വിജയിയുടെ മകൻ സഞ്ജയ് ജെയ്‌സണിന്റെ നായികയാകാൻ ഒരുങ്ങുന്ന ഈ സുന്ദരിക്കുട്ടി ആരാണെന്ന് അറിയാവോ

8983

തെന്നിന്ത്യയിൽ ഏറ്റവു കൂടുതൽ ആരാധകർ ഉള്ള താരങ്ങളിൽ ഒരാളാണ് ദളപതി വിജയ്. തന്റെ കരിയറിൽ ഇതുവരെ വേഷമിട്ട സിനിമകളിൽ നാലോ അഞ്ചോ എണ്ണം ഒഴികെ ബാക്കി എല്ലാസിനിമകളും സൂപ്പർഹിറ്റാക്കിയിട്ടുള്ള താരം കൂടിയാണ് വിജയ്.

അതിനാൽ തന്നെ മറ്റെല്ലാം യുവ സൂപ്പർ സ്റ്റാറുകൾക്കും ഒരുപടി മുകളിലാണ് വിജയിയുടെ സ്ഥാനം. ഇന്ത്യയിൽ തന്നെ ഏറ്റവും താരമൂല്യം കൂടിയ നടന്മാരിൽ ഒരാളാണ് വിജയിയുടെ ചിത്രങ്ങളൊക്കെ ബോക്‌സ് ഓഫീസിൽ റെക്കോർഡ് കളക്ഷനാണ് നേടിയെടുക്കുന്നത്. കേരളത്തിലും മോഹൻലാൽ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരമാണ് വിജയ്.

Advertisements

ലോക്ഡൗൺ ഇളവുകൾ ലഭിച്ചപ്പോൾ തീയ്യറ്ററുകളിൽ ആദ്യമെത്തിയ വജയ് ചിത്രം മാസ്റ്റർ ഗംഭീര കളക്ഷൻ ആയിരുന്നു നേടിയത്. കളക്ഷൻ റെക്കോർഡുകൾ ഭേദിച്ച് കൊണ്ടാണ് ചിത്രം തിയേറ്ററുകളിൽ മുന്നേറിയിരുന്നത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ഈ സിനിമയിൽ മക്കൾ ശെൽവം വിജയ് സേതുപതി ആയിരുന്നു വില്ലൻ ആയി എത്തിയത്.

Also Read
ഞാനും മുസ്തഫയും തമ്മിലുള്ള ബന്ധം തീർച്ഛയായും സുരക്ഷിതമാണ്: പ്രതികരണവുമായി പ്രിയാ മണി

അതേ സമയം തമിഴിലെ ഏതൊരു നാടിയോടും ആരുടെ നായികയായി അഭിനയിക്കണം എന്ന് ചോദിച്ചു കഴിഞ്ഞാൽ അവരുടെ ആദ്യത്തെ ഉത്തരം വിജയ് എന്നായിരിക്കും. എന്നാൽ ഇതേ ചോദ്യം ഒരു യുവ നടിയോട് ചോദിച്ചപ്പോൾ അവർ അപ്രതീക്ഷിതമായ ഒരു മറുപടിയാണ് നൽകിയത്.

രാക്ഷസൻ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായി തമിഴിൽ സജീവമായി കൊണ്ടിരിക്കുന്ന രവീണ താഹയോട് ഒരു അഭിമുഖത്തിൽ ആണ് ഈ ചോദ്യം ഉന്നയിച്ചത്. അവതാരകനെ പോലെ ഞെട്ടിച്ചുകൊണ്ട് വിജയ്യുടെ മകനായ ജയ്‌സൺ സഞ്ജയ്ക്ക് ഒപ്പം അഭിനയിക്കണമെന്നാണ് രവീണ വ്യക്തമാക്കിയത്.

അതേ സമയം വളരെ പെട്ടെന്നാണ് താരത്തിന്റെ ഈ മറുപടി വൈറലായി. ബാലതാരമായാണ് തമിഴിൽ ആദ്യമായി രവീണ അഭിനയിക്കുന്നത്. ജില്ല, ജീവ, രാക്ഷസൻ തുടങ്ങിയ ചിത്രങ്ങളിലൊക്കെ താരം വേഷമിട്ടിട്ടുണ്ട്. സൂപ്പർ ഹിറ്റ് തമിഴ് പരമ്പരയായ മൗനരാഗത്തിലും താരം ഒരു കേന്ദ്രകഥാപാത്രമായി ഉണ്ട്.

അതേ സമയം ജയ്‌സൺ സഞ്ജയ് നായകനാകുന്ന ചിത്രം ഉടൻ തന്നെ തുടങ്ങുമെന്ന് ചില റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. വിജയ് സേതുപതിയും ഈ ചിത്രത്തിൽ ഉണ്ടാകുമെന്നു റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

Also Read
അതോടെ രോഹിണി കരച്ചിലോട് കരച്ചില് ആയി, വേറാരെങ്കിലും ആയിരുന്നെങ്കിൽ എനിക്ക് അടികിട്ടിയേനെ: വെളിപ്പെടുത്തലുമായി മണിയൻ പിള്ള രാജു

വിജയിയുടെ മകൻ ഒരു റീമേക്ക് ചിത്രത്തിലൂടെയാണ് അരങ്ങേറുന്നതെന്നാണ് റിപ്പോർട്ടുകൾ. തെലുങ്ക് ചിത്രമായ ഉപ്പേനയുടെ തമിഴ് റീമേക്കിലൂടെയാണ് വിജയിയുടെ മകൻ ജെയ്‌സൻ സഞ്ജയ് അരങ്ങേറുന്നത് എന്നാണ് റിപ്പോർട്ടുകൾ.

ചിത്രത്തിന്റെ റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നത് നടൻ വിജയ് സേതുപതിയാണ്. ചിത്രത്തിലൊരു പ്രധാന വേഷത്തിൽ വിജയ് സേതുപതി എത്തുകയും ചെയ്തിരുന്നു. ചിത്രത്തിന്റെ നിർമ്മാതാക്കൾ തമിഴിൽ ഡബ്ബ് ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാൽ പിന്നീട് സേതുപതി ഇടപ്പെട്ട് റീമേക്ക് അവകാശം സ്വന്തമാക്കുകയായിരുന്നു.

റൊമാന്റിക് ഡ്രാമയായ ഉപ്പേന ഫെബ്രുവരി 12 നായിരുന്നു തീയേറ്ററിലെത്തിയത്. വൈഷ്ണവ് തേജ് പ്രധാന വേഷത്തിലെത്തിയ ചിത്രം സംവിധാനം ചെയ്തത് ബുചി ബാബുവാണ്.

Advertisement