നമ്മളൊക്കെ ഒരു കുറവും ഇല്ലാതെ ജീവിക്കുമ്പോൾ ഒന്നുമില്ലാതെ കഷ്ടപ്പെടുന്നവരെ കുറിച്ച് ഞങ്ങളെ പഠിപ്പിച്ച് മനസിലാക്കി തന്നത് ഉമ്മച്ചിയായിരുന്നു: സുറുമി മമ്മൂട്ടി

1937

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയെ ഇഷ്ടപ്പെടുന്ന പോലെ അതേ അളവിൽ തന്നെയാണ് അദ്ദേഹത്തിന്റെ കുടുംബത്തേയും സിനിമാ ആരാധകർ കാണുന്നത്. മമ്മൂട്ടിയുടെ ഭാര്യ സുൽഫത്ത്, മകനും തെന്നിന്ത്യൻ യുവ സൂപ്പർതാരവുമായ ദുൽഖർ സൽമാൻ, ഭാര്യ അമാൽ, ചെറുമകൾ മറിയം, മകൾ സുറുമി തുടങ്ങി എല്ലാവരും ആരാധകർക്ക് പ്രിയങ്കരർ ആണ്.

ഇവരുടെ ഓരോ വിശേഷങ്ങൾ അറിയാനും ആരാധകർക്ക് താൽപ്പര്യം ആണ്. ഇപ്പോഴിതാ ഉമ്മച്ചി സുൽഫത്തിനെ കുറിച്ച് വാചാലയായി രംഗത്തെത്തിയിരിക്കുകയാണ് മമ്മൂട്ടിയുടെ മകൾ സുറുമി. ഉമ്മച്ചിയാണ് തങ്ങളുടെ വീടിന്റെ നെടുന്തൂണെന്നും തങ്ങൾക്ക് എല്ലാ പിന്തുണയും തന്ന് കൂടെ നിൽക്കുന്ന ആളാണ് ഉമ്മച്ചിയെന്നും സുറുമി പറയുന്നു.

Advertisements

ഏഷ്യാവിൽ മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് സുറുമി ഉമ്മച്ചിയുടെ വിശേഷങ്ങൾ തുറന്നു പറഞ്ഞത്. സുറുമിയുടെ വാക്കുകൾ ഇങ്ങനെ:

Also Read
ലൊക്കേഷനിൽ വന്നു കഴിഞ്ഞാൽ മുകേഷിന്റെ സ്ഥിരം സ്വഭാവം ഇങ്ങനാണ്: തുറന്നു പറഞ്ഞ് പിആർഒ വാഴൂർ ജോസ്

അധികം ബഹളമൊന്നുമില്ലാതെ വളരെ ഒതുങ്ങിക്കൂടുന്ന എന്നാൽ എല്ലാവരുമായി പെട്ടെന്ന് ഇണങ്ങുന്ന ആളാണ് ഉമ്മച്ചി. വളരെ സൗമ്യതയുള്ള ഒരാളാണ്. ഒരുപാട് വായിക്കും. മുൻപൊക്കെ പലതും എഴുതിവെക്കാറുമുണ്ടായിരുന്നു. കുട്ടികളായിരിക്കുമ്പോൾ ഞങ്ങൾക്ക് മലയാളം വായിച്ച് ശീലമില്ലായിരുന്നു. അന്നൊക്കെ ഞങ്ങൾക്ക് പുസ്തകങ്ങൾ വായിച്ചു തന്നിരുന്നത് ഉമ്മച്ചിയാണ്.

അന്ന് ഉമ്മച്ചി പറഞ്ഞുതന്ന പല കാര്യങ്ങളും പിന്നീട് ഞങ്ങളെ സ്വാധീനിച്ചിട്ടുണ്ട്. ഞങ്ങൾ നാട്ടിലല്ല വളർന്നത്. എന്നാൽ കേരളവുമായി നല്ല ബന്ധം ഉണ്ട്. ഞാൻ കുറച്ചൊക്കെ മലയാളം പഠിച്ചിട്ടുണ്ട്. വീട്ടിൽ വാപ്പച്ചി മലയാളത്തിലെ സംസാരിക്കൂ. അതുകൊണ്ട് തന്നെ മലയാളം സംസാരിക്കുമായിരുന്നു. എല്ലാവരുമായും പെട്ടെന്ന് ഇണങ്ങുന്ന ഒരു ക്യാരക്ടറാണ് ഉമ്മച്ചിയുടേത്.

ബന്ധുക്കളും സുഹൃത്തുക്കളും വരുമ്പോൾ അവർക്ക് ഉമ്മച്ചിയുടെ അടുത്താണ് കൂടുതൽ അടുപ്പം. പപ്പ എല്ലായ്പ്പോഴും തിരക്കിലായിരുന്നു. ഉമ്മയെ സംബന്ധിച്ച് കുടുംബമാണ് അവരുടെ ലോകം. മറ്റുള്ളവരെ കുറിച്ചും ഈ ലോകത്തെ കുറിച്ചും ചുറ്റുമുള്ള ജീവിതത്തെ കുറിച്ചും ഞങ്ങളെ പഠിപ്പിച്ചതും മനസിലാക്കി തന്നതും ഉമ്മച്ചിയാണ്.

Also Read
പ്ലസ് ടുവിൽ പഠിക്കുമ്പോഴാണ് വിഷ്ണു ചേട്ടൻ എന്നോട് ഇഷ്ടമാണെന്ന് പറയുന്നത്, ഡിഗ്രിക്ക് പഠിക്കുന്ന സമയത്താണ് ഞാൻ സമ്മതം പറഞ്ഞത്: അനു സിത്താര

മറ്റുള്ളവർക്ക് ലഭിക്കാത്ത പലതും ഈ ലോകത്തുണ്ടെന്നും നമ്മളൊന്നും ഒരു കുറവും ഇല്ലാതെയാണ് ജീവിക്കുന്നതെന്നും ഞങ്ങൾക്ക് മനസിലാക്കിത്തരുമായിരുന്നു. നല്ല മൂല്യങ്ങൾ പഠിച്ച് കുട്ടികൾ വരണമെന്ന് ഉമ്മച്ചിയ്ക്ക് നിർബന്ധമായിരുന്നു. അത്തരത്തിലൊക്കെ ഉമ്മച്ചി ഞങ്ങളെ സ്വാധീനിച്ചിട്ടുണ്ട്. ഞങ്ങളുടെ സുഹൃത്തുക്കൾ പോലും വീട്ടിൽ വരുമ്പോൾ അവർ ഉമ്മച്ചിയുടെ അടുത്ത് വളരെ കംഫർട്ടബിൾ ആണ്.

ഉമ്മച്ചി തന്നെ ഭക്ഷണം ഉണ്ടാക്കുകയും വിളമ്പിക്കൊടുക്കുകയും ചെയ്യും. എല്ലാവരുമായി പെട്ടെന്ന് അടുക്കാൻ ഉമ്മച്ചിക്ക് കഴിയുമെന്നും സുറുമി പറയുന്നു. അതേ സമയം സിനിമയുടെ വെള്ളിത്തിരയിൽ ഇല്ലെങ്കിലും സുറുമി ബാപ്പയുടെ അഭിമാനമാണ്. സുറുമിക്ക് ഉള്ളത് മമ്മൂട്ടിയുടെ മകളെന്ന മേൽവിലാസമോ ദുൽഖറിന്റെ സഹോദരി എന്നുള്ള മേൽവിലാസമോ മാത്രമല്ല.

Also Read
ഒരേ പോലെ ഇരിക്കുന്നത് എനിക്കും പ്രേക്ഷകർക്കും ബോറടിച്ച് തുടങ്ങി,മാറ്റം അനിവാര്യമാണെന്ന് തോന്നി: വെളിപ്പെടുത്തലുമായി പ്രയാഗ മാർട്ടിൻ

രാജ്യത്തെ പ്രശസ്തനായ ഹാർട്ട് സർജൻ മുഹമ്മദ് റൈഹാൻ ഷാഹിദിന്റെ ഭാര്യ കൂടിയാണ് സുറുമി. എന്നാൽ ഇവരിൽ നിന്നെല്ലാം വ്യത്യസ്തയായി വരകളുടെ ലോകത്താണ് സുറുമി. അച്ഛനെയും സഹോദരനെയും പോലെ സിനിമയിൽ എത്താതെ ചിത്ര രചനയാണ് സുറുമി തന്റെ ഇഷ്ട മേഖലയായി തെരഞ്ഞെടുത്തിരിക്കുന്നത്.

Advertisement