എന്നെ അങ്ങനെ വിളിക്കുന്നത് എനിക്ക് തീരെ ഇഷ്ടമല്ല, ആ വിളി തനിക്ക് അസ്വസ്ഥതയാണ് ഉണ്ടാക്കുന്നത്: തുറന്നു പറഞ്ഞ് നിഖിലാ വിമൽ

66

മലയാളത്തിന്റെ ജനപ്രിയ നടൻ ദിലീപ് നായകനായ ലവ് 24*7 എന്ന ചിത്രത്തിലൂടെ നായികയായി എത്തി മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളായി മാറിയ താരമണ് നിഖില വിമൽ. ജയറാം നായകനായ ഭാഗ്യദേവത എന്ന സത്യൻ അന്തിക്കാട് ചിത്രത്തിലൂടെ ബാല താരമായിട്ടായിരുന്നു നിഖില സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.

നായകയായതിന് ശേഷം ഒരുപിടി ഹിറ്റ് ചിത്രങ്ങളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്യാൻ നിഖിലയ്ക്ക് സാധിച്ചു. ഇപ്പോൾ മലയാളത്തിലെ യുവ നായികമാർക്കിടയിൽ ശ്രദ്ധേയയാണ് താരം. മലയാളത്തിന്റെ കുഞ്ഞിക്ക ദുൽഖർ സൽമാന് ഒപ്പം ഒരു യമണ്ടൻ പ്രണയകഥ എന്ന സിനിമയിൽ അഭിനയിച്ച താരം മെഗാസാറ്റാർ മമ്മൂട്ടിക്ക് ഒപ്പവും അഭിനയിച്ചു.

Advertisements

മമ്മൂട്ടിയും മഞ്ജു വാര്യരും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ദി പ്രീസ്റ്റ് എന്ന ചിത്രത്തിലൽ ആയിരുന്നു ശ്രദ്ധേയമായ വേഷത്തിൽ നിഖില എത്തിയത്. ഇപ്പോഴിതാ ചില അവസരങ്ങളിൽ താൻ നേരിടുന്ന ഒരു അസ്വസ്ഥതയെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് നിഖില.

ഡിയർ എന്ന മറ്റുള്ളവരുടെ വിളി തനിക്ക് അസ്വസ്ഥതയാണ് ഉണ്ടാക്കുന്നതെന്നും അത്തരം വിളികൾ താൻ തീരെ ഇഷ്ടപ്പെടുന്നില്ലെന്നും ഒരു എഫ്എം ചാനലിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കവേ നിഖില വിമൽ പറയുന്നു.

താരത്തിന്റെ വാക്കുകളിങ്ങനെ:

ഡിയർ എന്ന വിളി എനിക്ക് തീരെ ഇഷ്ടമല്ല. തീരെ അടുപ്പമില്ലാത്തവർ ഡിയർ എന്ന് വിളിക്കുമ്പോൾ വല്ലാതെ ദേഷ്യം വരും. ഡിയർ, ഡാർലിങ് തുടങ്ങിയ രീതിയിൽ സംബോധന ചെയ്തു വിളിക്കുന്നത് ഇഷ്ടമല്ല. ആരെങ്കിലും സിനിമയുമായി സമീപിക്കുമ്പോഴോ, അല്ലാതെയുള്ള ഇവന്റ് ഷോകളുമായി ബന്ധപ്പെട്ടൊക്കെ ചിലപ്പോൾ ഒരു ഡിയർ വിളിയുണ്ടായേക്കാം.

അതൊക്കെ എനിക്ക് നല്ല ദേഷ്യം തോന്നുന്ന കാര്യമാണ്. ഡിയർ വിളിച്ചതിന്റെ പേരിൽ ഞാൻ ബ്ലോക്ക് ചെയ്ത സംഭവങ്ങൾ വരെ ഉണ്ടായിട്ടുണ്ട്. അങ്ങനെ വിളിക്കുന്ന ചിലരോട് തീരെ മിണ്ടാൻ കഴിയാത്ത അവസ്ഥയും ഉണ്ടായിട്ടുണ്ട്.

എന്ത് കൊണ്ടാണെന്ന് അറിയില്ല ചെറുപ്പം മുതൽക്കേ അങ്ങനെയൊരു വിളി എനിക്ക് ഇഷ്ടമല്ല. പേഴ്സണലായി നമ്മളോട് അത്ര അടുപ്പമുള്ള ആരെങ്കിലും അങ്ങനെ വിളിച്ചാൽ ചിലപ്പോൾ ഇത്രയ്ക്കും അസ്വസ്ഥത തോന്നില്ല. എന്നിരുന്നാലും ആരും എന്നെ ഡിയർ എന്ന് വിളിക്കുന്നത് ഇഷ്ടമല്ലാത്ത ഒരാളാണ് ഞാൻ എന്നും നിഖില വിമൽ പറയുന്നു.

Advertisement