ബാലതാരമായി മലയാള സിനിമയിലെത്തി പിന്നീട് നായകയായും സഹനടിയായും ഒക്കം തിളങ്ങിയ താരമാണ് ഷഫ്ന. സിനിമയ്ക്ക് പിന്നാലെ സീരിയലുകളലിലും സജീവമാണ് ഷഫ്‌ന. അഭിനയ രംഗത്ത് തിളങ്ങി നിൽക്കുമ്പോൾ ആണ് താൻ നായകയായി പ്ലസ്ടു എന്ന സിനിമയിൽ ഒന്നിച്ച് വർക്ക് ചെയ്ത സജിൻ ടിപിയെ ഷഫ്‌ന വിവാഹം കഴിക്കുന്നത്.
വിവാഹശേഷം സിനിമയിൽ നിന്നും അവധി എടുത്തെങ്കിലും സീരിയൽ അഭിനയ രംഗത്ത് സജീവമാണ് ഷഫ്ന. അതേ സമയം ഷഫ്നയുടെ ഭർത്താവ് സജിൻ ടിപിയും ഇന്ന് പ്രേക്ഷകരുടെ പ്രിയ താരമാണ്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സൂപ്പർഹിറ്റ് പരമ്പരയായ സാന്ത്വനം എന്ന സീരിയലിലെ ശിവനായി മിന്നും പ്രകടനമാണ് സജിൻ കാഴ്ചവെക്കുന്നത്.
അതേ സമയം സജിനെ ഭർത്താവായി ലഭിച്ച താൻ ഭാഗ്യവതിയാണെന്നാണ് ഷഫ്ന പറയുന്നത്. താനത് അന്നും ഇന്നും എന്നും പറയുന്ന കാര്യമാണ്. തന്റെ അള്ളാഹ് തന്ന സമ്മാനമാണ് തന്റെ ഇക്ക എന്നാണ് ഷഫ്ന പറയുന്നത്. സമയം മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് ഷഫ്ന മനസ് തുറന്നത്.
ഈ ലോകത്ത് തന്നെ സജിനോളം മനസിലാക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന മറ്റൊരാളില്ലെന്നും ഷഫ്ന പറയുന്നു. സാന്ത്വനത്തിലെ ശിവനെ പോലെ എപ്പോഴും ദേഷ്യപ്പെടുന്ന വ്യക്തിയല്ല സജിൻ ജീവിതത്തിൽ എന്നാണ് ഷഫ്ന പറയുന്നത്. എല്ലാം തുറന്നു പറയുന്ന വ്യക്തിയാണ്.
സ്ട്രെയിറ്റ് ഫോർവേഡ് ആണെന്നാണ് ഷഫ്ന പറയുന്നത്. അതേസമയം ഷോർട്ട് ടെംപേർഡ് ആണെന്നും ഷഫ്ന പറയുന്നു. പക്ഷെ സെക്കന്റുകൾക്കുള്ളിൽ തന്നെ പഴയത് പോലെയാകുമെന്നും താരം പറയുന്നു. തങ്ങളുടേത് ഒരു മിശ്രവിവാഹം ആയതിനാൽ തുടക്കത്തിൽ അൽപ്പം പ്രശ്നം ഉണ്ടായിരുന്നുവെന്നാണ് ഷഫ്ന പറയുന്നത്.
തന്റെ വീട്ടിലായിരുന്നു പ്രശ്നം. എന്നാൽ ഇപ്പോൾ അതൊന്നും ഓർക്കാൻ പോലും ആഗ്രഹിക്കുന്നില്ല. കുറച്ച് സമയത്തിനുള്ളിൽ എല്ലാം മാറി. ഇപ്പോൾ എല്ലാവരും ഹാപ്പിയാണെന്നും താരം പറയുന്നു. ഇക്കയുടെ വീട് ഒരു ഗ്രാമ പ്രദേശത്താണ്. കല്യാണം കഴിഞ്ഞ് ഒരുവർഷം ആയപ്പോഴേക്കും വിശേഷം ഒന്നും ഇല്ലേ വിശേഷം ഒന്നും ഇല്ലേ എന്ന ചോദ്യം കേൾക്കേണ്ടി വന്നിരുന്നുവെന്നും എന്നാൽ ഇപ്പോഴതില്ലെന്നും താരം പറയുന്നു.
സജിനെ ഇക്കയെന്ന് വിളിക്കാൻ പറഞ്ഞത് സജിൻ തന്നെയാണെന്നാണ് ഷഫ്ന പറയുന്നത്. വിവാഹം നടക്കുമെന്ന് ഉറപ്പായപ്പോഴാണ് എന്ത് വിളിക്കുമെന്ന തോന്നലുണ്ടായത്, അപ്പോൾ സജിൻ തന്നെയാണ് ഇക്ക എന്നു വിളിക്കാൻ പറഞ്ഞതെന്ന് ഷഫ്ന പറയുന്നു.