പാടാത്ത പൈങ്കിളിയിലെ ദേവയായി എത്തിയ പുതിയ താരത്തെ കണ്ട് അമ്പരന്ന് പ്രേക്ഷകർ, അംഗീകരിക്കാൻ ആവില്ലെന്ന് ആരാധകർ

501

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സൂപ്പർഹിറ്റ് പരമ്പരയാണ് പാടാത്ത പൈങ്കിളി എന്ന സീരിയൽ.
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിൽ ഒന്നായ പാടാത്ത പൈങ്കിളി റേറ്റിങ്ങിൽ ആദ്യ സ്ഥലനത്ത് നിൽക്കുന്ന സീരിയൽ കൂടിയാണ്.

കൺമണി എന്ന പെൺകുട്ടിയുടെ ജീവിത സാഹചര്യവുമായി ബന്ധപ്പെട്ട ഒരു കുടുംബ കഥയാണ് ഈ പരമ്പര പറയുന്നത്. അതേ സമയം കഴിഞ്ഞ കുറച്ച് ദിവസമായി സീരിയലിനെ ചുറ്റിപ്പറ്റിയുള്ള ചർച്ച സോഷ്യൽ മീഡിയയിൽ പുരോഗമിക്കുകയാണ്. പരമ്പരയിലെ ഒരു പ്രധാനതാരത്തെ മാറ്റിയതാണ് ചർച്ചയ്ക്ക് കാരണമായി മാറിയിരിക്കുന്നത്.

Advertisements

യുവതാരമായ സൂരജ് സൺ ആയിരുന്നു പാടാത്ത പൈങ്കിളിയിൽ ദേവ എന്നുള്ള പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. തുടക്കത്തിൽ തന്നെ പുതുമുഖമായ സൂരജിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നു. മികച്ച പ്രേക്ഷകാഭിപ്രായം നേടിക്കൊണ്ട് പരമ്പര മുന്നോട്ട് പോകുമ്പോഴായിരുന്നു സീരിയലിൽ നിന്ന് സൂരജ് മാറുന്നത്.

ഇതിനെതിരെ ആരാധകർ രംഗത്ത് എത്തിയിരുന്നു. താരത്തെ തിരികെ കൊണ്ട് വരണമെന്ന് സീരിയൽ അണിയറ പ്രവർത്തകരോടും ദേവയായി മടങ്ങി വരണമെന്ന് സൂരജിനോടും അഭ്യർഥിച്ചിരുന്നു. സൂരജ് സുഖമില്ലാത്തത് കൊണ്ടാണ് പരമ്പരയിൽ നിന്ന് മാറിയതെന്നും ചികിത്സയ്ക്കായി പോയിരിക്കുക ആണെന്നുമാണ് അണിയറ പ്രവർത്തകർ അറിയിച്ചത്.

അതേ സമയം പ്രേക്ഷകരുടെ ചോദ്യത്തിന് കൃത്യമായ മറുപടി സൂരജും നൽകിയിരുന്നില്ല. ഇപ്പോൾ പ്രതികരിക്കുന്നതിന് ചില തടസ്സങ്ങളുണ്ടെന്നും പിന്നീട് വിശദമായി ഇതേക്കുറിച്ച് പറയുമെന്നുമായിരുന്നു താരത്തിന്റെ മറുപടി. എന്നാൽ ഇപ്പോൾ സൂരജിന് പകരം പുതിയൊരു താരം പാടാത്ത പൈങ്കിളിയിൽ എത്തിയിരിക്കുകയാണ്.

സൂരാജിനോട് ചെറിയ മുഖസാമ്യമുള്ള ഒരാളാണ് എത്തിയിരിക്കുന്നത്. ഇതും ഒരു പുതുമുഖ താരമാണ് ലക്ജിത് സൈനി എന്നാണ് താരത്തിന്റ പേര്. എന്നാൽ ദേവയായി എത്തുന്ന ഈ താരത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുകയാണ്. പക്ഷേ പാടാത്ത പൈങ്കിളിയുടെ പ്രേക്ഷകർ രൂക്ഷ വിമർശനവുമായി രംഗത്ത് എത്തിയിട്ടുമുണ്ട്.

ഈ താരത്തെ തങ്ങൾക്ക് ദേവയായി അംഗീകരിക്കാൻ കഴിയില്ലെന്നാണ് പ്രേക്ഷകർ പറയുന്നത്. നേരത്തെ
ഇതുപോലെ അമ്മയറിയാതെ എന്ന സീരിയലിലെ നായക കഥാപാതാരമായ അമ്പാടിയെ അവതരിപ്പിച്ച താരത്തേയും മാറ്റിയിരുന്നു. ഇതിനെതിരേയും പ്രേക്ഷകർ രംഗത്ത് എത്തിയിരുന്നു.

ഈ കഥാപാത്രത്തിലേയ്ക്കും ഒരു പുതുമുഖ താരം എത്തിയിട്ടുണ്ട്, എന്നാൽ ഇത് അംഗീകരിക്കാൻ പ്രേക്ഷകർക്ക് കഴിഞ്ഞിട്ടില്ല. ഇങ്ങനെ താരങ്ങളെ മാറ്റുന്നതിനേക്കൾ സീരിയലുകൾ നിർത്തുന്നതാണ് നല്ലതെന്നാണ് പ്രേക്ഷകർ പറയുന്നത്.

Advertisement