വെള്ളിത്തിരയിൽ എത്തുന്നത്. മലയാളത്തെ കൂടാതെ തമിഴിലും കന്നഡയിലും മാളവിക അഭിനയിച്ചിട്ടുണ്ട്. 2015 ലാണ് മാളവിക മിനിസ്‌ക്രീനിൽ എത്തുന്നത്.

Also Read
മാനസയെ പരിചയപ്പെട്ടത് ഇൻസ്റ്റഗ്രാമിലൂടെ, ഒരു മാസമായി രാഖിൽ താമസിക്കുന്നത് മാനസയുടെ താമസസ്ഥലത്തിന് സമീപം: ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

മഴവിൽ മനോരമ സംപ്രേക്ഷണം ചെയ്ത സുപ്പർഹിറ്റ് പരമ്പരയായ പൊന്നമ്പിളി എന്ന സീരിയലിലൂടെയാണ് നടിയുടെ തുടക്കം. പിന്നീട് അമ്മുവിന്റെ അമ്മ, മഞ്ഞിൽ വിരിഞ്ഞ പൂവ് എന്നി പരമ്പരകളിലും അഭിനയിച്ചിരുന്നു. നിലവിൽ മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന സീരിയലിലാണ് താരം അഭിനയിക്കുന്നത്. ഈ ടൈംസ് പട്ടികയിൽ ഇടം പിടിച്ച മറ്റൊരു നടിയാണ് റെബേക്ക സന്തോഷ് . ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്ത കസ്തൂരിമാൻ എന്ന പരമ്പരയിലൂടെയാണ് നടി പ്രേക്ഷകരുടെ പ്രിയങ്കരിയാകുന്നത്.

കാവ്യ എന്ന കഥാപാത്രത്തെയായിരുന്നു സീരിയലിൽ നടി അവതരിപ്പിച്ചത്. പരമ്ബര അവസാനിച്ചിട്ടും കാവ്യ എന്ന പേരിലാണ് നടിയെ പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെടുന്നത്. മിനിസ്‌ക്രീൻ പ്രേക്ഷകരുട പ്രിയപ്പെട്ട താരമാണ് മൃദുല വിജയ്. 2015 മുതൽ മിനിസ്‌ക്രീനിൽ സജീവമാണെങ്കിലും ഭാര്യ എന്ന സീരിയലിലൂടെയാണ് നടി പ്രേക്ഷകരുടെ ഇടയിൽ കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്.

നിലവിൽ സീ കേരളം സംപ്രേക്ഷണം ചെയ്യുന്ന പൂക്കാലം വരവായി എന്ന സീരിയലിൽ അഭിനയിക്കുകയാണ്. റൊമാന്റ് ഡ്രാമ വിഭാഗത്തിൽപ്പെടുന്ന സീരിയലിൽ അരുൺ ആണ് ജോഡിയായി എത്തുന്നത്. ബഡായി ബംഗ്ലാവ് എന്ന ടോക്ക് ഷോയിലാണ് ആര്യ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയാകുന്നത്. പിന്നീട് ബിഗ് ബോസ് സീസൺ 2 ലും എത്തിയിരുന്നു. സിനിമയിലും സജീവമാണ് ആര്യ.

റിയാലിറ്റി ഷോയിലൂടെയാണ് മീനാക്ഷി മലയാളി പ്രേക്ഷകരുടെ ഇടയിൽ സുപരിചിതയാകുന്നത്. ഇപ്പോൾ മഴവിൽ മനോരമ സംപ്രേക്ഷണം ചെയ്യുന്ന ഉടൻ പണം 3.0 എന്ന റിയാലിറ്റി ഷോയുടെ അവതാരകയാണ്. ഡെയിൻ ഡേവിസാണ് മീനാക്ഷിയ്ക്കൊപ്പം അവതാരകനായി എത്തുന്നത്. സ്റ്റൈലൻ ലുക്കിലാണ് മീനാക്ഷി ഷോയിലൂടെ പ്രേക്ഷകരുടെ മുന്നിൽ എത്തുന്നത്.

Also Read
എന്റെ അമ്മയിൽ ജനിക്കാത്ത സഹോദരനാണ്, ഞങ്ങൾ പരസ്‌രം സംസാരിക്കാത്ത ഒരു ദിവസം പോലുമില്ലായിരുന്നു, മിസ് യൂ അനിയേട്ടാ: അനിൽ മുരളിയുടെ ഓർമ്മയിൽ നീറി ശ്വേതാ മേനോൻ

ചക്കപ്പഴം എന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ശ്രുതി. സോഷ്യൽ മീഡിയയിലും സജീവമാണ് താരം. മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയാണ് ലക്ഷ്മി നക്ഷത്ര. ലക്ഷ്മിയുടെ അവതരണമാണ് പ്രേക്ഷകരുടെ ഇടയിൽ ഏറ്റവും കൂടുതൽ ചർച്ചയാകുന്നത്. രസകരമായ അവതരണ ശൈലിയാണ് താരത്തിന്റേത്. നിലവിൽ സ്റ്റാർമാജികിന്റെ അവതാരകയാണ് ലക്ഷ്മി നക്ഷത്ര.

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ട താരമാണ് രേഷ്മ . മോഡൽ കൂടിയാണ് രേഷ്മ. സോഷ്യൽ മീഡിയയിൽ താരത്തിന്റെ ചിത്രങ്ങൾ ശ്രദ്ധിക്കപ്പെടാറുണ്ട്. അഭിനേത്രി എന്നതിൽ ഉപരി നർത്തകിയും അവതാരകയുമാണ് സ്വാസിക. ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലും സജീവമായ താരം സിനിമയിലൂടെയാണ് കരിയർ ആരംഭിക്കുന്നത്. സീരിയലിലും സിനിമയിലും ഒരുപോലെ സജീവമാണ് താരം.

സീ കേരളം സംപ്രേക്ഷണം ചെയ്യുന്ന മനം പോലെ മംഗല്യം എന്ന സീരിയലിലാണ് നിലവിൽ അഭിനയിക്കുന്നത്. കൂടാതെ അമൃത ടിവിയിൽ ഒരു ടോക്ക് ഷോ അവതരിപ്പിക്കുന്നുണ്ട്. സത്യ എന്ന പെൺകുട്ടി എന്ന സീരിയലിലൂടെ മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായ മാറിയ താരമാണ് മെർഷീന നീനു. പരമ്പരയിലെ സത്യ എന്ന കഥാപാത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചത്.

Advertisement