അന്ന് തറ ടിക്കറ്റിൽ ഇരുന്ന് ലാലേട്ടന്റെ സിനിമ കാണേണ്ടി വന്ന ഞാൻ പിന്നീട് അദ്ദേഹത്തിന്റെ നായികയായി: വെളിപ്പെടുത്തലുമായി പാർവ്വതി

366

ഒരു കാലത്ത് മലയാള സിനിമയിലെ സൂപ്പർ നായികയായിരുന്ന താരസുന്ദരി ആയിരുന്നു നടി പാർവ്വതി. ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത വിവാഹിതരേ ഇതിലെ എന്ന സിനിമയിലൂടെ ആയിരുന്നു അശ്വതി എന്ന പാർവ്വതി സിനിമയിലേക്ക് എത്തിയത്.

പിന്നീട് നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ നായികയായ താരം മലയാളികളുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. വിടർന്ന കണ്ണുകളും ഇടതൂർന്ന മുടിയും ആയി ശാലിന സൗന്ദര്യം കഴിഞ്ഞൊവുകിയുന്ന ലുക്കായിരുന്നു പാർവ്വതിയുടെ പ്രത്യേകത.

Advertisements

Also Read
ജയറാമിന്റെ ചിത്രത്തിൽ അഭിനയിച്ചപ്പോൾ ആ ഒരു വാക്ക് താൻ പറയില്ലെന്ന് തിലകൻ വാശിപിടിച്ചു, സംവിധായകനുമായി പൊരിഞ്ഞ തർക്കവുമായി, പിന്നെ സംഭവിച്ചത്

സിനിമയിൽ സൂപ്പർ നടിയായി വിലസുമ്പോൾ ആയിരന്നു അക്കാലത്തെ സിനിമയിലെ തുടക്കക്കാരനായ നടൻ ജയറാമിനെ താരം പ്രണയിച്ചു വിവാഹം കഴിച്ചത്. വിവാഹ ശേഷം സിനിമവിട്ട പാർവ്വതി ഇപ്പോൾ കുടുംബിനിയായി സന്തോഷ ജീവിതം നയിക്കുകയാണ്. മലയാള സിനിമയിലെ മാതൃകാ ദമ്പതികൾ കൂടിയാണ് പാർവ്വതിയും ജയറാമും.

മലയാളത്തിൽ മോഹൻലാൽ മമ്മൂട്ടി തുടങ്ങിയ സൂപ്പർ താരങ്ങളുടേയും നായികയാട്ടുള്ള താരം ഇപ്പോൾ മോഹൻലാലിനെ കുറിച്ച് പറഞ്ഞതാണ് ശ്രേദ്ധയമാകുന്നത്. മോഹൻലാലിന്റെ സിനിമ തറ ടിക്കറ്റിൽ ഇരുന്നു കാണേണ്ടി വന്ന തനിക്ക് പിന്നീട് അതേ നായകന്റെ നായികായി അഭിനയിക്കാൻ അവസരം ലഭിച്ച അനുഭവമാണ് പാർവ്വതി പങ്കുവെച്ചത്.

തികച്ചും യാദൃശ്ചികമായാണ് താൻ അദ്ദേഹത്തിന്റെ നായികയായി എത്തിയതെന്നും പാർവതി വ്യക്തമാക്കുന്നു.
പാർവതിയുടെ വാക്കുകൾ ഇങ്ങനെ:

Also Read
ദുബായിയിൽ ഒന്നിച്ച് അടിച്ച് പൊളിച്ച് ലാലേട്ടനും മമ്മൂക്കയും, ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ, വൈറൽ

ഓണത്തിന് ഞങ്ങൾ ഫാമിലിയായി സിനിമയ്ക്ക് പോകുന്ന ഒരു പതിവ് ഉണ്ടായിരുന്നു. ഞാൻ നടിയാകുന്നതിനു മുൻപേയുള്ള ടൈം ആയിരുന്നു അത്. ഒരിക്കൽ കാണാൻ പോയത് ലാലേട്ടന്റെ ശ്രീകൃഷ്ണ പരുന്ത് എന്ന ചിത്രമാണ്. തിയേറ്ററിൽ ചെല്ലുമ്പോൾ ടിക്കറ്റ് കിട്ടാനില്ല.

സീറ്റെല്ലാം ഫുൾ ആയി പിന്നെയുള്ളത് തറ ടിക്കറ്റ് ആണ്. ഞങ്ങൾ തറയിൽ ഇരുന്നു ലാലേട്ടന്റെ സിനിമ ആസ്വദിച്ചു. പിടലി നോവുന്ന രീതിയിൽ തലയൊക്കെ ഉയർത്തിപ്പിടിച്ചാണ് സ്‌ക്രീനിനു മുന്നിൽ ഇരുന്നത്. അങ്ങനെ ഇരുന്നു സിനിമ കണ്ട എനിക്ക് കുറച്ചു വർഷങ്ങൾ കഴിഞ്ഞപ്പോൾ ലാലേട്ടന്റെ സിനിമയിൽ നായികയായി അഭിനയിക്കാൻ കഴിഞ്ഞു എന്നത് മറ്റൊരു മഹാ ഭാഗ്യമാണ്.

അമൃതം ഗമയ എന്ന സിനിമയിലേക്ക് എന്നെ വിളിക്കുമ്പോൾ ഞാൻ ഏറെ സന്തോഷിച്ചിരുന്നു. ആദ്യമായി ലാലേട്ടന്റെ ഒരു സിനിമയിൽ അഭിനയിക്കാൻ പോകുന്നു. സിനിമയിൽ ഒരു വേഷം ഉണ്ടെന്നു ഹരൻ സാർ അറിയിച്ചു, ചിലപ്പോൾ നീ ആയിരിക്കും അത് ചെയ്യുന്നതെന്ന് പറഞ്ഞു. പക്ഷേ പിന്നീട് വിളിയൊന്നും കണ്ടില്ല.

Also Read
മാമ്മോദീസയ്ക്ക് പിന്നാലെ നിലായുടെ ചോറൂണും നടത്തി പേളിയും ശ്രീനിഷും, നിങ്ങൾ എല്ലാവർക്കും മാതൃകയാണ് നിങ്ങളോട് ബഹുമാനം തോന്നുവെന്ന് ആരാധകർ

പിന്നെ ഞാൻ അറിയുന്നത് എനിക്ക് പകരം മറ്റാരെയോ ഹരിഹരൻ സാർ കണ്ടെത്തി എന്നാണ്. എനിക്ക് അത് വല്ലാത്ത വിഷമമായി. പക്ഷേ ആ വിഷമത്തിന് അധികം ആയുസ്സ് ഉണ്ടായില്ല. ആ നടി ശരിയാകാതെ വരികയും ആ റോളിലേക്ക് എന്നെ തന്നെ കാസ്റ്റ് ചെയ്യാനും തീരുമാനിച്ചുവെന്നും പാർവതി വ്യക്തമാക്കുന്നു.

Advertisement