ശ്യാമ പ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ താരമാണ് ആസിഫ് അലി. വിീഡിയോ ജോക്കീയായ ജോലി ചെയ്യുന്നതിനിടെ ആയിരുന്നു ആസിഫലിക്ക് അഭിനയ രംഗത്തേക്ക് അവസരം ലഭിച്ചത്.
പിന്നീട് നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ നായകനായി മലയാളികളുടെ പ്രിയപ്പെട്ട നടനായി മാറി ആസിഫലി. ഋതുവിൽ സണ്ണി ഇമ്മട്ടിയെന്ന കഥാപാത്രത്തെയായിരുന്നു താരം അവതരിപ്പിച്ചത്. ആദ്യ ചിത്രത്തിലൂടെ ശ്രദ്ധ നേടിയ താരത്തിന് മികച്ച അവസരങ്ങളായിരുന്നു പിന്നീട് ലഭിച്ചത്. സത്യൻ അന്തിക്കാടിന്റെ ജയറാം ചിത്രം കഥ തുടരുന്നു എന്ന സിനിമയിലെ വേഷത്തോടെ ആസിഫലി ഏവർക്കും സുപരിചിതനായി മാറി.
സഹനടനായി മുന്നേറുന്നതിനിടയിലായിരുന്നു നായകനാവാനുള്ള അവസരവും ലഭിച്ചത്. നായകനായി അഭിനയിക്കുമ്പോൾ തന്നെ അതിഥി താരമായും ആസിഫ് എത്തിയിരുന്നു. വില്ലൻ വേഷങ്ങളും സ്വീകരിക്കുന്ന ആസിഫലി ചെയ്ത നെഗറ്റീവ് റോളുകളും വലിയ വിജയമായി മാറിയിരുന്നു.
ആസിഫലിയെ മാത്രമല്ല ഭാര്യ സമയും മക്കളായ ആദമും ഹയയുമൊക്കെ പ്രേക്ഷകർക്ക് സുപരിചിതരായി മാറിയവരാണ്. ആദം അലിയാണ് ആസിഫ് സമ ദമ്പതികളുടെ മൂത്തമകൻ. 2017 ജൂൺ രണ്ടിനാണ് ഹയയുടെ ജനനം. 2013 മെയ് 26നായിരുന്നു ആസിഫിന്റെയും സമയുടെയും വിവാഹം നടന്നത്.ആസിഫും ഭാര്യയും ഇന്ന് തങ്ങളുടെ എട്ടാം വിവാഹ വാർഷികം ആഘോഷിക്കുകയാണ്.
ഇപ്പോഴിതാ ഇരുവർക്കും ആശംസകളുമായി എത്തിയിരിക്കുകയാണ് താരങ്ങളും ആരാധകരും.രാത്രി പന്ത്രണ്ടിന് സമ തന്നെയായിരുന്നു തങ്ങളുടെ പ്രണയനിമിഷങ്ങളുടെ ചിത്രങ്ങൾ ചേർത്തൊരു കൊളാഷ് തീർത്ത് വിവാഹ വാർഷികത്തെ കുറിച്ച് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നത്.
പിന്നാലെ നടനും അസിഫിന്റെ സഹോദരനുമായ അസ്കർ അലി ഇൻസ്റ്റഗ്രാമിൽ ഇക്കയ്ക്കും ഇത്താത്തയ്ക്കും ആശംസകൾ നേർന്ന് സ്റ്റോറി പങ്കുവെച്ചു. ഇതിനോടകം തന്നെ ആരാധകർ ആഘോഷമാക്കി മാറ്റിയിരിക്കുകയാണ് ഇരുവരുടേയും വിവാഹ വാർഷികം.