അങ്ങനെ മമ്മൂക്കയും ഒത്തുള്ള ആ സീൻ എന്റെ കയ്യിൽ നിന്നും പോയി, എടുത്തത് 30 റീടേക്കുകൾ: സംവൃത സുനിൽ

234

ലാൽ ജോസ് സംവിധാന ചെയ്ത ദിലീപ് ചിത്രം രസികനിലൂടെ അരങ്ങേറി പിന്നീട് മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് സംവൃത സുനിൽ. പിന്നീട് നരവധി സൂപ്പർഹിറ്റ് സിനിമകളിൽ നായകയായി വേഷമിട്ട സംവൃത മലയാള സിനിമയിലെ മുൻനിര നായികയായി തിളങ്ങിയിരുന്നു.

മലയാളത്തിലെ താരരാജാക്കൻമാര മമ്മൂട്ടിയും മോഹൻലാലും അടക്കമുള്ള സൂപ്പർ താരങ്ങളുടെയും യുവ താരങ്ങളുടെയുമെല്ലാം സിനിമകളിൽ പ്രധാന വേഷങ്ങളിൽ നടി അഭിനയിച്ചിരുന്നു. സംവൃത സുനിൽ തന്റെ കരിയറിൽ കൂടുതലും അഭിനയിച്ചത് അഭിനയ പ്രാധാന്യമുളള റോളുകളിലാണ്.

Advertisements

Also Read
ലൊക്കേഷനിൽ വന്നു കഴിഞ്ഞാൽ മുകേഷിന്റെ സ്ഥിരം സ്വഭാവം ഇങ്ങനാണ്: തുറന്നു പറഞ്ഞ് പിആർഒ വാഴൂർ ജോസ്

വിവാഹ ശേഷം സിനിമ വിട്ട താരം പിന്നീട് ഒരു സിനിമയിൽ മാത്രമാണ് അഭിനയിച്ചത്. ആ സമയത്ത് തന്നെ ഒരു റിയാലിറ്റി ഷോയിൽ വിധികർത്താവായും നടി എത്തിയിരുന്നു. അതേസമയം നേരത്തെ മെഗാസ്റ്റാർ മമ്മൂട്ടി നായകനായ ജോഷി ചിത്രം പോത്തൻ വാവയിൽ സംവൃതയും അഭിനയിച്ചിരുന്നു. ചിത്രത്തിൽ ഗായത്രി എന്ന ഒരു കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്.

മമ്മൂട്ടിക്കൊപ്പം ഉഷ ഉതുപ്പ്, നെടുമുടി വേണു, ഗോപിക, ബിജുകുട്ടൻ, രാജൻ പി ദേവ് ഉൾപ്പെടെയുളള താരങ്ങൾ പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു പോത്തൻവാവ. അതേസമയം സിനിമയിൽ അഭിനയിച്ചപ്പോൾ കൈയ്യിൽ നിന്നും പോയ ഒരു സീനിനെ കുറിച്ച് സംവൃത സുനിൽ വെളിപ്പെടുത്തിയിരുന്നു. പോത്തൻവാവയിൽ ആളുകൾ നോക്കിനിൽക്കെ മമ്മൂട്ടിയെ വഴക്ക് പറയേണ്ടി വന്ന ഒരു രംഗം താൻ വളരെ ബുദ്ധിമുട്ടിയാണ് ചെയ്തുതീർത്തതെന്നാണ് സംവൃത സുനിൽ പറയുന്നത്.

സംവൃത സുനിലിന്റെ വാക്കുകൾ ഇങ്ങനെ:

ജോഷി സാർ സംവിധാനം ചെയ്ത പോത്തൻവാവ എന്ന സിനിമയിൽ ഞാൻ മമ്മൂക്കയെ വഴക്ക് പറയുന്ന ഒരു രംഗമുണ്ട്. ആ സീൻ ചെയ്യാനായി എനിക്ക് മുപ്പതോളം ടേക്കുകൾ എടുക്കേണ്ടി വന്നു. സിനിമ ചിത്രീകരിക്കുമ്പോൾ അവിടെ വലിയ ജനക്കൂട്ടമായിരുന്നു. അവർക്ക് മുന്നിൽ വെച്ച് സിനിമയാണെങ്കിൽ കൂടി മമ്മൂക്കയോട് അങ്ങനെ പെരുമാറുക എന്നത് എന്നെ സംബന്ധിച്ചു വലിയ മടിയായിരുന്നു.

Also Read
പ്ലസ് ടുവിൽ പഠിക്കുമ്പോഴാണ് വിഷ്ണു ചേട്ടൻ എന്നോട് ഇഷ്ടമാണെന്ന് പറയുന്നത്, ഡിഗ്രിക്ക് പഠിക്കുന്ന സമയത്താണ് ഞാൻ സമ്മതം പറഞ്ഞത്: അനു സിത്താര

ഇവൾ ആരാടാ മമ്മൂക്കയെ ചീത്ത പറയാൻ എന്നൊക്കെയുളള രീതിയിലായിരുന്നു പലരുടെയും നോട്ടം. സിനിമയിൽ അഭിനയിച്ചതിൽ എന്റെ കൈയ്യിൽ നിന്ന് പോയ പ്രധാന സീനുകളിൽ ഒന്നാണതെന്ന് സംവൃത സുനിൽ പറയുന്നു. 2006ലായിരുന്നു പോത്തൻവാവ പുറത്തിറങ്ങിയത്. ഉഷ ഉതുപ്പ് മമ്മൂട്ടിയുടെ അമ്മയായി അഭിനയിച്ച ചിത്രം കൂടിയായിരുന്നു പോത്തൻവാവ.

ബെന്നി പി നായരമ്പലത്തിന്റെ തിരക്കഥയിലാണ് സിനിമ ഒരുങ്ങിയത്. അലക്സ് പോൾ ഒരുക്കിയ പാട്ടുകളും ചിത്രത്തിന്റെതായി ശ്രദ്ധിക്കപ്പെട്ടിരുന്നു. ഗോപിക മമ്മൂട്ടിയുടെ നായികയായി അഭിനയിച്ച ചിത്രം ഒരു പക്ക എന്റർടെയ്നർ സിനിമ കൂടിയായിരുന്നു. റിലീസ് ചെയ്ത് വർഷങ്ങൾ കഴിഞ്ഞെങ്കിലും ഇപ്പോഴും ടെലിവിഷൻ ചാനലുകളിൽ വന്നാൽ മികച്ച പ്രേക്ഷക സ്വീകാര്യത സിനിമയ്ക്ക് ലഭിക്കാറുണ്ട്.

Advertisement