ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സീരിയലായ പാടാത്ത പൈങ്കിളി എന്ന പരമ്പര മലയാളത്തിലെ ടെലിവിഷൻ സീരിയലുകളിൽ സൂപ്പർഹിറ്റായി മാറി കൊണ്ടിരിക്കുന്ന ഒന്നാണ്. കൺമണി എന്ന പെൺകുട്ടിയിലൂടെ ഒരു കുടുംബകഥ പറയുന്ന പരമ്പരയാണ് പാടാത്ത പൈങ്കിളി.
ദേവ എന്ന കഥാപാത്രമാണ് ഇതിലെ നായക കഥാപാത്രം. കൺമണിയെ അവതരിപ്പിക്കുന്നത് മനീഷ മോഹൻ എന്ന താരമാണ്. ദേവയെ അവതരിപ്പിച്ചിരുന്നത് സൂരജ് സൺ എന്ന നടൻ ആയിരുന്നു. അതേ സമയം
റേറ്റിങ്ങിൽ ഏറെ മുൻപന്തിയിൽ എത്തി നിൽക്കുമ്പോ ഴാണ് പാടാത്ത പൈങ്കിളിയിലെ നായകൻ അപ്രത്യക്ഷനാവുന്നത്.
ദേവ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്ന നടൻ സൂരജ് സണ്ണിനെ കാണാതെ വന്നതോടെ പ്രേക്ഷകരും നിരാശയിലായി. ഒടുവിൽ സീരിയലിൽ നിന്നും പിന്മാറിയതായി അറിയിച്ച് സൂരജും രംഗത്ത് വന്നു. തനിക്ക് പെട്ടെന്നുണ്ടായ അസുഖത്തെ തുടർന്ന് സീരിയൽ മുന്നോട്ട് കൊണ്ട് പോവാൻ സാധിക്കാതെ വന്നതാണെന്നും മറ്റ് പ്രശ്നങ്ങളൊന്നും ഇല്ലെന്നുമാണ് സൂരജ് പറഞ്ഞത്.
ഒപ്പം ഇതുവരെ തന്ന പിന്തുണകൾക്കുള്ള നന്ദിയും താരം അറിയിച്ചു. വൈകാതെ സീരിയലിലേക്ക് പുതിയൊരു നായകൻ എത്തിയിരിക്കുകയാണ്. ലക്ജിത് സൈനി എന്ന താരമാണ് പാടാത്ത പൈങ്കിളിയിൽ പുതിയ ദേവയായി എത്തിയത്.
ഒരു വീഴ്ചയിൽ അവസാനിക്കുന്നതല്ല തന്റെ സ്വപ്നങ്ങളെന്ന് പറയുകയാണ് സൂരജ് സൺ ഇപ്പോൾ . സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ച കുറിപ്പിലാണ് സൂരജ് ഇങ്ങനെ എഴുതിയത്. ഒരാൾ ഒരു അഭിനേതാവായി ജനങ്ങളുടെ മുന്നിൽ അവന്റെ കഴിവുകൾ കാഴ്ച വെക്കുന്ന നിമിഷം.
അവൻ അവിടെ എത്തുന്നതു വരെയുള്ള അവന്റെ കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും ആരും കാണാനോ കേൾക്കാനോ ഉണ്ടാവില്ല. പിന്നെ വാഴ്ത്തി പാടാനും താഴ്ത്തി പാടാനും ആയിരം പേർ വരും. ഒരു വീഴ്ചയിൽ അവസാനിക്കേണ്ടത് അല്ല എന്റെ സ്വപ്നങ്ങൾ.
ഞാൻ എന്റെ സ്വപ്നങ്ങൾ വരച്ചത് വെള്ളത്തിൽ അല്ല. എന്റെ ഈ വിശ്രമവേള ഒരുപാട് അനുഭവങ്ങളും തിരിച്ചറിവുകളും എനിക്ക് സമ്മാനിച്ചു. തോൽവി വിജയത്തിന്റെ മുന്നോടിയാണ് എന്ന് കേട്ടിട്ടില്ലേ അത് തന്നെ സംഭവിക്കും. ദൈവവും, നിങ്ങളുടെ സ്നേഹവും പ്രാർത്ഥനയും എന്റെ കൂടെ ഉണ്ടെങ്കിൽ. ഈ സൂര്യൻ വരും പ്രഭാതങ്ങളിൽ ഉദിച്ചു ഉയർന്നു തന്നെ നിൽക്കുമെന്നും സൂരജ് കുറിക്കുന്നു.