വെറും 20 ദിവസം കൊണ്ട് 6 കിലോ കുറച്ചതിന്റെ രഹസ്യം പങ്കുവെച്ച് വീണ നായർ, വീഡിയോ വൈറൽ

350

മലയാള സിനിമാ സീരിയൽ രംഗത്ത് ഒരേപോലെ തിളങ്ങി നിൽക്കുന്ന താരമാണ് വീണാ നായർ. മിനിസ്‌ക്രാൻ പരമ്പരകളിലൂടെ അഭിനയരംഗത്ത് എത്തിയ വീണാ നായർ പിന്നീട് സിനിമയിലേക്കും ചേക്കറുകയായിരുന്നു.

ഇപിപോൾ സിനിമാ രംഗത്തും സീരിയൽ രംഗത്തും ധാരാളം ആരാധകരുള്ള വീണാ നായർ അഭിനേത്രി എന്നതിൽ ഉപരി ഒരു മികച്ച നർത്തകി കൂടിയാണ്. സിനിമയിലും ടെലിവിഷനിലും ഒരുപോലെ ആരാധകരെ കണ്ടെത്താൻ നടിക്ക് കഴിഞ്ഞിരുന്നു. മലയാളം ബിഗ് ബോസ് സീസൺ2 ലെ മികച്ച മത്സരാർഥി കൂടിയായിരുന്നു വീണ നായർ.

Advertisements

ടാസ്‌ക്കിലും ഹൗസിനുള്ളിലും വീണ സജീവമായിരുന്നു. എന്നാൽ ഷോ നിർത്തി വയ്ക്കുന്നതിന് മുൻപ് തന്നെ വീണ ഹൗസിൽ നിന്ന് പുറത്തായിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെയ്ക്കാറുമുണ്ട്.

ഇപ്പോഴിതാ 20 ദിവസം കൊണ്ട് 6 കിലോ ഭാരമാണ് വീണ കുറച്ചിരിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് വീണയുടെ ഫിറ്റ്‌നസ് വീഡിയോയാണ്. താൻ ഫോളോ ചെയ്ത ഡയറ്റിനെ കുറിച്ചും വർക്കൗട്ടിനെ കുറിച്ചുമൊക്കെ വീണ കൃത്യമായി വീഡിയോയിലൂടെ പങ്കുവെയ്ക്കുന്നുണ്ട്.

തന്നെ പോലെ ശരീരഭാരം കുറയ്ക്കണമെന്ന് ആഗ്രഹിക്കുന്നവർക്ക് വേണ്ടിയാണ് വീഡിയോ പങ്കുവെയ്ക്കുന്നതെന്നും വീണ പറയുന്നുണ്ട്. മധുരം, വറുത്ത സാധനങ്ങളൊക്കെ ആഹാരത്തിൽ നിന്ന് ഒഴിവാക്കിയെന്നും ഡയറ്റിനെ കുറിച്ച് പങ്കുവെയ്ക്കവെ നടി പറയുന്നു.

വീണയുടെ മേക്കോവർ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചാ വിഷയമായിരുന്നു. നടി തന്നെയായിരുന്നു തന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.

Advertisement