ലൂസിഫർ തെലുങ്ക് ചിരഞ്ജീവി ഉപേക്ഷിച്ചു; പകരം ചെയ്യുന്നത് മറ്റൊരു സൂപ്പർതാരത്തിന്റെ ഹിറ്റ് ചിത്രത്തിന്റെ റീമേക്ക്

39

മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ നായകനായി അഭിനയിച്ച് വൻവിജയം നേടിയ ചിത്രമായിരുന്നു ലൂസിഫർ. മലയാള സിനിമയുടെ യൂത്ത് ഐക്കൺ പൃഥിരാജ് സംവിധാം ചെയ്ത ഈ ചിത്രം രചിച്ചത് മുരളി ഗോപി ആയിരുന്നു. തകർപ്പൻ വിജയം നേടിയ ഈ സിനിമ മലയാളത്തിലെ സകല കളക്ഷൻ റെക്കോർഡുകളും തകർത്ത് 200 കോടി ക്ലബ്ബിൽ എത്തിയിരുന്നു.

അതേ സമയം ഈ ചിത്രത്തിന്റെ തെലുങ്ക് റിമേക്കിൽ തെന്നിത്യൻ സൂപ്പർതാരം ചിരഞ്ജീവി നായകനായെത്തുന്നു എന്ന വാർത്ത വലിയ പ്രചാരമാണ് നേടിയിരുന്നത്. 2021 ജനുവരിയിൽ വലിയ ചടങ്ങോടെ ഈ ചിത്രത്തിന്റെ ലോഞ്ചിംഗും നടന്നിരുന്നു.

Advertisements

അതേ സമയം ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ സിനിമാ പ്രേമികളെ നിരാശപ്പെടുത്തുന്നതാണ്. ചിരഞ്ജീവി ചിത്രത്തിൽ നിന്നും പിൻമാറുന്നുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. നേരത്തെ ചിത്രത്തിന്റെ സംവിധായകരായി വന്നിരുന്ന വിവി വിനായകും സുജീത്തും ചിത്രത്തിൽ നിന്ന് പിന്മാറിയിരുന്നു.

പിന്നീട് ജയം, തനി ഒരുവൻ ചിത്രങ്ങളുടെ സംവിധായകൻ മോഹൻ രാജ ചിത്രത്തിന്റെ സംവിധാന ചുമതല ഏറ്റെടുത്തിരുന്നു. പക്ഷെ ചിത്രത്തിൽ സംവിധായകർ വരുത്തിയ മാറ്റങ്ങളിൽ തൃപ്തി വരാതെ ചിരഞ്ജീവി ചിത്രം ഉപേക്ഷിക്കുകയാണെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

മോഹൻലാൽ സ്റ്റീഫൻ നെടുമ്പള്ളിയായി തകർത്താടിയ ലൂസിഫർ ചിത്രത്തിലെ മലയാളം സ്വഭാവം മാറ്റി തെലുങ്ക് പശ്ചാത്തലത്തിലേക്ക് മാറ്റാനാണ് സംവിധായകർ ശ്രമിച്ചത്. എന്നാൽ ഈ മാറ്റങ്ങളിൽ ചിരഞ്ജീവി തൃപ്തനായില്ലെന്നാണ് റിപ്പോർട്ടുകളിൽ വ്യക്തമാക്കുന്നത്.

അതേ സമയം നിലവിൽ ചിത്രീകരണം നടന്ന കൊണ്ടിരിക്കുന്ന ആചാര്യക്ക് ശേഷം നീണ്ട അവധിയെടുക്കാനാണ് ചിരഞ്ജീവിയുടെ തീരുമാനമെന്നും ടോളിവുഡ് നെറ്റ് റിപ്പോർട്ട് ചെയ്യുന്നു. അതിന് ശേഷം തല അജിത്ത് ചിത്രം വേതാളത്തിന്റെ തെലുങ്ക് റീമേക്കിൽ ചിരഞ്ജീവി അഭിനയിക്കുമെന്നും റിപ്പോർട്ടിലുണ്ട്.

മലയാളത്തിലെ എക്കാലത്തോയും വലിയ വജയ ചിത്രമായിരുന്നു ലൂസിഫർ. മോഹൻലാലിന് പുറമേ സംവിധായകൻ പൃഥ്വിരാജ്, മഞ്ജു വാര്യർ, ബോളിവുഡ് താരം വിവേക് ഒബ്രോയി, ടോവീനോ തോമസ്, സാനിയ ഇയ്യപ്പൻ, സായ് കുമാർ, കലാഭവൻ ഷാജോൺ, ഇന്ദ്രജിത്ത് തുടങ്ങി വലിയ താരനിരതന്നെ അണിനിരന്നിരുന്നു.

ഇപ്പോൾ ഈ സിനിമയുടെ രണ്ടാം ഭാഗം ഒരുക്കാൻ തയ്യാറെടുക്കുകയാണ് പൃഥ്വിരാജ്. എംപുരാൻ എന്ന് പേരിട്ടിരിക്കുന്ന രണ്ടാം ഭാഗത്തിന്റെ രചന നിർവ്വഹിക്കുന്നതും മരളി ഗോപിയാണ്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് എംപുരാൻ നിർമ്മിക്കുന്നത്. ലൂസിഫർ നിർമ്മച്ചിതം ആശിർവാദ് ആയിരുന്നു.

Advertisement