മലയാളത്തിന്റെ താരരാജാവ് നടനവിസ്മയം കംപ്ലീറ്റ് ആകടർ മോഹൻലാലിന്റെ അറുപത്തിയൊന്നാം ജന്മദിനം ആയിരുന്നു മെയ് 21 ന്. ആരാധകരും സിനിമാ മേഖലയിൽ നിന്നുള്ളവരും അടക്കം നിരവധി പേരാണ് താരത്തിന് ആശംസകൾ അർപ്പിച്ച് എത്തിയത്.
സിനിമയിൽ നിന്നും മാത്രമല്ല രാഷ്ട്രീയ മേഖലയിൽ നിന്നും സ്‌പോർട്‌സ് മേഖലയിൽ നിന്നും ലാലേട്ടന് ആശംസകൾ നേർന്ന് കൊണ്ട് പല പ്രമുഖരും എത്തിയിരുന്നു. സോഷ്യൽ മീഡിയ ഒന്നടങ്കം ലാലേട്ടന്റെ പിറന്നാൾ കൊണ്ടാടിയപ്പോൾ മലയാളത്തിലെ ശ്രദ്ദേയയായ നടി സീനത്തും ലാലേട്ടന് ആശംസകൾ അറിയിച്ച് രംഗത്തെത്തിയിരുന്നു.
എന്നാൽ ഇതിനു താഴെ ഒരാൾ മോശെ കമന്റുമായി എത്തകയായിരുന്നു. ആ കമന്റിന് ഉടൻതന്നെ സീനത്ത് കിടിലൻ മറുപടി നൽകുകയും ചെയ്തിരന്നു. സ്ത്രീകളോട് ഒരു വീക്ക്‌നെസ് ഉണ്ട് എന്ന് കേട്ടിട്ടുണ്ട്. ചേച്ചിക്ക് വല്ല അനുഭവവും ഉണ്ടോ? എന്നായിരുന്നു ഇയാളുടെ കമന്റ്. നിരവധി ആളുകൾ ആയിരുന്നു കമന്റിന് താഴെ വിമർശനങ്ങളുമായി എത്തിയത്.
ഇതിനിടെ നടി സീനത്ത് തന്നെ കമന്റിനു മറുപടി നൽകിക്കൊണ്ട് രംഗത്തെത്തുകയും ചെയ്തു. ഈ മറുപടി ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ആ മറുപടി ഇങ്ങനെ:
പുരുഷന് സ്ത്രീ എന്നും ഒരു വീക്ക്‌നെസ്സ് തന്നെയാണ് മോനേ. അതുകൊണ്ടാണല്ലോ നമ്മളൊക്കെ ജനിച്ചത് തന്നെ. എന്നാൽ കൂട്ടത്തിൽ ഇത്തിരി ബഹുമാനം ലാലിന് ഉണ്ട് എന്ന് പറഞ്ഞത് തെറ്റാണോ? എല്ലാ മനുഷ്യരിലും നല്ലതും ചീത്തയും ഉണ്ട്.
ലോകം മുഴുവൻ വൈറസ് കൊണ്ട് നിറഞ്ഞിരിക്കുന്നു. അതുകൊണ്ട് ഉള്ള സമയം മറ്റുള്ളവരുടെ കുറ്റം കണ്ടെത്തുന്നതിന് വേണ്ടി കളയാതെ സ്വന്തം സന്തോഷത്തിനുവേണ്ടി ജീവിക്കാൻ നോക്ക്. നല്ലതിന് വേണ്ടി പ്രാർത്ഥിക്കാം എന്നായിരുന്നു സീനത്ത് നൽകിയ മറുപടി.
ഇതിനോടകം തന്നെ ഈ മറുപടി വൈറലായി മാറിയിരിക്കുകയാണ്. താരത്തെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് എത്തുന്നത്.