അതീവ സുന്ദരിയായി ഷോർട്ട് ഡ്രസ്സിൽ മാനസ രാധാകൃഷ്ണൻ, ഏറ്റെടുത്ത് ആരാധകർ, ചിത്രങ്ങൾ വൈറൽ

95

മലയാള സിനിമയിലേക്ക് ബാലതാരമായി എത്തി പിന്നീട് നായികയായി ശ്രദ്ധനേടിയ യുവ താര സുന്ദരിയാണ് നടി മാനസ രാധാകൃഷ്ണൻ. എറണാകുളത്താണ് ജനിച്ചതെങ്കിലും താരം വളർന്നതും പത്താം ക്ലാസ് വരെ പഠിച്ചതും ദുബായിലാണ്.ക്ലാസിക്കൽ ഡാൻസ് കുട്ടികാലം മുതൽ പഠിച്ച മാനസ സിനിമയിലേക്ക് എത്തുന്നത് 2014 ലാണ്.

കണ്ണുനീരിനും മധുരം എന്ന സിനിമയിൽ ബാലതാരമായി അഭിനയയിച്ചാണ് സിനിമയിലെത്തിയത്. ദിലീപ് നായകനായ വില്ലാളിവീരൻ ഉൾപ്പെടെ മൂന്ന് സിനിമകളിൽ ബാലതാരമായി താരം അഭിനയിച്ചു. പിന്നീട് നായികയായി മാറുകയായിരുന്നു മാനസ രാധാകൃഷ്ണൻ. ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷകർ തിരിച്ചറിയുകയും പിന്നീട് നിരവധി സിനിമകളുടെ ഭാഗമാവുകയും ചെയ്ത മാനസ വികടകുമാരൻ എന്ന ചിത്രത്തിലാണ് നായികയായി അരങ്ങേറ്റം കുറിച്ചത്.

Advertisements

സിനിമയ്ക്ക് പുറമേ ടിവി ഷോകളിലും, ഷോർട്ട് ഫിലിമുകളിലും സജീവമാണ് താരം. സമൂഹ മാധ്യമങ്ങളിൽ ഒരുപാട് ആരാധകരുള്ള ഈ യുവാനായികയെ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളിൽ ഫോളോ ചെയ്യുന്നത് ലക്ഷങ്ങളാണ്. സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമാ യ താരം തന്റെ ആരാധകർക്കായി ഫോട്ടോകളും വീഡിയോകളും ഒക്കെ പങ്കുവയ്ക്കാറുണ്ട്. അതെല്ലാം വളരെ പെട്ടെന്ന് തന്നെ ആരാധകർ ഏറ്റെടുക്കാറുമുണ്ട്.

ഇപ്പോൾ മാനസ രാധാകൃഷ്ണൻ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഇപ്പോൾ പങ്കുവച്ച പുതിയ ഫോട്ടോസാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഷോർട്ട് ഡ്രസ്സിലുള്ള ഫോട്ടോകളാണ് താരം പങ്കുവെച്ചിരിക്കുന്നത്. പങ്കുവെച്ച് നിമിഷങ്ങൾക്കകം ഫോട്ടോകൾ വൈറലാവുകയായിരുന്നു. നിരവധി ആരാധകരാണ് താരത്തിൻ ഫോട്ടോയ്ക്ക് ലൈക്കുകളും കമന്റുകളുമായി എത്തുന്നത്.

ചിൽഡ്രൻസ് പാർക്ക്, സകലകലാശാല, ഉറിയടി എന്നീ സിനിമകളിൽ നായികയായി അഭിനയിച്ച മാനസ ഇതിനോടകം തന്നെ കഴിവ് തെളിയിച്ച താരമാണ്. ഇതുകൂടാതെ ടിയാൻ, ക്രോസ്‌റോഡ്, കാറ്റ് തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഒരു തമിഴ് ചിത്രത്തിലും അഭിനയിച്ച താരത്തിന് തമിഴകത്തും വലിയ ആരാധകരുമുണ്ട്.

Advertisement