നിരവധി സൂപ്പർഹിറ്റ് സീരിയലുകൾ ആരാധകർക്ക് സമ്മാനിച്ചിട്ടുള്ള ഏഷ്യാനെറ്റിലെ ജനപ്രിയ പരമ്പരയാണ് അമ്മയറിയാതെ എന്ന സീരിയൽ. മറ്റ് സീരിയലുകളിൽ നിന്നും തീർത്തും വ്യത്യസ്തമായ പരമ്പരയാണ് അമ്മയറിയാതെ. സ്ഥിരം കണ്ണീർനായികയെ അമ്മയറിയാതെയിൽ കാണാൻ സാധിക്കില്ല. നായികയെ പോലെ തന്നെ നായകനും തീർത്തും വ്യത്യസ്തനാണ് ഈ പരമ്പരയിൽ.
അമ്മ അറിയാതെയിലെ നായകയായ അലീന ടീച്ചറുടെ ലക്ഷ്യത്തിന് സർവ്വ പിന്തുണയുമായി എത്തുന്ന അമ്പാടി അർജുനായി നേരത്തെ അഭിനയിച്ചത് നിഖിൽ നായർ ആയിരുന്നു. എന്നാൽ അടുത്തിടെ അമ്മ അറിയാതെ പ്രേക്ഷകരെ ഒന്നടങ്കം നിരാശയിലാക്കി നിഖിൽ നായർ പരമ്പരയിൽ നിന്നും പിന്മാറിയിരുന്നു.
അതേ സമയം തങ്ങളുടെ അമ്പാടിയായി എത്തിയ പകരക്കാരനെ അംഗീകരിക്കാൻ പോലും പലരും മടിച്ചു. അത്രമേലായിരുന്നു നിഖിൽ പ്രേക്ഷകർക്കിടയിൽ നേടിയ സ്വീകാര്യത. സോഷ്യൽ മീഡിയയിലും പരമ്പരയുടെ യൂട്യൂബ് വീഡിയോകളിലുമെല്ലാം പ്രേക്ഷകർ ഇതേക്കുറിച്ചായിരുന്നു ചർച്ച ചെയ്തിരുന്നത്.
നിഖിലിനെ തിരിക കൊണ്ടുവരാൻ ആരാധകർ ക്യാംപയിനും ആരംഭിച്ചിരുന്നു. മറ്റ് നായകന്മാരിൽ നിന്നും തീർത്തും വ്യത്യസ്തനാണെന്നതാണ് അമ്പാടി ജനങ്ങൾ ഏറ്റെടുക്കാൻ കാരണം. അമ്പാടിയും അലീനയും തമ്മിലുള്ള കെമിസ്ട്രിയും പരമ്പരയെ ഹിറ്റ് ആക്കി മാറ്റുന്നതിൽ നിർണായകമായിരുന്നു. അതുകൊണ്ട് തന്നെയാണ് പരമ്പരയിൽ നിന്നും നിഖിൽ മാറി മറ്റൊരു താരം അമ്പാടിയാകുന്നുവെന്ന് അറിഞ്ഞതും പ്രേക്ഷകരിൽ പലർക്കും അത് ഉൾക്കൊള്ളാൻ സാധിക്കാതിരുന്നത്.
ആ നിരാശകൾക്ക് അവസാനമാവുകയാണെന്നാണ് പുതിയ റിപ്പോർട്ടുകൾ പറയുന്നത്. അതെ അമ്പാടിയായി നിഖിൽ തിരിച്ചെത്തുകയാണെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ ചിത്രീകരണം നടക്കുന്നില്ല. അടുത്ത മാസത്തോടെ ചിത്രീകരണം ആരംഭിക്കുമെന്നും അപ്പോൾ അമ്പാടിയായി എത്തുക നിഖിൽ തന്നെയായിരിക്കുമെന്നുമാണ് റിപ്പോർട്ടുകൾ പറയുന്നത്.
ഈ വിവരം പുറത്ത് വന്നതോടെ പരമ്പരയുടെ ആരാധകരും ആവേശത്തിലാണ്. തങ്ങളുടെ മനസിൽ പതിഞ്ഞു പോയ അമ്പാടിയുടെ മുഖം നിഖിലിന്റേതാണെന്നും അതിനാൽ നിഖിൽ തിരികെ എത്തുമ്പോൾ ഒരുപാട് സന്തോഷമുണ്ടെന്നുമാണ് ആരാധകർ പറയുന്നത്. അതിനിടെ ചില എപ്പസോഡുകളിൽ നിഖിലിന് പകരം അമ്പാടിയായി എത്തിയത് വിഷ്ണു ഉണ്ണികൃഷ്ണനായിരുന്നു.
പരമ്പരയുടെ 235ാം എപ്പിസോഡിലായിരുന്നു വിഷ്ണു അമ്പാടിയായി എത്തിയത്. വിഷ്ണുവിന്റെ പ്രകടനത്തെ കുറിച്ച് ആർക്കും എതിർപ്പൊന്നുമില്ലെങ്കിലും വിഷ്ണുവിനെ തങ്ങളുടെ മനസിലുള്ള അമ്പാടിയായി സങ്കൽപ്പിക്കാൻ സാധിക്കുന്നില്ലെന്നായിരുന്നു പ്രേക്ഷകർ പറഞ്ഞത്.
എന്തിന് ഏറെ പറയുന്നു, നിഖിൽ ഇല്ലെങ്കിൽ പരമ്പര അവസാനിപ്പിക്കുന്നതാണ് നല്ലതെന്ന് വരെ ചിലർ പറഞ്ഞിരുന്നു. നേരത്തെ ഏഷ്യാനെറ്റിലെ തന്നെ മറ്റൊരു പരമ്പരയായ പാടാത്ത പൈങ്കിളിയിലെ നായകനായി എത്തിയ സൂരജ് സണ്ണിന്റെ പിന്മാറ്റവും വലിയ ചർച്ചയായിരുന്നു. ആരോഗ്യകാരണത്തെ തുടർന്നായിരുന്നു സൂരജ് പരമ്പരയിൽ നിന്നും പിന്മാറിയത്. സൂരജിന് പകരം മറ്റൊരു താരം ദേവയായി പരമ്പരയിൽ എത്തിക്കഴിഞ്ഞു.