തന്നെ ഏറ്റവും കൂടുതൽ വിസ്മയിപ്പിച്ചിട്ടുള്ള സിനിമാ താരം അദ്ദേഹം ആണ്: വെളിപ്പെടുത്തലുമായി പൂർണിമ ഇന്ദ്രജിത്ത്

602

മലയാള സിനിമയിലെ മുൻനിര നായികമാരിൽ ഒരാളായിരുന്നു ഒരുകാലത്ത് പൂർണിമ ഇന്ദ്രജിത്ത്. നിരവധി സൂപ്പർഹിറ്റ് സിനിമകളുടെ ഭാഗമായിട്ടുള്ള താരം പിന്നീട് നടൻ ഇന്ദ്രജിത്ത് സുകുമാരനെ പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു.

ഇപ്പോൾ മലയാള സിനിമയിലെ പ്രിയപ്പെട്ട താര ദമ്പതികളാണ് ഇന്ദ്രജിത്തും പൂർണ്ണിമയും. ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇരുവരും വിവാഹിതർ ആയത്. 2002ൽ ആയിരുന്നു വിവാഹം. ഇരുവർക്കും രണ്ട് പെൺമക്കളാണുള്ളത്.

Advertisements

Also Read
ഭർത്താവിന്റെ വീട്ടുകാർക്ക് ഇഷ്ടമാവില്ല എന്നുകരുതി അഭിനയം നിർത്തി, പക്ഷേ ഭർത്താവ് പറഞ്ഞത് മറ്റൊന്ന്, ചിത്ര വിടവാങ്ങുമ്പോൾ വൈറലായി പഴയ വെളിപ്പെടുത്തൽ

അതേ സമയം ഒരു അവതാരക എന്ന നിലയിലാണ് നടൻ ഇന്ദ്രജിത്തിന്റെ ഭാര്യയും നടിയുമായ പൂർണിമ ഇന്ദ്രജിത്തിന്റെ സാന്നിധ്യം പ്രേക്ഷകർ കൂടുതൽ അറിഞ്ഞിട്ടുള്ളത്. നടിയെന്നതിലുപരി ടെലിവിഷൻ പ്രോഗ്രാമുകളുടെ ഹോസ്റ്റ് ആയി തിളങ്ങിയിട്ടുള്ള പൂർണിമ താൻ അഭിമുഖം നടത്തിയതിൽ തന്നെ ഏറ്റവും കൂടുതൽ അത്ഭുതപ്പെടുത്തിയിട്ടുള്ള വ്യക്തി ആരാണെന്ന് തുറന്നു പറയുകയാണ് ഇപ്പോൾ.

പൂർണിമ ഇന്ദ്രജിത്തിന്റെ വാക്കുകൾ ഇങ്ങനെ:

ഞാൻ അഭിമുഖം ചെയ്തതിൽ എന്നെ ഞെട്ടിച്ചിട്ടുള്ളത് ജഗതി ശ്രീകുമാർ സാറാണ്. ഓരോ കാര്യങ്ങളും പറയുന്നതിലെ അദ്ദേഹത്തിന്റെ വ്യക്തത വിസ്മയിപ്പിക്കുന്നതാണ്. ഒരാളെ ഇന്റർവ്യൂ ചെയ്യുമ്പോൾ എന്റെ മനസ്സിലുള്ള ഒരു കാര്യമുണ്ട്.

നമ്മൾ ആരെയാണോ ഇന്റർവ്യൂ ചെയ്യുന്നത് അവരിൽ നിന്ന് നമുക്ക് കുറെ പഠിക്കാനുണ്ടാകണം. ജഗതി ശ്രീകുമാർ സാറിൽ നിന്ന് ഞാൻ അങ്ങനെ കുറെ കാര്യങ്ങൾ പഠിച്ചിട്ടുണ്ട്. അദ്ദേഹം നമ്മളുമായി സംഭാഷണം നടത്തുമ്‌ബോൾ നേരത്തെ പ്രിപ്പെയർ ചെയ്തിട്ട് വന്നതാണോ എന്ന് തോന്നിപ്പോകും.

Also Read
അതീവ ഗ്ലാമറസായി അമ്പരപ്പിച്ച് തണ്ണീർമത്തൻ ദിനങ്ങളിലെ സ്റ്റെഫി ഗോപിക രമേശ്, വീഡിയോ വൈറൽ, കണ്ണുതള്ളി ആരാധകർ

അത്രയ്ക്ക് ക്ലാരിറ്റിയാണ് അദ്ദേഹം പറയുന്ന ഓരോ കാര്യങ്ങൾക്കും. ഒരു അവതാരക എന്ന നിലയിൽ ജഗതി ശ്രീകുമാറിനോളം എന്നെ ഞെട്ടിച്ച മറ്റൊരാൾ ഇല്ല എന്ന് തന്നെ പറയാം എന്നും പൂർണിമ ഇന്ദ്രജിത്ത് പറയുന്നു. അതേ സമയം വിവാഹ ശേഷം അഭിനയരംഗത്ത് നിന്നും ഇടവേളയെടുത്ത പൂർണിമ വീണ്ടും സിനിമാ രംഗത്തേക്ക് എത്തിയിട്ടുണ്ട് ഇപ്പോൾ.

Advertisement