മലയാളി ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് സീരിയൽ നടൻ ദീപൻ മുരളി. ബിഗ് ബോസ് ആദ്യ സീസണിലൂടെ പ്രേക്ഷകർ കൂടുതൽ അടുത്തറിഞ്ഞ താരം കൂടിയാണ് ദീപൻ മുരളി. വർഷങ്ങളായി സീരിയൽ രംഗത്തുളള താരം ജനപ്രിയ പരമ്പരകളിലൂടെ പ്രേക്ഷകർക്ക് മുൻപിൽ എത്തിയിരുന്നു.
തിരക്കുകൾക്കിടെയിലും കുടുംബത്തിനൊപ്പമുളള വിശേഷങ്ങളും പങ്കുവെക്കാറുളള നടൻ സോഷ്യൽ മീഡിയയിലും ആക്ടീവാകാറുണ്ട്. സുമംഗലി ഭവ എന്ന സീരിയലിലൂടെയാണ് ദീപൻ ഇപ്പോൾ മിനിസ്ക്രീൻ പ്രേക്ഷകരുടെ പക്കലേക്കെത്തുന്നത്. കഴിഞ്ഞ വർഷമാണ് നടൻ അച്ഛനായത്. അതിനു ശേഷം കുഞ്ഞുമായുള്ള എല്ലാ വിശേഷങ്ങളും ദീപൻ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുമുണ്ട്.
2019 ജൂലൈ 22 നായിരുന്നു ദീപൻ മുരളിയുടെയും മായയുടേയും ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തിയത്. അമ്മയുടെ പേര് തന്നെയാണ് മകൾക്കും നൽകിയിരിക്കുന്നത്. അതേസമയം താനും കുടുംബവും നേരിട്ട പ്രതിസന്ധി ഘട്ടത്തെ കുറിച്ച് എഴുതി സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുകയാണ് ദീപൻ മുരളി
ഇപ്പോൾ. താരത്തിന്റെ കുറിപ്പ് ഇങ്ങനെ:
കുറച്ച് ദിവസങ്ങളായി നല്ലൊരു പോരാട്ടത്തിലായിരുന്നു. മകൾക്ക് പനി പെട്ടു. ആദ്യം കാര്യമാക്കിയില്ല കാരണം എല്ലാ രീതിയിലും ശ്രദ്ധയോടെ പോകുകയായിരുന്നു. ഒരു മാസത്തിൽ ഏറെ ആയി ഞാൻ പുറത്ത് ഇറങ്ങിയിട്ട് തന്നെ. വിട്ടീലെ വിളവിൽ കിട്ടുന്ന കറികളിലും ഒതുങ്ങി. പക്ഷെ അവൾക്ക് കാര്യമായി പനി പിടിച്ചു.
ജനിച്ച ശേഷം ഇതുവരെ കാണാത്ത രീതിയിൽ കണ്ടു. പേടിച്ച് ഹോസ്പിറ്റലിൽ വിളിച്ചപ്പോൾ കുഞ്ഞിനെ എന്തായാലും കോവിഡ് ഫീവർ ക്ലിനിക്കിൽ കാണിക്കാൻ പറഞ്ഞു. പക്ഷെ ഞാൻ ഒന്നു പേടിച്ചു ഇനി ഇത് അത് അല്ലേൽ. അന്നേരം തോന്നി വീടിനു അടുത്തുള്ള ഡോക്ടറെ കാണിക്കാം. കയ്യിൽ കരുതിയ കാശും എല്ലാം തീർന്നു. ടൂവീലറും എടുത്ത് എടിഎംലേക്ക് ഒരു ഓട്ടം. പ്രതീക്ഷിച്ച എടിഎം വീടിനു തൊട്ടു അടുത്തായിരുന്നു.
അപ്പോളിതാ ആ എടിഎം കട പൂട്ടി, പിന്നെ ഒന്നും ഓർക്കാതെ കുറച്ച് മുന്നോട്ട് പോയി അപ്പോളതാ സത്യവാങ്ങ്മൂലം, ഹെൽമെറ്റ് എന്നിങ്ങനെയായി വഴിയിൽ. കാര്യം മനസ്സിലായപ്പോൾ നിങ്ങളുടെ ശരീരം കൂടി നോക്കണം എന്ന് പറഞ്ഞ് വിട്ടു. ഡോക്ടറെ പോയി കണ്ടു അദ്ദേഹം പറഞ്ഞു ഇത് വൈറൽ ഫീവർ ആണ്. മൂന്ന് ദിനം ടെൻഷൻ അടിക്കും വിധം കാണും. കാര്യമാക്കണ്ട ഇല്ലേൽ ടെസ്റ്റ് ചെയ്യാം മരുന്നും തന്നു.
ഇനിയാണ് ശരിക്കും തകർന്ന നിമിഷങ്ങൾ, രണ്ടാമത്തെ ദിവസം മേധുവിനെ കാണാൻ പോലും വയ്യാത്ത അവസ്ഥയിലായി. അവൾ വെള്ളം പോലും കുടിക്കില്ലായിരുന്നു. കണ്ണ് പകുതി തുറന്ന്, ശരീരത്തിൽ തൊടാൻ പറ്റാത്ത വേദന. പിന്നെ ലക്സ്(പെറ്റ്)നെ ക്കുറിച്ച് മാത്രം എന്തൊക്കെയെ പകുതി ശബ്ദത്തിൽ പറയും, ചുട്ട് പൊള്ളുന്ന ചൂടും തുണി നനച്ച് ചൂട് എടുക്കുകയായിരുന്നു. ഇതിനിടയിൽ മണവും, ‘ശ്വാസനം എല്ലാം നോക്കുന്നുണ്ടായിരുന്നു. എല്ലാം സാധാരണ.
പക്ഷെ അവളുടെ അവസ്ഥ കണ്ടപ്പോൾ പേടിച്ച് ഡോക്ടറെ വിളിക്കും അപ്പോൾ അദ്ദേഹം പറയും നമുക്ക് നാളെ കൂടെ ഒന്നു നോക്കം. പറഞ്ഞ മൂന്ന് ദിനം 2 ആയി കുറച്ച് അദ്ദേഹം. നെഞ്ചിൽ വച്ച് കൊണ്ട് നടക്കുകയും നെഞ്ചിൽ കിടത്തുകയും ഒക്കെ നോക്കി പാവം അവൾക്ക് ഉറക്കം വരുന്നില്ല. അന്നേരം പ്രാർത്ഥിച്ചു അവൾക്കു അറിയാനോ. പറയാനോ പറ്റാത്ത ഈ വേദന എനിക്ക് തന്നിട്ട് അവളെ നാളെ സുഖമാക്കണെ എന്ന്.
ആ വിളി കേട്ടു അടുത്ത ദിവസം അവൾ ഉഷാറായി ഞാനും മായയും ഒരുപാട് സന്തോഷിച്ചു. അടുത്ത ദിവസം ഞാൻ വേദന കൊണ്ട് പുളയാൻ തുടങ്ങിയെന്ന് നടൻ പറയുന്നു. ഉടൻ തന്നെ മായയെയും കുത്തിനെയും റൂമിൽ നിന്നും മാറ്റി. മനുഷ്യന്റെ ഒരു നിസ്സഹായ അവസ്ഥ, ഏണിക്കാനോ ഒന്ന് കൈ പൊക്കാനെ പറ്റാത്ത വേദന. ഡോക്ടർ മരുന്ന് പറഞ്ഞു പോയി, മേടിക്കാൻ ആളുമില്ല.
പരിചയം ഉള്ള മെഡിക്കൽ സ്റ്റോറിൽ വിളിച്ച് പറഞ്ഞ് അവർ മരുന്ന് വീടിന് മുന്നിൽ വച്ച് പോയി. ഇടയ്ക്ക് സുഹൃത്ത് വിളിച്ചു വരാം ഹോസ്പിറ്റലിൽ പോകാം എന്ന് പറഞ്ഞു ഈ അവസ്ഥ അവളുടെ വീട്ടിൽ വന്നപ്പോൾ. കെയർ ചെയ്യേണ്ട രീതി പറഞ്ഞു കൊടുത്ത ഞാൻ ഒരിക്കലും അവരെ സംശയം നില്ക്കുന്ന ഇങ്ങോട്ട് വരാൻ അനുവദിച്ചില്ല. ഈ അവസ്ഥയിൽ മായ കുറെ ചീത്ത വിളി കേട്ടു.
മാസ്ക്ക് ഇടാതെ വീട്ടിൽ നടക്കുന്നതും കൈകൾ ശുചിയാക്കാത്തതിനും, തകർന്നു പോയ നിമിഷങ്ങൾ, മേധു എന്നെ തിരച്ചിൽ ആയി അച്ചാ എന്ന് കുറെ വിളിക്കും. എന്നിട്ടും കാണാതെ അവസാനം ദേഷ്യം വന്ന് ദീപാ എന്ന് വിളി തുടങ്ങി. ഞാൻ വാതിൽ തുറക്കാത്തത്, മായ എന്റെ വേദനയും പനിയും കണ്ട് ഒന്ന് ഓടി വരുമ്പോൾ ഞാൻ കർക്കശക്കാരനായി ഓടിക്കുമായിരുന്നു.
ഇന്നലെ പനി കുറഞ്ഞു. അപ്പോൾ ഇടക്ക് അല്പം തുറന്ന് ദൂരെ നിന്ന് പകുതി തുറന്ന വാതിലൂടെ മേധുവിനെ കണ്ടു. അവളുടെ കുഞ്ഞ് മനസ്സിന് എന്താ നടക്കുന്നെ എന്ന് മനസ്സിലാകാത്ത ആശ്ചര്യവും, ചെറിയ പിണക്കവും, സന്തോഷവും, എല്ലാം എനിക്ക് അറിയാൻ കഴിയുന്നുണ്ട്. അപ്പോൾ ഒക്കെ ഞാൻ ചിന്തിച്ചത് എന്റെ കുഞ്ഞ് കടന്ന് പോയ വേദനെയെ കുറിച്ച് ആണ്.
മക്കളുടെ വേദന മനസ്സിലാക്കുന്ന അച്ചൻ ആണ് അവരുടെ ശക്തി അല്ലേ. ഉറങ്ങിയിട്ട് നാലാം ദിവസം. ഇന്നലെ ആർടി പിസിആർ ടെസ്റ്റ് വിട്ടിൽ വന്ന് എടുത്തു .ഇപ്പോൾ ഫലം വന്നു, ഈശ്വരൻ തുണച്ചു നെഗറ്റീവ്. ആലോചിക്കുന്നണ്ടാവും ഞാൻ എന്താ ഇത്ര സംഭവമായി കാണുന്നേ. കോവിഡ് പോസ്റ്റീവ് ആയിട്ടുള്ള വീടിന്റെ അവസ്ഥ എന്ത് ഭീകരം ആണ് എന്ന്. കൊറോണ കാലത്തെ ഫീവർ നിന്ന് മനസ്സിലായി സാധാരണ അസുഖം ആണേൽ പോലും മനുഷ്യന് ഹോസ്പിറ്റലിൽ പോകാനോ, അറിയാനോ സാധിക്കുന്നില്ല.
ഈ മഹാമാരിയിൽ നിന്ന് ലോകം എത്രയും വേഗം മുക്തി നേടണം. നാം ഓരോരുത്തരും ഉറ്റവർക്കും സമൂഹത്തിനും വേണ്ടി ജാഗ്രത പാലിക്കണം. ഇനി കുടുംബത്തിനു വേണ്ടി എന്റെ ജാഗ്രത ഇരട്ടിയായി. ഓരോരുത്തരും ഇതിൽ കൂടെ കടന്നുപോകാതിരിക്കാൻ കുറച്ച് പ്രയാസങ്ങൾ സഹിച്ച് ക്ഷമിച്ച് വീട്ടിൽ തന്നെ സേഫ് ആയി പോകണം. അഹോരാത്രം ശരീരീ മറന്ന് നന്മ ചെയ്യുന്ന നഴ്സുമാർ, ഡോക്ടേഴ്സ് സന്നദ്ധ പ്രവർത്തകർ നിങ്ങൾക്ക് ബിഗ്സല്യൂട്ട്, സ്റ്റേ ഹോം സ്റ്റേ ഹെൽത്തി, എന്ന് ദീപൻ മുരളി ഫേസ്ബുക്കിൽ എഴുതി.