മലയാളം സീരിയൽ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് നിരഞ്ജൻ നായർ. നിലവധി സീരിയലുകളിലെ വ്യത്യസ്തമായ വേഷങ്ങൾ അവതരിപ്പിക്കുന്ന നിരഞ്ജൻ നായർക്കാ ആരാധകരും ഏറെയാണ്. രാത്രിമഴ സീരിയലിലെ സുധി, മൂന്നുമണി സീരിയലിലെ രവി എന്നിങ്ങനെയുള്ള വേഷങ്ങളിലൂടെയാണ് നിരഞ്ജൻ കുടുംബപ്രേക്ഷകരുടെ ഇഷ്ടം നേടിയത്.
ഇപ്പോൾ പൂക്കാലം വരവായി, രാക്കുയിൽ എന്നീ സീരിയലുകളിൽ അഭിനയിക്കുന്നു. സീ കേരള ചാനലിൽ സംപ്രേഷണം ചെയ്യുന്ന സൂപ്പർഹിറ്റ് സീരിയലായ പൂക്കാലം വരവായി എന്ന പരമ്പരയിലെ നായകന്മാരിൽ ഒരാളായ ഹർഷനെ അവതരിപ്പിക്കുന്നത് നിരഞ്ജൻ നായരാണ്.
2018 സെപ്റ്റംബറിലായിരുന്നു ഗോപികയുമായിട്ടുള്ള നിരഞ്ജന്റെ വിവാഹം നടന്നത്. ഇപ്പോളിതാ കോവിഡിനെക്കുറിച്ച് പറയുകയാണ് താരം. ഇപപോഴിതാ നിരഞ്ജൻ നായർ അച്ഛനാവാൻ ഒരുങ്ങുകയാണ്. ആദ്യ കണ്മണിയുടെ വരവിനെ കുറിച്ച് താരം തന്നെയാണ് പുറംലോകത്തെ അറിയിച്ചത്.
ശേഷം ഭാര്യയ്ക്കൊപ്പമുള്ള ഫോട്ടോസും താരം പങ്കുവെച്ചിരുന്നു. എന്നാൽ ലോക്ഡൗൺ മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി താനടക്കമുള്ള താരങ്ങളെ വല്ലാതെ ബാധിക്കുന്നുണ്ടെന്ന് തുറന്നു പറയുകയാണ് താരം. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലൂടെയാണ് താരം വിശേഷങ്ങൾ പറഞ്ഞത്.
നിരഞ്ജൻ നായരുടെ വാക്കുകൾ ഇങ്ങനെ:
നമുക്ക് ചുറ്റുമുള്ള സ്ഥിതി മോശമാണ്. മാസങ്ങളോളം ജോലി ഇല്ലാതെ ജീവിക്കുക എന്നതും ബുദ്ധിമുട്ടാണ്. ഈ ഇൻഡസ്ട്രിയിലെ ഭൂരിഭാഗം ആളുകളുടെയും ഏകവരുമാനമാർഗം ഇതാണ്. എന്റെ ചെലവുകൾക്ക് വേണ്ടി എനിക്ക് ഒരേ സമയം രണ്ട് പ്രോജക്ടുകൾ ചെയ്യേണ്ടതായി വന്നു.
ഇപ്പോൾ രണ്ടും നിർത്തി വെച്ചു. ഇതിനെ ഇനി എങ്ങനെ നേരിടാം എന്നതിനെ കുറിച്ച് എനിക്ക് ആശങ്കയുണ്ട്. ഇതിലെ വിരോധാഭാസം എന്താണെന്ന് വെച്ചാൽ സീരിയലിൽ അഭിനയിക്കുന്നതോടെ ഞങ്ങൾ വലിയ തുക സമ്പാദിക്കുന്നുണ്ടെന്നും ഈ പ്രതിസന്ധി ഞങ്ങളെ ഒരിക്കലും ബാധിക്കില്ലെന്നുമാണ് ആളുകൾ കരുതുന്നത്.
ഞങ്ങൾ സാമ്പത്തിക ബുദ്ധിമുട്ടുകളെ കുറിച്ച് പറയുകയാണെങ്കിൽ എല്ലാവരും തമാശയാണെന്നേ വിചാരിക്കുകയുള്ളു. ജോലി ചെയ്യാൻ ഞാൻ ശ്രമിച്ചിരുന്നു. നല്ല ശമ്പളം വാങ്ങുന്ന സീരിയൽ താരങ്ങൾ എന്തിനാണ് ഈ ജോലി നോക്കുന്നതെന്നാണ് തൊഴിലാളികളുടെ മറുചോദ്യം.
അതുകൊണ്ട് ആരും ജോലി തരുന്നില്ല. കാര്യങ്ങളെല്ലാം ശരിയാവുമെന്ന് പ്രതീക്ഷിക്കാം. ഇത് ടെലിവിഷൻ താരങ്ങളുടെ കാര്യം മാത്രമല്ല. സാങ്കേതിക പ്രവർത്തകരുടെയും സ്റ്റേജ് ആർട്ടിസ്റ്റുകൾ തുടങ്ങിയവരുടെയെല്ലാം കാര്യവും ഇതുപോലെ തന്നെയാണ്.
ഞങ്ങൾക്ക് ബാങ്ക് വായ്പകൾ വാടകൾ, മറ്റ് ഇഎംഐ കൾ ഒക്കെ അടക്കേണ്ടതായി ഉണ്ട്. പ്രശസ്തി കൊണ്ട് ഒരിക്കലും വിശപ്പ് മാറില്ല. ഞങ്ങൾക്കും ഇതിനെ അതിജീവിക്കുന്നതിനായി ജോലി ചെയ്യണ്ടേത് അത്യാവശ്യമാണ്. കൈയിൽ നീക്കിയിരിപ്പ് ഒന്നുമില്ലാതെ മുന്നോട്ട് ജീവിക്കുന്നത് എളുപ്പമാണെന്ന് തോന്നുന്നില്ല. മറ്റുള്ളവരെ പോലെ ഞാനും ഇതിനെ കുറിച്ച് ചിന്തിക്കാൻ തുടങ്ങിയെന്നും നിരഞ്ജൻ നായർ വ്യക്തമാക്കുന്നു.