ബാലതാരമായി എത്തി പിന്നീട് മലയാള സിനിമയിലെ എണ്ണംപറഞ്ഞ നായികമാരിൽ ഒരാളായി മാറിയ താരമാണ് കാവ്യാ മാധവൻ. നിരവധി ഹിറ്റ് സിനിമകളിൽ നായികയായി അഭിനയിച്ച കാവ്യ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറുക ആയിരുന്നു.
സൂപ്പർതാരങ്ങൾക്കും യുവതാരങ്ങൾക്കും എല്ലാം ഒപ്പം വേഷമിട്ട കാവ്യാ മാധവൻ ഇപ്പോൾ സിനിമയിൽ നിന്ന് ഇടവേള എടുത്തിരിക്കുകയാണ്. കാവ്യയുടെ ആദ്യ വിവാഹവും വിവാഹ മോചനവും രണ്ടാം വിവാഹവും എല്ലാം വലിയ വാർത്തവിവാഹം കഴിച്ചത്. എന്നാൽ ഈ ബന്ധം അധികനാൾ നീണ്ടു നിന്നില്ല.
Also Read
വീണ്ടും വിവാഹം കഴിക്കാൻ ഒരുങ്ങി ബാല, അച്ഛൻ അവസാനം ആവശ്യപ്പെട്ടത് ഇക്കാര്യമാണെന്ന് നടൻ
അഭിപ്രായ ഭിന്നതകളെ തുടർന്ന് ഇരുവരും വേർപിരിയുകയായിരുന്നു. തുടർന്ന് സിനിമയിലേക്ക് മടങ്ങിയെത്തിയ കാവ്യാ മാധവനെ സിനിമയിൽ തന്റെ ആദ്യ നായകനായ നടൻ ദിലീപ് ജീവിത സഖി ആക്കുകയായിരുന്നു. ഇരിവരുടേയും പ്രണയ വിവഹം ആയിരുന്നു ഇത്.
ആദ്യം നടി മഞ്ജുവാര്യരെ വിവാഹം കഴിച്ച ദിലീപ് പിന്നീട് വിവാഹമോചിതനായിരുന്നു. അതിന് ശേഷമായിരുന്നു ദിലീപ് കാവ്യയ്ക്ക് മിന്നു ചാർത്തിയത്. അതേ സമയം നിരവധി സിനിമകളിൽ ജോഡിയായി അഭിനയിച്ചിട്ടുള്ള ദിലീപും കാവ്യുമായി ഇഷ്ടത്തിലായിരുന്നു എന്നും അതാണ് മഞ്ജു വാര്യരുമായുള്ള പ്രശ്നത്തിന് കാരണമെന്നും ആരോപണങ്ങൾ ഉയർന്നിരുന്നു.
അതേ സമയം സിനിമയിൽ ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും എല്ലാം കാവ്യാ മാധവൻ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയമാണ്. കാവ്യയെ അനുകൂലിച്ചും എതിർത്തും ധാരാളം ചർച്ചകൾ സോഷ്യൽ ലോകത്ത് നടക്കാറുണ്ട്. ഇപ്പോഴിതാ കാവ്യക്ക് പിന്തുണ നൽകികൊണ്ടുള്ള ആരാധകരുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്.
ഇന്ന് സഹതാരളായി അഭിനയിക്കുന്നവർക്കു പോലും ഫാൻ പേജ് ഉള്ളപ്പോൾ ഒരു ദശാബ്ദത്തിന്റെ തന്നേ മുഖശ്രീ ആയിരുന്ന ഒരു നായികക്ക് എന്തുകൊണ്ട് ഫാൻ പേജ് ആയികൂടാ എന്ന് പറഞ്ഞുകൊണ്ടുള്ള ഒരു പോസ്റ്റ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.
വൈറലാകുന്ന ആ പോസ്റ്റ് ഇങ്ങനെ:
എന്തുകൊണ്ട് കാവ്യയെ പിന്തുണയ്ക്കുന്നു? ഇന്നലെ വന്നൊരു ചോദ്യം ആയിരുന്നു ഇത്. എന്തുകൊണ്ട് ഇങ്ങനെ ഒരു ചോദ്യം ചോദിച്ചത് എന്ന് വ്യക്തമായില്ല. ഇന്ന് സഹതാരളായി അഭിനയിക്കുന്നവർക്കു പോലും ഫാൻ പേജ് ഉള്ളപ്പോൾ ഒരു ദശാബ്ദത്തിന്റെ തന്നേ മുഖശ്രീ ആയിരുന്ന ഒരു നായികക്ക് എന്തുകൊണ്ട് ഫാൻ പേജ് ആയികൂടാ.
അവരുടെ അഭിനയ ചാരുതയ്ക്കൊപ്പം കാവ്യ എന്ന വ്യക്തിയെ കൂടെ ഞങ്ങൾ സ്നേഹിക്കുന്നു. അവരുടെ ജീവിതത്തിൽ അവരെടുത്ത തീരുമാനങ്ങൾ അവരുടെ ശരികളാകും. ആ തീരുമാനങ്ങൾക്കു പിന്നിൽ നിങ്ങൾക്കോ ഞങ്ങൾക്കോ അറിയാത്ത കാരണങ്ങൾ ഉണ്ടാകും.
അതു പൂർണമായി തെറ്റാണെന്നോ ശരിയാണെന്നോ നമുക്ക് ആർക്കും പറയാൻ പറ്റില്ല’നിങ്ങളിൽ ചിലർ അതിൽ കുറ്റങ്ങൾ മാത്രം കണ്ടെത്താൻ ശ്രമിക്കുമ്പോൾ ഞങ്ങൾ അതിലെ ശരികളെ കണ്ടെത്താൻ ശ്രമിക്കുന്നു. അതിനു ഞങ്ങൾക്ക് ഞങ്ങളുടേതായ ന്യായങ്ങളുമുണ്ട്. അതിന്റെ ബലത്തിലാണ് ഞങ്ങൾ കാവ്യക്ക് വേണ്ടി ഫാൻ പേജ് തുടങ്ങിയതും.
അതു ഞങ്ങളുടെ സ്വന്തന്ത്ര്യം. അതിനോട് തീർത്തും യോജിക്കാൻ പറ്റാത്തവർക്ക് അൺഫോളോ ചെയ്യാം. പിന്നെ വെറുക്കുന്നവരോടാണ്, ഞങ്ങളുടെ പേജിൽ എന്തിടണം എന്നത് ഞങ്ങളുടെ ഇഷ്ടമാണ്. അതിൽ എന്തേലും ബുദ്ധിമുട്ടുള്ളവർ അൺഫോളോ ചെയ്തേക്കൂ. ഞങ്ങൾക്കിഷ്ടമില്ലാത്ത എന്തേലും കണ്ടാൽ ഞങ്ങൾ അത് ഡിലീറ്റ് അല്ലെങ്കിൽ ബ്ലോക്ക് ചെയ്യും.
Also Read
അമ്മ ആയതിന് ശേഷമുള്ള കിടു ഫോട്ടോഷൂട്ടുമായി മിയ ജോർജ്, തടികൂടിയെന്ന് ആരാധകർ, വൈറലായി ചിത്രങ്ങൾ
പിന്നെ എന്തുകൊണ്ട് റിയാക്റ്റ് ചെയുന്നില്ല എന്നുവെച്ചാൽ ഒരു പണിയും ഇല്ലാതെ മറ്റുള്ളവരുടെ ലൈഫിൽ കയറി നോക്കുവാനും അഭിപ്രായം പറയുവാനും ചിലർക്കു പ്രത്യേക താത്പര്യം ആണ് ഇങ്ങനെയുള്ളവരോട് റിയാക്റ്റ് ചെയുവാൻ കുറച്ചു ബുദ്ധിമുട്ടുണ്ടെന്നും കുറിപ്പിൽ പറയുന്നു.