സാന്ത്വനത്തിലെ ഹരിയുടെ അപ്പു ശരിക്കും ആരാണെന്നറിയാമോ, തമിഴ് സിനിമകളിൽ തിളങ്ങിയ താരത്തിന്റെ വിശേഷങ്ങൾ ഇങ്ങനെ

728

മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട പരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം എന്ന സീരിയിൽ. റേറ്റിങ്ങിൽ ഏറെ മുന്നിലുള്ള ഈ സീരിയൽ നിർമ്മിക്കുന്നത് മലയാള സിനിമയിലെ മുൻകാല നായിക ചിപ്പിയും ഭർത്താവ് രഞ്ജിത്തും ചേർന്നാണ്.

ചിപ്പി ഒരു പ്രധാനവേഷത്തിലും എത്തുന്ന സീരിയൽ ഒരു കുടുംബ കഥയാണ് പറയുന്നത്. ഈ പരമ്പരപോലെ തന്നെ ഇതിലെ കഥാപാത്രങ്ങളും അവ അവതരിപ്പിക്കുന്ന താരങ്ങളും ആരാധകർക്ക് ഏറെ പ്രിയങ്കരരാണ്. സീരിയലിൽ ഏറം ശ്രദ്ധിക്കപ്പെട്ട കഥാപാത്രമാണ് അപർണ എന്ന അപ്പു.

Advertisements

സാന്ത്വനത്തിലെ ഹരിയുടെ കാമുകിയായാണ് അപ്പു സീരിയലിലേക്ക് വന്നത്. കോടീശ്വരന്റെ മകളായ അപ്പു ഒരു സാധാരണ വീട്ടിലെ പയ്യനെ പ്രണയിക്കുകയും വീട്ടുക്കാരുടെ എതിർപ്പ് നിലനിൽക്കവെ അവനെ വിവാഹം കഴിക്കുകയും ചെയ്യുകയാണ് സീരിയലിൽ.

രക്ഷാ രാജ് എന്ന താരമാണ് സാന്ത്വനത്തിൽ അപർണയെ അവതരിപ്പിക്കുന്നത്. കമർകാറ്റ് എന്ന തമിഴ് സിനിമയിലൂട അഭിനയ ലോകത്ത് എത്തിയ നടിയാണ് രക്ഷാ രാജ്. കമർകാറ്റ് എന്ന ചിത്രത്തിന് പിന്നാലെ പണ്ടയോട ഗലാട്ട, തൊപ്പി എന്നീ സിനിമകളിലും അഭിനയിച്ചു. പിന്നീട് നിരവധി സിനിമകളിലും പരമ്പരകളിലും രക്ഷാ രാജ് വേഷമിട്ടു.

സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്തിരുന്ന നമുക്ക് പാർക്കുവാൻ മുന്തിരിത്തോപ്പുകൾ എന്ന പരമ്പരയിലൂടെയാണ് എന്ന രക്ഷ മിനി സ്‌ക്രീൻ രംഗത്തേക്ക് എത്തുന്നത്. ഇതിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സോളമന്റെ സ്വന്തം സോഫിയായിട്ടാണ് നമുക്ക് പാർക്കുവാൻ മുന്തിരിത്തോപ്പുകളിലൂടെ താരം ശ്രദ്ധ നേടിയത്.

സോഷ്യൽ മീഡിയയിലും സജീവമായ രക്ഷ പുത്തൻ ചിത്രങ്ങളെല്ലാം ആര്ധകർക്കായി പങ്കുവെയ്ക്കാറുണ്ട്. കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ രക്ഷ ഡെല്ലു എന്ന പേരിലാണ് ഇൻസ്റ്റഗ്രാമിൽ അറിയപ്പെടുന്നത്.

Advertisement