ആദ്യത്തെ കണ്മണിയിൽ ജയറാമിന്റെ നായികയായ താരത്തെ ഓർമ്മയില്ലേ? നടി സുധാറാണിയുടെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ

1033

തൊണ്ണൂറുകളിൽ മലയാള സിനിമയിൽ സൂപ്പർഹിറ്റ് കൂട്ടുകെട്ടായിരുന്നു സംവിധായകൻ രാജസേനൻ നടൻ ജയറാം കൂട്ടുകെട്ട്. ഇരുവരും ഒന്നിച്ച് എല്ലാ സിനിമകളും അക്കാലത്ത് ഒന്നിനൊന്ന് ഹിറ്റായി മാറിയിരുന്നു. ഹ്യൂമരിന് പ്രാധാന്യം കൊടുത്ത് ഒരുക്കിയ കുടുംബ ചിത്രങ്ങൾ ആയിരുന്നു ഇരുവരുടേയും മുഖമുദ്ര.

കടിഞ്ഞൂൽ കല്യാണം, അയലത്തെ അദ്ദേഹം, മേലേപറമ്പിൽ ആൺവീട്, സി ഐഡി ഉണ്ണികൃഷ്ണൻ ബിഎബിഎഡ്, ആദ്യത്തെ കൺമണി, അനിയൻ ബാവ ചേട്ടൻ ബാവ, ദില്ലിവാലാ രാജകുമാരൻ, സ്വപ്‌നലോകത്തെ ബാലഭാസ്‌കരൻ, ദി കാർ, കഥാ നായകൻ, ഞങ്ങൾ സന്തുഷ്ടരാണ്, കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ, നാടൻപെണ്ണും നാട്ടുപ്രമാണിയും, മലയാളി മാമന് വണക്കം തുടങ്ങി നിരവധി സൂപ്പർ ഹിറ്റുകളായിരുന്നു ഇരുവരും മലയാളതത്തിന് സമ്മാനിച്ചത്.

Advertisements

Also Read
ഞാൻ ജനിച്ചതും വളർന്നതും ഇസ്ലാം ചുറ്റുപാടിൽ തന്നെയാണ്, ഇനിയും സംശയം ഉള്ളവർ ഇങ്ങു പോരെ മാറ്റിത്തരാം: തന്നെ കുറിച്ച് വ്യാജ വാർത്ത പ്രചരിപ്പിച്ചവർക്ക് എതിരെ ആഞ്ഞടിച്ച് നജിം അർഷാദ്

1995ൽ രാജസേനൻ ജയറാം കൂട്ടുകെട്ടിൽ ഇറങ്ങി കുടുംബസദസ്സുകളിൽ ചിരിയുടെ മാലപ്പടക്കം പൊട്ടിച്ച ചിത്രമായിരുന്നു ആദ്യത്തെ കണ്മണി. ജയറാമിന് ഒപ്പം സുധാറാണി എന്ന നടി നായികയായി എത്തിയ ചിത്രത്തിൽ ബിജു മേനോൻ, ജഗതി ശ്രീകുമാർ, കെപിഎസി ലളിത, ചിപ്പി എന്നിവരും പ്രധാനവേഷങ്ങളിൽ എത്തി. ശ്രീദേവിയുടെ കഥയ്ക്ക് റാഫി മെക്കാർട്ടിൻ തിരക്കഥയും സംഭാഷണം രചിച്ച ആദ്യത്തെ കൺമണി ബോക്‌സ് ഓഫീസിൽ തകർപ്പൻ വിജയമായിരുന്നു നേടിയെടുത്തത്.

വീട്ടിൽ പെൺകുട്ടികൾ ജനിക്കുന്നത് ഇഷ്ടമല്ലാത്ത ഒരു അമ്മയുടെ കഥയായിരുന്നു ചിത്രം പറഞ്ഞ്. ഈ അമ്മയുടെ (കെപിഎസി ലളിത) ആൺകുട്ടികൾക്ക് ഉണ്ടാകുന്ന മുഴുവൻ കുട്ടികളും പെൺകുട്ടികളുമാണ്. അമ്മയുടെ കുടുംബസ്വത്ത് ലഭിക്കണമെങ്കിൽ ഒരു ആൺകുഞ്ഞിന്റെ ജനനം കുടുംബത്തിൽ ഉണ്ടായേ പറ്റൂ.

അതിനുവേണ്ടിയുള്ള കുടുംബത്തിലെ ആൺമക്കളുടെ പരിശ്രമവും, ഇളയമകനായി എത്തുന്ന ജയറാം തനിക്ക് ജനിക്കുന്ന പെൺകുഞ്ഞിനെ സുഹൃത്തിന് കൈമാറി തനിക്ക് ജനിച്ചത് ആൺകുഞ്ഞ് ആണെന്ന് അമ്മയെ തെറ്റിദ്ധരിപ്പിക്കുകയും, ജയറാമിന്റെ ചേട്ടൻമാർ ഇതറിഞ്ഞു അമ്മയായ കെപിഎസി ലളിതയെ സത്യാവസ്ഥ അറിയിക്കാൻ ഒക്കെ ശ്രമിക്കുന്നതുമാണ് സിനിമ.

ഈ സിനിമയിൽ ജയറാമിന്റെ ഭാര്യയായി എത്തിയ അംബിക എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ത് കന്നട നടിയായ സുധ റാണി ആയിരുന്നു. എന്നാൽ ഈ ഒരൊറ്റ സിനിമ മാത്രമേ സുധാ റാണി മലയാളത്തിൽ ചെയ്തിട്ടുള്ളു. പക്ഷേ ഇന്നും ആദ്യത്തെ കണ്മണി എന്ന സിനിമയെ കുറിച്ച് ഓർക്കുമ്പോൾ മലയാളികളുടെ മനസ്സിലേക്ക് എത്തുന്ന താരമാണ് സുധാ റാണി.

അതേ സമയം ജയശ്രീ എന്നാണ് താരത്തിന്റെ യഥാർത്ഥ പേര്. പ്രശസ്ത മോഡൽ കൂടിയായ താരം സിനിമയിൽ നായികയായും ഡബ്ബിങ് ആർട്ടിസ്റ്റായും പ്രവർത്തിച്ചിട്ടുണ്ട്. കൂടുതലും കന്നഡ ചിത്രങ്ങളിലാണ് താരം അഭിനയിച്ചിട്ടുള്ളതെങ്കിലും തെലുങ്ക്, തുളു, തമിഴ്, മലയാളം എന്നീ ഭാഷകളിലു താരം വേഷം ഇട്ടിട്ടുണ്ട്.

Also Read
നിലത്തിരുന്ന് ചക്ക മുറിക്കുന്ന മലയാളത്തിന്റെ പ്രിയ താരത്തെ മനസ്സിലായോ ? സോഷ്യൽമീഡിയയിൽ ശ്രദ്ധ നേടി ചിത്രങ്ങൾ

തന്റെ മൂന്നാം വയസ്സിൽ ആണ് താരം ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ എത്തുന്നത്. ഒരു ബിസ്‌ക്കറ്റിന്റെ ബാലതാരമായ മോഡലായിട്ടാണ് സുധാ റാണി അഭിനയ മേഖലയിലേക്ക് കടന്നു വരുന്നത്. 13ാം വയസിലാണ് ഒരു കന്നട സിനിമയിൽ ആദ്യമായി താരം നായികയായി എത്തുന്നത്. അവിടെ നിന്നും പടിപടിയായി താരം ഉയരുകയായിരുന്നു.

ഒരു പരമ്പരാഗത ബ്രാഹ്മണ കുടുംബത്തിലാണ് സുധാറാണിയുടെ ജനനം. ഗോപാലകൃഷ്ണന്റെയും നാഗ ലക്ഷ്മിയുടെയും മകളായി ജനിച്ചസുധാ റാണി മികച്ച ഒരു നർത്തകി കൂടിയാണ്. അഞ്ചാം വയസ്സ് മുതൽ താരം നൃത്തം അഭ്യസിച്ചിരുന്നു. സിനിമകളിൽ തിളങ്ങി നിന്ന സമയത്ത് തന്നെ അമേരിക്കയിലെ അനസ്‌തേഷ്യ ഡോക്ടറായ സഞ്ജയിയെ വിവാഹം കഴിച്ചതാരം അധികം താമസിയാതെ വിവാഹബന്ധം വേർപെടുത്തി.

പിന്നീട് ബന്ധുവായ ഗോവർധനെ വിവാഹം കഴിക്കുകയായിരുന്നു. ഇന്ന് സുധാ റാണി ഒരു അമ്മ കൂടിയാണ്. ഇപ്പോഴും സിനിമയിൽ സജീവമാണ് സുധാ റാണി. 2021ൽ പുറത്തിറങ്ങിയ യുവരത്നാ എന്ന സിനിമയിലെ ഒരു പ്രൊഫസർ വേഷത്തിലാണ് സുധാ റാണി അവസാനം എത്തിയത്.

Advertisement