മനംപോലെ മംഗല്യം സീരിയലിന്റെ പ്രൊമോ ഷൂട്ടിനിടെ ഉണ്ടായ ഞെട്ടിക്കുന്ന സംഭവം വെളിപ്പെടുത്തി നടി മീരാ നായർ

464

സീകേരളം ചാനലിൽ സംപ്രേഷണം ചെയ്യുന്ന സൂപ്പർഹിറ്റ് സീരിയലാണ് മനം പോലെ മംഗല്യം എന്ന പരമ്പര. ക്ഷണക്കത്ത് എന്ന സിനിമയിലൂടെ എത്തി പിന്നീട് മലയാള സിനിമയിൽ ചുരുക്കം ചില വേഷങ്ങൾ ചെയ്ത നടൻ നിയാസാണ് മനംപോലെ മംഗല്യത്തിൽ അരവിന്ദ് രാജ എന്ന നായകനായി എത്തുന്നത്.

ചലച്ചിത്ര നടി കൂടിയായ മീരാ നായർ ആണ് ഇതിൽ നായികയായി എത്തുന്നത്. അതേ സമയം മനംപോലെ മംഗല്യം സീരിയലിലൂടെ ജനപ്രീതി നേടി എടുത്തിരിക്കുകയാണ് നടി മീര നായർ. അരവിന്ദ് രാജ എന്ന പ്രമുഖ ഷെഫുമായിട്ടുള്ള വിവാഹമാണ് സീരിയലിൽ നടക്കുന്നത്. മീര എന്ന യഥാർഥ പേര് തന്നെയാണ് സീരിയയിലും ഉള്ളതെന്നതാണ് രസകരമായ കാര്യം.

Advertisements

ഇപ്പോഴിതാ സീരിയലിന്റെ പ്രൊമോ ഷൂട്ട് ചെയ്യുന്ന സമയത്ത് നടന്നൊരു അപകടത്തെ കുറിച്ച് പറയുകയാണ് നടി. സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ബൈക്കിൽ കേറാനുള്ള പേടിയെ കുറിച്ച് നടി പറയുന്നത്. ആറ് മാസങ്ങൾക്ക് മുൻപ് മനംപോലെ മാംഗല്യം സീരിയലിന്റെ പ്രൊമോ ഷൂട്ട് ചെയ്യുകയാണ്.

നിയാസും ഞാനും ഹാർലി ഡേവിഡ്സണിൽ പോകുന്നൊരു സീൻ എടുത്തിരുന്നു. പിങ്ക് നിറത്തിലുള്ള മനോഹരമായൊരു ഷിഫോൺ സാരി ആണ് ഞാനന്ന് ഒടുത്തത്. ബാക്ക് റെസ്റ്റോ, കാലുകൾ ചവിട്ടാനുള്ളതോ ഇല്ലാത്ത ബൈക്ക് ആയിരുന്നു.

അവിടെ സ്ത്രീകൾ ഇരിക്കാറുള്ളത് പോലെ ഒരു വശത്തേക്ക് രണ്ട് കാലുകളും ഇട്ട് ഞാൻ ഇരുന്നു.
നിയാസ് ബൈക്ക് സ്റ്റാർട്ട് ചെയ്ത് മുന്നോട്ട് പോയ അടുത്ത സെക്കൻഡിൽ തന്നെ ഞാൻ വായുവിലൂടെ പറന്ന് നിലത്ത് വീണു. ക്രൂ അംഗങ്ങളെല്ലാവരും ഓടി എന്റെ അടുത്ത് എത്തി. ചെറിയ രീതിയിൽ അല്ലാതെ എനിക്ക് കാര്യമായ പരിക്കുകൾ ഒന്നും ഏറ്റില്ല.

അതേ സമയം നിയാസ് ഒറ്റയ്ക്ക് ബൈക്ക് ഓടിച്ച് പോയ സമയത്ത് അദ്ദേഹത്തിന് അപകടം പറ്റുകയും അസ്ഥിയ്ക്ക് ഗുരുതരമായ പരിക്കും പറ്റിയിരുന്നു. അദ്ദേഹത്തിന് സർജറി വരെ ചെയ്യേണ്ടതായി വന്നു. അതിന് ശേഷം ബൈക്കുകൾ എനിക്ക് പേടിയായി തുടങ്ങി.

വളരെ കാലത്തിന് ശേഷം സീരിയലിന്റെ ഭാഗമായി വീണ്ടും ഇതുപോലെയുള്ള രംഗം ഷൂട്ട് ചെയ്യണമെന്ന് പറഞ്ഞപ്പോൾ ഞാൻ അതിൽ താൽപര്യം കാണിച്ചില്ല. കാണുമ്പോൾ വളരെ റൊമാന്റിക് ആയി തോന്നുമെങ്കിലും വാസ്തവത്തിൽ അത്ര സുഖകരമല്ല. ഞാൻ പേടിച്ച് എന്റെ ജീവിതത്തെ മുറുക്കെ പിടിച്ചാണ് ഇരിക്കുന്നതെന്നും മീര വ്യക്തമാക്കുന്നു.

Advertisement